Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിജയ വഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍, ഡല്‍ഹിക്കും നിര്‍ണ്ണായകം, പോരാട്ടം കടുക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ സൂപ്പര്‍ പോരാട്ടം. ഡല്‍ഹി ക്യാപിറ്റല്‍സും കെകെആറും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കും. ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കുന്ന ശ്രേയസ് അയ്യരും റിഷഭ് പന്തും നായകന്മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ശക്തമാവുമെന്ന കാര്യം ഉറപ്പാണ്. കെകെആര്‍ എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയും വഴങ്ങി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡല്‍ഹി ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമടക്കം നേടി ഏഴാം സ്ഥാനത്താണ്. രണ്ട് ടീമും ശക്തരായ താരനിരയുള്ളവരാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത നിലവാരം പുലര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രണ്ട് ടീമിനും ജയം നിര്‍ണ്ണായകമാണ്.

മികവ് കാട്ടാനാവാതെ കെകെആര്‍

മികവ് കാട്ടാനാവാതെ കെകെആര്‍

സിഎസ്‌കെയെ തോല്‍പ്പിച്ച് വരവറിയിച്ച കെകെആര്‍ വലിയ പ്രതീക്ഷയാണ് തുടക്കത്തില്‍ നല്‍കിയതെങ്കിലും പിന്നീടങ്ങോട്ട് പ്രകടനം മോശമായിക്കൊണ്ടേയിരുന്നു. ആര്‍സിബിയോട് 3 വിക്കറ്റിന് തോറ്റ കെകെആര്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. മുംബൈയെ അഞ്ച് വിക്കറ്റിനും തോല്‍പ്പിച്ച കെകെആര്‍ ഡല്‍ഹിയോട് 44 റണ്‍സിനാണ് ആദ്യ പാദത്തില്‍ തോറ്റത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഏഴ് വിക്കറ്റിനും തോറ്റ കെകെആര്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഏഴ് റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനോട് എട്ട് റണ്‍സിനും തോറ്റ ക്ഷീണത്തിലാണ് ഡല്‍ഹിക്കെതിരേ ഇറങ്ങുന്നത്.

സ്ഥിരതയാണ് കെകെആര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യരും നിധീഷ് റാണയും വെങ്കടേഷ് അയ്യരുമൊന്നും പ്രതീക്ഷക്കൊത്തുയരുന്നില്ല. ശ്രേയസിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് കെകെആറിനെ രക്ഷിക്കാനാവുന്നില്ല. അവസാന സീസണില്‍ ടീം ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് വെങ്കടേഷ് അയ്യരായിരുന്നു. എന്നാല്‍ ഓപ്പണിങ്ങിലും മധ്യനിരയിലും വെങ്കടേഷിന് തിളങ്ങാനാവുന്നില്ല.

2

ബൗളിങ് നിരയിലും പ്രശ്‌നങ്ങളേറെ. ഉമേഷ് യാദവിന് ന്യൂബോളില്‍ പഴയ മികവ് കാട്ടാനാവുന്നില്ല. ഡെത്ത് ഓവറില്‍ തല്ലുവാങ്ങുന്നു. പാറ്റ് കമ്മിന്‍സും പേസ് നിരയില്‍ പരാജയം. ടിം സൗത്തി ലഭിച്ച അവസരങ്ങളെ മുതലാക്കുന്നു. ആന്‍ഡ്രേ റസലിന് സ്ഥിരതയില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്ഥിരത കാട്ടാന്‍ സാധിക്കുന്നില്ല. സുനില്‍ നരെയ്ന്‍ സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തി നന്നായി തല്ലുവാങ്ങുന്നു.

ഡല്‍ഹിക്കും തുടര്‍ ജയങ്ങള്‍ വേണം

ഡല്‍ഹിക്കും തുടര്‍ ജയങ്ങള്‍ വേണം

ഡല്‍ഹി ക്യാപിറ്റല്‍സിനും തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. റിഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡല്‍ഹി ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കെകെആറിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാവും ഇറങ്ങുക. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയ ഡല്‍ഹി ഗുജറാത്തിനോട് തോറ്റു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും മുട്ടുമടക്കിയ റിഷഭും സംഘവും കെകെആറിനെതിരേ തകര്‍പ്പന്‍ ജയം നേടി. പക്ഷെ അടുത്ത മത്സരത്തില്‍ ആര്‍സിബിയോട് തോറ്റു. പഞ്ചാബിനെതിരേ അതിവേഗ ജയം നേടിയ ഡല്‍ഹി രാജസ്ഥാനെതിരേ തോറ്റ ക്ഷീണത്തിലാണിറങ്ങുന്നത്.

4

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന്റെ ശക്തി. രണ്ട് പേരും മിന്നിച്ച് തുടങ്ങിയാല്‍ ടീമിന് വിജയം ഉറപ്പാണ്. റിഷഭ് മധ്യനിരയില്‍ തിളങ്ങുമ്പോഴും ഡെത്ത് ഓവറില്‍ ആളിക്കത്താന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനില്ല. റോവ്മാന്‍ പവലിന്റെ പ്രകടനം കണ്ടറിയണം. ബൗളിങ് നിരയിലും ദൗര്‍ബല്യങ്ങളേറെ. ഖലീല്‍ അഹമ്മദിന്റെ പ്രകടനവും ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനവും ഭേദപ്പെട്ടതാണെങ്കിലും വിശ്വസ്തരെന്ന് വിളിക്കാനാവില്ല. കുല്‍ദീപ് യാദവും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല.

5

സാധ്യത 11

ഡല്‍ഹി ക്യാപിറ്റല്‍സ് :- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്.

കെകെആര്‍-വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, സാം ബില്ലിങ്‌സ്, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, ടിം സൗത്തി, ശിവം മാവി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, April 27, 2022, 12:37 [IST]
Other articles published on Apr 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+