Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റസ്സലിന്റെ വെടിക്കെട്ടില്‍ തകര്‍ന്ന് പഞ്ചാബ്, കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. ആേ്രന്ദ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് കൊല്‍ക്കത്ത വിജയം നേടിയത്. 138 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത ഒന്ന് പതറിയെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഫോം കണ്ടെത്തിയതും കെകെആറിന് ആശ്വാസമാണ്. അജിന്‍ക്യ രഹാനെ(12), വെങ്കിടേഷ് അയ്യര്‍(3), ശ്രേയസ് അയ്യര്‍(26), നിതീഷ് റാണ(0) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറിയതോടെ കെകെആര്‍ നാലിന് 51 എന്ന നിലയിലായിരുന്നു.

1

തോല്‍വിയെ മുന്നില്‍ കണ്ട ടീമിനെ പിന്നീടങ്ങോട്ട് റസ്സലും സാം ബില്ലിംഗ്‌സും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. റസ്സല്‍ 31 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടി. എട്ട് സിക്‌സറാണ് താരം പറത്തിയത്. പഞ്ചാബ് നിരയില്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് തിളങ്ങിയത്. നേരത്തെ ടോസ് നേടിയ കെകെആര്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പഞ്ചാബിന്റെ വമ്പന്‍ ബാറ്റിംഗ് നിരയെ കൃത്യമായ ഇടവേളകളില്‍ നിയന്ത്രിക്കാന്‍ കെകെആറിന് സാധിച്ചു. 31 റണ്‍സെടുത്ത ബനുക രജപക്‌സെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ തകര്‍ത്തത്.

2

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ പഞ്ചാബിന് നഷ്ടമായി. ഒരു റണ്‍സെടുത്ത മായങ്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു ഉമേഷ്. പിന്നീട് വന്ന രജപക്‌സെ കഴിഞ്ഞ മത്സരത്തിലെ തുടര്‍ച്ചയെന്നോണം വെടിക്കെട്ട ആരംഭിക്കുകയായിരുന്നു ശിവം മാവി എറിഞ്ഞ ഓവറില്‍ 23 റണ്‍സാണ് താരം അടിച്ചത്. മൂന്ന് സിക്‌സറുകള്‍ ആ ഓവറില്‍ പിറന്നത്. ആ ഓവറില്‍ തന്നെ താരം പുറത്തായി. വൈകാതെ തന്നെ 16 റണ്‍സെടുത്ത ശിഖര്‍ ധവാനും പുറത്തായി. ലിയാം ലിവിംഗ്്സ്റ്റണും തുടക്കം നന്നായി വന്നുവെങ്കിലും വലിയ ഇന്നിംഗ്‌സ് കളിക്കുന്നതില്‍ പരാജയപ്പെട്ടു. 19 റണ്‍സായിരുന്നു സമ്പാദ്യം. ഒരു സിക്‌സറും ഒരു ബൗണ്ടറിയും താരം അടിച്ചു.

ഷാരൂഖ് ഖാന്‍, രാജ് ബജ്വ എന്നിവര്‍ പരാജയപ്പെട്ടു. ഷാരൂഖ് പൂജ്യത്തിനാണ് പുറത്തായത്. വാലറ്റത്ത് പക്ഷേ മികച്ച പ്രകടനമായിരുന്നു കഗിസോ റബാദ കാഴ്ച്ചവെച്ചത്. 16 പന്തില്‍ 25 റണ്‍സടിച്ചു താരം. ഒഡീന്‍ സ്മിത്ത് 9 റണ്‍സുമായി പുറത്താവാതെ നിന്നു. കെകെആര്‍ ബൗളര്‍മാരില്‍ ഉമേഷിന് പുറമേ ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ആേ്രന്ദ റസ്സലും സുനില്‍ നെരയ്‌നും മാവിയും ഓരോ വിക്കറ്റെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രമാണ് വരുണ്‍ ചക്രവര്‍ത്തി വഴങ്ങിയത്.

Story first published: Friday, April 1, 2022, 23:08 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+