Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വമ്പന്‍ നേട്ടവുമായി നരെയ്ന്‍, എബിഡിക്കു ശേഷം ഇതാദ്യം!- ധോണിയോളമെത്തില്ല ആരും

ഐപിഎല്ലില്‍ വമ്പന്‍ നേട്ടത്തിനു അവകാശിയായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. ശമ്പളത്തിന്റെ കാര്യത്തിലാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. ശമ്പളത്തില്‍ നരെയ്ന്‍ 100 കോടിയെന്ന മാന്ത്രികസംഖ്യം പിന്നിട്ടിരിക്കുകയാണ്.

IPL 2022: Sunil Narine created history by his earning | Oneindia Malayalam

ജനുവരിയില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളായിരുന്നു നരെയ്ന്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, വെങ്കടേഷ് അയ്യര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരുന്നു മെഗാ ലേലത്തിനു മുമ്പ് കെകെആര്‍ നിലനിര്‍ത്തിയ മറ്റു മൂന്നു കളിക്കാര്‍. തുടര്‍ച്ചയായി 11ാമത്തെ വര്‍ഷമാണ് നരെയ്ന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്.

 ഇതുവരെയുള്ള ശമ്പളം

ഇതുവരെയുള്ള ശമ്പളം

ഐപിഎല്ലില്‍ ഇതുവരെ കളിച്ച സീസണുകളില്‍ നിന്നും സുനില്‍ നരെയ്‌നു ലഭിച്ച ശമ്പളം 95.2 കോടി രൂപയാണ്. വരാനിരിക്കുന്ന അടുത്ത സീസണിനു മുമ്പ് ആറു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയത്. ഇതോടെയാണ് നരെയ്‌ന്റെ ശമ്പളം 100 കോടി പിന്നിട്ടത്.
ടൂര്‍ണമെന്റിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ 100 കോടി ശമ്പളം നേടുന്ന രണ്ടാമത്തെ മാത്രം വിദേശ താരമായി നരെയ്ന്‍ മാറുകയും ചെയ്തു. നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡായിരുന്നു ഇത്. ഇപ്പോള്‍ നരെയ്‌നും ഇതില്‍ പങ്കാളിയായിരിക്കുകയാണ്. എബിഡി ഇനിയുള്ള സീസണിലെ ഐപിഎല്ലില്‍ കളിക്കില്ല. അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

 കെകെആറിനോടൊപ്പം 10 വര്‍ഷം

കെകെആറിനോടൊപ്പം 10 വര്‍ഷം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് കഴിഞ്ഞ 10 വര്‍ഷവും സുനില്‍ നരെയ്ന്‍ കളിച്ചിട്ടുള്ളത്. 134 മല്‍സരങ്ങളില്‍ നിന്നും 954 റണ്‍സും 143 വിക്കറ്റുകളും അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. സ്പിന്നറായി തുടങ്ങിയ നരെയ്ന്‍ പിന്നീട് കെകെആറിന്റെ വെടിക്കെട്ട് ഓപ്പണറായും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇതോടെയാണ് കെകെആര്‍ ടീമിലെ അവിഭാജ്യ ഘടകമായി നരെയ്ന്‍ മാറിയത്. കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ബൗളിങില്‍ അദ്ദേഹം മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 2022ലെ ഐപിഎല്ലിലും നരെയ്‌നെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ കെകെആര്‍ തീരുമാനിച്ചത്.

 ധോണി തലപ്പത്ത്

ധോണി തലപ്പത്ത്

ഐപിഎല്ലിലെ ശമ്പളവീരന്‍മാരിലേക്കു വരികയാണെങ്കില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വെല്ലാന്‍ ആരുമില്ല. ഇതുവരെ അദ്ദേഹത്തിനു ലഭിച്ച ശമ്പളം 152.8 കോടി രൂപയാണ്. രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 146.6 കോടി രൂപ ഹിറ്റ്മാനു ലഭിച്ചിട്ടുണ്ട്.
മൂന്നംസ്ഥാനം റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ മുന്‍ നായകന്‍ വിരാട് കോലിക്കാണ്. 143.2 കോടിയുമായാണ് അദ്ദേഹം രോഹിത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന 110.7 കോടി രൂപയുമായി നാലാമതുണ്ട്. 102.5 കോടി രൂപയുമായി എബി ഡിവില്ലിയേഴ്‌സാണ് നാലാംസ്ഥാനത്ത്. എബിഡിക്കു പിന്നില്‍ നരെയ്‌നാണ്. ഐപിഎല്ലില്‍ മറ്റാര്‍ക്കും 100 കോലി ശമ്പളം നേടിയവരുടെ ലിസ്റ്റില്‍ എത്താനായിട്ടില്ല.

 ജഡേജയും എലൈറ്റ് ക്ലബ്ബിലേക്ക്

ജഡേജയും എലൈറ്റ് ക്ലബ്ബിലേക്ക്

അടുത്തതായി 100 കോടി ക്ലബ്ബില്‍ അംഗമാവാന്‍ സാധ്യതയുള്ള താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 16 കോടി നല്‍കിയാണ് വരാനിരിക്കുന്ന സീസണിനു മുമ്പ് അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തിയത്. ഫ്രാഞ്ചൈസി ആദ്യം നിലനിര്‍ത്തിയതും ജഡ്ഡുവിനെയായിരുന്നു. ഇതോടെ ജഡേജയുടെ ഇതുവരെയുള്ള ശമ്പളം 77 കോടിയായിരിക്കുകയാണ്. വൈകാതെ തന്നെ അദ്ദേഹം 100 കോടി തികയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഐപിഎല്ലിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായി ജഡേജ മാറിക്കഴിഞ്ഞു. 2300ല്‍ അധികം റണ്‍സും 127 വിക്കറ്റുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് ജഡേജ.

Story first published: Thursday, December 16, 2021, 12:44 [IST]
Other articles published on Dec 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+