IPL 2022: കെകെആര്‍ ഡബിള്‍ സ്‌ട്രോങ്, എതിരാളികള്‍ ഭയക്കണം, മൂന്ന് കാര്യങ്ങളിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ മികച്ച ടീമിനെത്തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒപ്പം കൂട്ടിയിരിക്കുന്നത്. അവസാന സീസണിലെ റണ്ണറപ്പുകളായ കെകെആര്‍ ഇത്തവണയും എതിരാളികള്‍ ഭയക്കുന്ന ടീമാണ്. അവസാന സീസണിലെ ടീമിലെ പ്രമുഖരെയെല്ലാം ഇത്തവണയും ഒപ്പം കൂട്ടാന്‍ കെകെആറിന് സാധിച്ചിട്ടുണ്ട്. അനാവശ്യമായി പണം ചിലവിടാതെ കൃത്യമായ പദ്ധതികളോടെയാണ് കെകെആര്‍ ലേലത്തെ ഉപയോഗിച്ചതെന്ന് അവരുടെ ടീം ഘടനയില്‍ നിന്ന് തന്നെ വ്യക്തം.
ഇത്തവണയും ഫൈനല്‍ കളിക്കാനും കപ്പടിക്കാനുമുള്ള മികവ് കെകെആറിനുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റുകളെന്ന് വിളിക്കാവുന്ന ടീമിലെ ഒട്ടുമിക്ക താരങ്ങളും കളിച്ച് അനുഭവസമ്പകത്തുള്ളവരാണെന്ന് പറയാം. അതുകൊണ്ട് തന്നെ ആരാധരും ഹാപ്പിയാണ്. എതിരാളികെ വിറപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഇത്തവണ കെകെആറിനൊപ്പമുണ്ട്. ഇത്തവണ കെകെആറിനെ മറ്റുള്ളവരുടെ പേടി സ്വപ്‌നമാക്കി മാറ്റുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യരെന്ന നായകന്‍
ഇത്തവണത്തെ കെകെആറിന്റെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് ശ്രേയസ് അയ്യരെന്ന നായകന്‍ തന്നെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് അയ്യരെ 12.25 കോടിക്കാണ് കെകെആര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയെ രണ്ട് തവണ നയിച്ചപ്പോള്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലുമെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. നിശബ്ദനായ പോരാളിയാണ് ശ്രേയസ്. താരത്തിന്റെ നായകനെന്ന നിലയിലെ പദ്ധതികള്‍ എതിരാളികള്‍ ഭയക്കേണ്ട കാര്യം തന്നെയാണ്.
വമ്പനടിക്കാരുടെ കുറവ് കെകെആറിലുണ്ടെങ്കിലും വിശ്വസ്തരെന്ന് വിളിക്കാവുന്ന താരങ്ങളാല്‍ സമ്പന്നമാണ്. മികച്ച പ്ലേയിങ് 11ല്‍ സൃഷ്ടിക്കുക എന്നതാണ് ശ്രേയസ് എന്ന നായകന്റെ മുന്നിലെ ആദ്യത്തെ വെല്ലുവിളി. സുനില്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് വീണ്ടുമെത്തിക്കുന്നതടക്കം നിര്‍ണ്ണായകമായ പല മാറ്റങ്ങളും ശ്രേയസ് എന്ന നായകന് കീഴില്‍ കെകെആര്‍ ഇത്തവണ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

മികച്ച കെട്ടുറപ്പുള്ള ടീം
നിലവിലെ ടീം പരിശോധിക്കുമ്പോള്‍ അവസാന സീസണില്‍ കെകെആറിനൊപ്പമുണ്ടായിരുന്ന ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയും ടീമിനൊപ്പമുണ്ട്. ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തിയ കെകെആര്‍ പാറ്റ് കമ്മിന്‍സ്, നിധീഷ് റാണ എന്നിവരെയും തിരിച്ചെത്തിച്ചു. ഈ താരങ്ങളെല്ലാം അവസാന സീസണിലെ പ്ലേയിങ് 11ലെ സജീവ താരങ്ങളായിരുന്നു. ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരക്കാരെ കെകെആര്‍ തേടിയെങ്കിലും പഴയ ടീമിന്റെ കരുത്ത് ചോര്‍ന്ന് പോകാതെ കാത്ത് സൂക്ഷിക്കാനായി.
പഴയ സൂപ്പര്‍ താരങ്ങളെല്ലാം ഒപ്പമുള്ളതിനാല്‍ കെകെആറിന് വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താനാവും. ശ്രേയസ് അയ്യരെന്ന പുതിയ നായകന് കീഴിലാണ് ഇറങ്ങാന്‍ പോകുന്നതെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് പ്ലേയിങ് 11ല്‍ സ്ഥിരമായിട്ടുള്ളവരെല്ലാം അവസാന സീസണിലും കെകെആറിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ആശയ വിനിമിയം എളുപ്പത്തില്‍ സാധ്യമാവും. ഇത് ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ ഉപകരിക്കും.

ടീമിലെ എക്‌സ് ഫാക്ടറുകള്‍
ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ കെകെആറിനൊപ്പമുണ്ട്. അതിലൊരാളാണ് സുനില്‍ നരെയ്ന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവനാണ്. മറ്റൊരു താരം ആന്‍ഡ്രേ റസലാണ്. കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ട് തിളങ്ങാനാവാതെ ഇരുന്ന റസല്‍ ഇത്തവണ ഫോമിലേക്കെത്തിയാല്‍ എതിരാളികള്‍ വിറക്കും. വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ കെണിയും മറ്റുള്ളവരില്‍ നിന്ന് കെകെആറിനെ വ്യത്യസ്തരാക്കുന്നു.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീം
നിലനിര്‍ത്തിയവര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി. ലേലത്തില്‍ വാങ്ങിയവര്‍-പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്‌സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്‌സ്, അലെക്സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications