Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവരെ പ്ലേഓഫില്‍ പ്രതീക്ഷിക്കേണ്ട! കൂട്ടത്തില്‍ രണ്ട് മുന്‍ ചാംപ്യന്‍മാരും

ഐപിഎല്ലിന്റെ 15ാം സീസണ്‍ കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ആവേശകരമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം പുതിയ രണ്ടു ടീമുകള്‍ കൂടി ലീഗിലേക്കു വന്നതോടെ പോരാട്ടം മുറുകുമെന്നുറപ്പായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ ടീമുകള്‍.

1

കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി നടന്ന മെഗാലേലത്തില്‍ ടീമിനെ ശക്തിപ്പെടുത്താന്‍ പത്തു ഫ്രാഞ്ചൈസികളും സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. ചില ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ ചിലര്‍ക്കാവട്ടെ പ്രതീക്ഷിച്ചതു പോലെയുള്ള സൈനിങുകള്‍ നടത്താനുമായില്ല. ലേലത്തില്‍ നിരാശപ്പെടുത്തിയ ഫ്രാഞ്ചൈസികള്‍ക്കു പുതിയ സീസണില്‍ അതിനുള്ള തിരിച്ചടിയും നേരിടേണ്ടി വരുമെന്നുറപ്പാണ്. 15ാം സീസണില്‍ പ്ലേഓഫിലെത്താന്‍ സാധ്യതയില്ലാത്ത മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

ഈ സീസണില്‍ അരങ്ങേറാന്‍ പോവുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേഓഫ് കാണാതെ പുറത്താവാനിടയുള്ള ഒരു ഫ്രാഞ്ചൈസി. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടൈറ്റന്‍സ് ടീമിന നയിക്കുന്നത്. ലേലത്തിനു മുമ്പാണ് ഹാര്‍ദിക്കിനെ അവര്‍ ടീമിലേക്കു കൊണ്ടു വന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട അദ്ദേഹത്തിനു വേണ്ടി 15 കോടി രൂപയാണ് ടൈറ്റന്‍സിനു ചെലവായത്.

3

ഹാര്‍ദിക്കിനെക്കൂടാതെ അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ എന്നിവരെയും ലേലത്തിനു മുമ്പ് ടൈറ്റന്‍സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു.
പക്ഷെ മെഗാ ലേലത്തില്‍ അത്ര മികച്ചതായിരുന്നില്ല ടൈറ്റന്‍സിന്റെ പ്രകടനം. അവരുടെ ബാറ്റിങ് ലൈനപ്പിനു ശക്തി കുറവാണെന്നതാണ് ഏറ്റവും വലിയ പോരായ്മ. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയ് സീസണ്‍ തുടങ്ങുന്നതിനു മുമ്പ് പിന്‍മാറിയത് അവര്‍ക്കു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.

4

ബാറ്റിങില്‍ ഗില്‍, ഹാര്‍ദിക് എന്നിവരോടെ ടൈറ്റന്‍സിനു കൂടുതലായി ആശ്രയിക്കേണ്ടി വരികയും ചെയ്യും.
ടൈറ്റന്‍സിന്റെ മറ്റൊരു പ്രധാന തലവേദന അഞ്ചാം ബൗളറുടെ കാര്യത്തിലായിരിക്കും. ഹാര്‍ദിക്കിനു ഈ റോള്‍ ഏറ്റെടുക്കാനായില്ലെങ്കില്‍ അതു ടീമിനു വലിയ ക്ഷീണമായി മാറും. ഈ കാരണങ്ങളാല്‍ തന്നെ ടൈറ്റന്‍സിനെ ഇത്തവണത്തെ പ്ലേഓഫില്‍ കണ്ടേക്കില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ സാധ്യതയില്ലാത്ത മറ്റൊരു ടീം. കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന എസ്ആര്‍എച്ചിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണ്‍ വലിയ ദുരന്തം തന്നെയായിരുന്നു. പ്ലേഓഫിലെത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഓറഞ്ച് ആര്‍മിക്കു വിജയിക്കാനായുള്ളൂ.

6

വില്ല്യംസണ്‍ തന്നെയാണ് പുതിയ സീസണിലും എസ്ആര്‍എച്ചിനെ നയിക്കുക. ലേലത്തില്‍ ബൗളിങ് ശക്തിപ്പെടുത്തുന്നതിനായി ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, മാര്‍ക്കോ യാന്‍സണ്‍ എന്നിവരടക്കമുള്ളവരെ ലേലത്തില്‍ അവര്‍ വാങ്ങിയിരുന്നു. പക്ഷെ ബാറ്റിങില്‍ മികച്ചൊരു ഇന്ത്യന്‍ ബാറ്ററുടെ അഭാവം അവരുടെ നിരയില്‍ പ്രകടമാണ്. ഇതു തന്നെയാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ വീക്ക്‌നെസും. രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ് തുടങ്ങിയവരില്‍ നിന്നെല്ലാം ബാറ്റിങില്‍ മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ ഹൈദരാബാദിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അവര്‍ പ്ലേഓഫില്‍ ഉണ്ടായേക്കില്ല.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് പ്ലേഓഫ് ബെര്‍ത്ത് ദുഷ്‌കരമായ മറ്റൊരു ടീം. ഒയ്ന്‍ മോര്‍ഗനു പകരം പുതുതായെത്തിയ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് കെകെആറിനെ 15ാം സീസണില്‍ നയിക്കുന്നത്. ലേലത്തിനു മുമ്പ് വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ നാലു പേരെയാണ് കെകെആര്‍ നിലനിര്‍ത്തിയത്.

8

ലേലത്തില്‍ ശ്രേയസിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ സ്പീഡ് സ്റ്റാര്‍ പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ എന്നിവരെ കെകെആര്‍ വാങ്ങിയെങ്കിലും മറ്റു മികച്ച സൈനിങുകളൊന്നും നടത്താനായില്ല. അവസാന റൗണ്ടില്‍ സാം ബില്ലിങ്‌സ്, അലെക്‌സ് ഹേല്‍സ് എന്നിവരെ വാങ്ങിയത് കെകെആറിന് നേരിയ ആശ്വനാസമേകുന്നുണ്ട്. പരിചയസമ്പന്നനായഅജിങ്ക്യ രഹാനെ ടീമിലുണ്ടെങ്കിലും അദ്ദേഹത്തെ ബാറ്റിങില്‍ എത്രത്തോളം ആശ്രയിക്കാമെന്നത് സംശയമാണ്. കെകെആര്‍ മുന്‍നിരയിലെ പലരും ഒന്നിലേറെ റോളുകളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരാണെന്നത് വലിയ തലവേദന തന്നെയാണ്. അതിനാല്‍ തന്നെ കെകെആറും പ്ലേഓഫിലെത്തുന്ന കാര്യം സംശയമാണ്.

Story first published: Wednesday, March 16, 2022, 14:22 [IST]
Other articles published on Mar 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+