Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മാവി ഓണ്‍ എയര്‍', ഒരോവറില്‍ വഴങ്ങിയത് അഞ്ച് സിക്‌സര്‍, നാണംകെട്ട റെക്കോഡില്‍

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലൂടെ ഒരിക്കലും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡ് ഏറ്റുവാങ്ങി കെകെആര്‍ യുവ പേസര്‍ ശിവം മാവി. എറിയാനെത്തിയ 19ാം ഓവറില്‍ അഞ്ച് സിക്‌സുകളാണ് അദ്ദേഹം വഴങ്ങിയത്. ആദ്യത്തെ മൂന്ന് പന്തും മാര്‍ക്കസ് സ്റ്റോയിനിസ് സിക്‌സര്‍ പറത്തിയപ്പോള്‍ നാലാം പന്തില്‍ മാവി സ്റ്റോയിനിസിന്റെ വിക്കറ്റ് നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ജേസന്‍ ഹോള്‍ഡര്‍ മാവിയുടെ അവസാന ഓവറിലെ രണ്ട് പന്തും സിക്‌സര്‍ പായിക്കുകയായിരുന്നു.

1

ഇതോടെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സര്‍ വഴങ്ങുന്ന നാലാമത്തെ ബൗളറെന്ന നാണംകെട്ട റെക്കോഡില്‍ ശിവം മാവിക്ക് ഭാഗമാവേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ ശിവം മാവിയുടെ ഒരോവറിലെ ആറ് പന്തും പൃഥ്വി ഷാ ബൗണ്ടറി കടത്തിയിരുന്നു. ലഖ്‌നൗവിനെതിരേ ആദ്യത്തെ മൂന്ന് ഓവറില്‍ വെറും 20 റണ്‍സ് മാത്രമാണ് മാവി വിട്ടുകൊടുത്തതെങ്കിലും നാലാം ഓവറില്‍ കളി കൈവിട്ട് കളയുകയായിരുന്നു. കെകെആര്‍ ബൗളര്‍മാരില്‍ മറ്റെല്ലാവരും 30 റണ്‍സില്‍ താഴെ മാത്രമാണ് റണ്‍സ് വിട്ടുകൊടുത്തതെന്നതാണ് എടുത്തു പറയേണ്ട കാര്യം.

2012ല്‍ രാഹുല്‍ ശര്‍മക്കാണ് ആദ്യമായി ഈ നാണക്കേടിന്റെ ഭാഗമാവേണ്ടി വന്നത്. പൂനെ വാരിയേഴ്‌സിനായി കളിക്കവെ ആര്‍സിബിക്കെതിരേയാണ് രാഹുല്‍ ശര്‍മക്ക് അഞ്ച് സിക്‌സ് വഴങ്ങേണ്ടി വന്നത്. ആദ്യത്തെ പന്ത് സിംഗിള്‍ ലഭിച്ച് സ്‌ട്രൈക്ക് ക്രിസ് ഗെയ്‌ലിന്. പിന്നീടുള്ള അഞ്ച് പന്തും ഗെയ്ല്‍ അതിര്‍ത്തി കടത്തി. മത്സരത്തില്‍ 81 റണ്‍സാണ് ഗെയ്ല്‍ നേടിയത്. പൂനെയെ ആര്‍സിബി ആറ് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു.

1

രണ്ടാമതായി ഷെല്‍ഡോന്‍ കോട്രലാണ് ഒരോവറില്‍ അഞ്ച് സിക്‌സര്‍ വഴങ്ങിയത്. 2020 സീസണിലായിരുന്നു ഇത്. പഞ്ചാബ് കിങ്‌സ് ബൗളറായ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സാണ് രാഹുല്‍ തെവാത്തിയ പറത്തിയത്. ഇതോടെ കോട്രല്‍ മോശം ബൗളര്‍മാരുടെ പട്ടികയിലേക്ക് പോയപ്പോള്‍ തെവാത്തിയയുടെ കരുത്തില്‍ 224 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു.

1

അവസാന സീസണില്‍ ആര്‍സിബി ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനും ഇതേ നാണക്കേടിലേക്ക് പേരു ചേര്‍ക്കേണ്ടി വന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് ഹര്‍ഷലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ നേടിയത്. രവീന്ദ്ര ജഡേജയായിരുന്നു ബാറ്റ്‌സ്മാന്‍. 2021 സീസണിലെ വിക്കറ്റ് വേട്ടക്കാരന്മാരില്‍ തലപ്പത്തെത്താന്‍ ഹര്‍ഷലിനായെങ്കിലും ജഡേജയോട് അഞ്ച് സിക്‌സര്‍ വഴങ്ങേണ്ടി വന്നത് വലിയ ക്ഷീണം തന്നെയാണ്.

Story first published: Saturday, May 7, 2022, 22:09 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+