Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്കു ഹാട്രിക് ജയമില്ല, കരുത്തുകാട്ടി കെകെആര്‍- പ്ലേഓഫ് പ്രതീക്ഷ കാത്തു

1

മുംബൈ: ഐപിഎല്ലില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ കഥ കഴിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. നിര്‍ണായക മല്‍സത്തില്‍ 52 റണ്‍സിന്റെ മികച്ച വിജയമാണ് കെകെആര്‍ ആഘോഷിച്ചത്. ഇതോടെ കൊല്‍ക്കത്ത നേരിയ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബൗളിങില്‍ കൊല്‍ക്കത്തയെ വലിയ സ്‌കോര്‍ നേടുന്നതില്‍ ന്ിന്നും തടഞ്ഞുനിര്‍ത്തിയപ്പോള്‍ മുംബൈ വിജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ അതിനേക്കാള്‍ മാരകമായി കെകെആര്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചതോടെ മുംബൈ തരിപ്പണമായി. 17.3 ഓവറില്‍ വെറും 113 റണ്‍സില്‍ മുംബൈ ഓള്‍ഔട്ടാവുകയായിരുന്നു.

ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (51) ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും തന്നെ കെകെആറിന്റ ബൗളിങ് ആക്രമണത്തെ അതിജീവിക്കാനായില്ല. 43 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്. മുംബൈയുടെ മൂന്നു താരങ്ങള്‍ റണ്ണൗട്ടൗയി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), തിലക് വര്‍മ (6), രമണ്‍ദീപ് സിങ് (12), ടിം ഡേവിഡ് (13), കരെണ്‍ പൊള്ളാര്‍ഡ് (15), ഡാനിയേല്‍ സാംസ് (1), മുരുഗന്‍ അശ്വിന്‍ (0), കുമാര്‍ കാര്‍ത്തികേയ (3), ജസ്പ്രീത് ബുംറ (0), റിലേ മെറെഡിത്ത് (0*) എന്നിങ്ങനെയാണ് മുംബൈയുടെ സ്‌കോര്‍ കാര്‍ഡ്.

2

കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ആന്ദ്രെ റസ്സല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്്ത്തി. കമ്മിന്‍സിന്റെ മൂന്നു വിക്കറ്റും ഒരോവറിലായിരുന്നു. 15ാം ഓവറിലാണ് അദ്ദേഹം ഇഷാന്‍, സാംസ്, അശ്വിന്‍ എന്നിവരെ പുറത്താക്കിയത്. മുംബൈയ്ക്കു 13 റണ്‍സിനിടെയാണ് അവസാനത്തെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. അഞ്ചിനു 100 റണ്‍സില്‍ നിന്നാണ് മുംബൈ 113നു ഓള്‍ഔട്ടായത്. ഈ വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

നേരത്തേ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബൗളിങു മുന്നില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അടിതെറ്റുകയായിരുന്നു. അഞ്ചു വിക്കറ്റുകളുമായി ബുംറ കത്തിക്കയറിയപ്പോള്‍ കൊല്‍ക്കത്ത ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത സ്‌കോര്‍ നേടാനാവാതെ തകര്‍ച്ചയിലേക്കു വീണു. ഒരു ഘട്ടത്തില്‍ 200നടുത്ത് റണ്‍സ് അടിച്ചെടുക്കുമെന്നു കരുതപ്പെട്ട കെകെആര്‍ ബുംറയുടെ തീപാറുന്ന ബൗളിങിനു മുന്നില്‍ തകരുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 165 റണ്‍സാണ് കൊല്‍ക്കത്തയ്ക്കു നേടാനാത്. അവസാന അഞ്ചോവറില്‍ 25 റണ്‍സ് മാതേമേ കൊല്‍ക്കത്തയ്ക്കു ലഭിച്ചുള്ളൂ. നാലു വിക്കറ്റുകളും നഷ്ടമായി.

3

രണ്ടു വിക്കറ്റിനു 122 റണ്‍സില്‍ നിന്നാണ് കൊല്‍ക്കത്ത എട്ടിനു 156ലേക്കു കൂപ്പുകുത്തിയത്. 33 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് കൊല്‍ക്കത്ത കളഞ്ഞുകുളിച്ചത്. ഇതില്‍ അഞ്ചും ബുംറയ്ക്കു തന്നെയായിരുന്നു. ഒരോവറില്‍ മൂന്നും മറ്റൊരു ഓവറില്‍ രണ്ടും വിക്കറ്റുള്‍പ്പെടെയാണ് ബുംറ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ അഞ്ചു വിക്കറ്റ് നേട്ടം. ആന്ദ്രെ റസ്സല്‍, നിതീഷ് റാണ, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍. ഇതില്‍ റസ്സല്‍, റാണ എന്നിവരും ഷെല്‍ഡണ്‍, കമ്മിന്‍സ്, നരെയ്ന്‍ എന്നിവരും ഒരേ ഓവറിലാണ് പുറത്തായത്. 18ാം ഓവറിലായിരുന്നു ഇത്. ഈ ഓവര്‍ മെയ്ഡനുമായി മാറി. മാത്രമല്ല കമ്മിന്‍സ്, നരെയ്ന്‍ എന്നിവര്‍ അടുത്തടുത്ത ബോളില്‍ ക്രീസ് വിടുകയായിരുന്നു.

43 റണ്‍സ് വീതമെടുത്ത വെങ്കടേഷ് അയ്യരും നിതീഷ് റാണയുമാണ് കൊല്‍ക്കത്തയുടെ പ്രധാന സ്‌കോറര്‍മാര്‍. അജിങ്ക്യ രഹാനെ (25), റിങ്കു സിങ് (23*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ ശ്രേയസ് അയ്യര്‍ (6), റസ്സല്‍ (9), ജാക്‌സണ്‍ (5), കമ്മിന്‍സ് (0), നരെയ്ന്‍ (0), ടിം സൗത്തി (0), വരുണ്‍ ചക്രവര്‍ത്തി (0*) എന്നിവരെല്ലാം ഫ്‌ളോപ്പായി. 24 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമാണ് വെങ്കി 43 റണ്‍സെടുത്തതെങ്കില്‍ റാണ 26 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടിച്ചു.

4

ടോസ് ലഭിച്ചത് മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. പരിക്കു കാരണം സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയാണ് മുംബൈ ഇറങ്ങിയത്. പകരം രമണ്‍ദീപ് സിങ് ടീമിലേക്കു വന്നു. മറുഭാഗത്ത് കെകെആര്‍ ടീമില്‍ അഞ്ചു മാറ്റങ്ങളാണ് വരുത്തിയത്. അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ഷെല്‍ഡണ്‍ ജാക്‌സണ്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തുകയായിരുന്നു.

മുംബൈയും കൊല്‍ക്കത്തയും ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് മുഖാമുഖം വന്നത്. കഴിഞ്ഞ മാസം പൂനെയില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ കെകെആര്‍ അഞ്ചു വിക്കറ്റിനു മുംബൈയെ തകര്‍ത്തുവിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റിനു 161 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ നാലോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു കൊല്‍ക്കത്ത ലക്ഷ്യം കാണുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, രമണ്‍ദീപ് സിങ്, കരെണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുകന്‍ അശ്വിന്‍, കുമാര്‍ കാര്‍ത്തികേയ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, May 9, 2022, 23:26 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+