For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കമ്മിന്‍സ് വെടിക്കെട്ട്, അതിവേഗ ഫിഫ്റ്റി- മുംബൈയ്ക്കു മൂന്നാം തോല്‍വി

അഞ്ചു വിക്കറ്റിനാണ് കെകെആറിന്റെ വിജയം

1

പൂനെ: ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തുടരുന്നു. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിന്നാലെ മുംബൈയും ഈ സീസണില്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേടിലേക്കു വീണു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അഞ്ചു വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നാം വിജയം കൊയ്ത കെകെഅര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. സീസണിലെ ആദ്യ മല്‍സരം കളിച്ച ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ അതിവേഗ ഫിഫ്റ്റിയാണ് മുംബൈയുടെ കഥ കഴിച്ചത്. മുംബൈ നല്‍കിയ 162 റണ്‍സെന്ന വിജയലക്ഷ്യം വെറും 16 ഓവറില്‍ അഞ്ചു വിക്കറ്റിനു കെകെആര്‍ മറികടക്കുകയായിരുന്നു.

15 ബോളില്‍ നിന്നും ആറു സിക്‌സറും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 56 റണ്‍സ് വാരിക്കൂട്ടിയ കമ്മിന്‍സാണ് മുംബൈയില്‍ നിന്നും കളി തട്ടിയെടുത്തത്. 41 ബോളില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്തവാതെ 50 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അജിങ്ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (10), സാം ബില്ലിങ്‌സ് (17), നിതീഷ് റാണ (8), ആന്ദ്രെ റസ്സല്‍ (11) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍. 14ാം ഓവറിലെ ആദ്യ ബോളില്‍ റസ്സല്‍ പുറത്താവുമ്പോള്‍ കെകെആര്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 101 റണ്‍സായിരുന്നു. 41 ബോളില്‍ 61 റണ്‍സായിരുന്നു അപ്പോള്‍ കെകെആറിനു വേണ്ടിയിരുന്നത്. കമ്മിന്‍സിന്റെ വണ്‍മാന്‍ ഷോയ്ക്കു മുന്നില്‍ മുംബൈ സ്തബ്ധരാവുകയായിരുന്നു.

2

മുംബൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 161 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (3) ഇഷാന്‍ കിഷനും (14) ഫ്‌ളോപ്പായെങ്കിലും മധ്യനിര രക്ഷിക്കുകയായിരുന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച സൂര്യകുമാര്‍ യാദവാണ് 52 റണ്‍സോടെ മുംബൈയുടെ ടോപ്‌സ്‌കോററായത്. 34 ബോളുകളില്‍ നിന്നായിരുന്നു താരം ഫിഫ്റ്റി തികച്ചത്. 36 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് സൂര്യ 52 റണ്‍സ് അടിച്ചെടുത്തത്. ഈ സീസണില്‍ മുംബൈയുടെ കണ്ടെത്തലായി മാറിയ യുവതാരം തിലക് വര്‍മ ഇത്തവണയും നിരാശപ്പെടുത്തിയില്ല. 27 ബോൡ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 38 റണ്‍സ് താരം നേടി. ഐപില്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസാണ് (29) മുംബൈയുടെ മറ്റൊരു സ്‌കോറര്‍. 19 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുംബൈയുടെ ഫിനിഷിങ് ഗംഭീരമാക്കിയത് കരെണ്‍ പൊള്ളാര്‍ഡാണ്. വെറും അഞ്ചു ബോളില്‍ മൂന്നു സിക്‌സറടക്കം അദ്ദേഹം പുറത്താവാതെ 22 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കു വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റെുത്തപ്പോള്‍ ഉമേഷ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

3

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട മുംബൈയുടെ തുടക്കം പാളിയിരുന്നു. പവര്‍പ്ലേയില്‍ കെകെആര്‍ ബൗളര്‍മാരായ ഉമേഷ് യാദവ്, അരങ്ങേറ്റക്കാരന്‍ റാസിഖ് സലാം എന്നിവര്‍ക്കെതിരേ രോഹിത്- ഇഷാന്‍ ജോടി റണ്ണെടുക്കാനാവാതെ വിഷമിച്ചു. ഉമേഷ് ഈ കളിയിലും ഉജ്ജ്വലമായി ബൗള്‍ ചെയ്തു. മൂന്നാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം കെകെആറിനു ആദ്യ ബ്രേക്ക്ത്രൂയും നല്‍കി. 12 ബോളില്‍ നിന്നും മൂന്നു റണ്‍സെടുത്ത രോഹിത്തിനെ ഉമേഷ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിനു സമ്മാനിക്കുകയായിരുന്നു. ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്.

സീസണിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയുമായി കസറിയ ഇഷാന്‍ പക്ഷെ ഈ കളിയില്‍ ഫോമൗട്ടായിരുന്നു. എന്നാല്‍ മൂന്നാമനായി ക്രീസിലേക്കു വന്ന ബ്രെവിസ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട രണ്ടാമത്തെ ബോൡ ബൗണ്ടറിയടിച്ച ബ്രെവിസാണ് മുംബൈയുടെ സ്‌കോറിനു വേഗം കൂട്ടിയത്. ഇഷാന്‍ റണ്‍സെടുക്കാന്‍ പാടുപെട്ടപ്പോള്‍ ബ്രെവിസ് വളരെ അനായാസം ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. രണ്ടാം വിക്കറ്റില്‍ ഇഷാന്‍-ബ്രെവിസ് ജോടി 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ബ്രെവിസിനെ വിക്കറ്റ് കീപ്പര്‍ ബില്ലിങ്‌സ് സ്റ്റംപ്് ചെയ്തതോടെ ഈ സഖ്യം വേര്‍പിരിഞ്ഞു

ഇരുടീമുകളും മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കെകെആര്‍ ടീമില്‍ രണ്ട മാറ്റങ്ങള്‍ വരുത്തിയിരുന്നു. ടി സൗത്തി, ശിവം മാവി എന്നിവര്‍ക്കു പകരം പാറ്റ് കമ്മിന്‍സും പുതുമുഖം റാസിഖ് സലാമും കളിച്ചു. മറുഭാഗത്ത് മുംബൈ ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ മടങ്ങിവരവാണ് ഏറ്റവും ശ്രദ്ധേയം. അന്‍മോല്‍പ്രീത് സിങാണ് പുറത്തായത്. ടിം ഡേവിഡിനു പകരം ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസും അരങ്ങേറി.

സീസണിലെ ആദ്യ മല്‍സരത്തില്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് മുംബൈ പരാജയപ്പെട്ടത്. ആവേശകരമായ റണ്‍ചേസില്‍ നാലു വിക്കറ്റിനായിരുന്നു ഡിസിയുചെ വിജയം. റണ്‍ചേസില്‍ ഒരു ഘട്ടം വരെ മുംബൈ ജയമുറപ്പിച്ചിരുന്നു. പക്ഷെ ഡെത്ത് ഓവറുകളില്‍ മല്‍സരം അവരില്‍ നിന്നു കൈവിട്ടു പോവുകയായിരുന്നു. ബൗളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയ്ക്കു തിരിച്ചടിയായത്. രണ്ടാമത്തെ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു മുംബൈ തോല്‍ക്കുകയായിരുന്നു. ഇത്തവണ റണ്‍ചേസിലായിരുന്നു മുംബൈയ്ക്കു പിഴച്ചത്. 23 റണ്‍സിനു റോയല്‍സ് ജയിച്ചുകയറുകയായിരുന്നു.

കെകെആറിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് ഇതു നാലാം റൗണ്ട് മല്‍സരമാണിത്. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ പൊരുതി കീഴടങ്ങുകയായിരുന്നു. ശ്രേയസിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ശരാശരി ടീമെന്ന തുടക്കത്തില്‍ തോന്നിച്ച കെകെആറിന്റെ മികച്ച പ്രകടനത്തിനു കാരണം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചുകൊണ്ട് കെകെആര്‍ തുടക്കം ഗംഭീരമാക്കിയിരുന്നു. ആറു വിക്കറ്റിന്റെ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്.

രണ്ടാംറൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കെകെആറിനു പരാജയം സമ്മതിക്കേണ്ടി വന്നു. എങ്കിലും ചെറിയ ടോട്ടല്‍ പ്രതിരോധിച്ച അവര്‍ അവസാനം വരെ പൊരുതിയാണ് തോറ്റത്. മൂന്നാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്ത് കെകെആര്‍ വിജയവഴിയില്‍ തിരിച്ചെക്കുകയായിരുന്നു. റണ്‍ചേസില്‍ വളരെ അനായാസമായിട്ടാണ് അവര്‍ വിജയം കൈക്കലാക്കിയത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, റാസിഖ് സലാം, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ഡെവാള്‍ഡ് ബ്രെവിസ്, ഡാനിയേല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

Story first published: Wednesday, April 6, 2022, 23:59 [IST]
Other articles published on Apr 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+