IPL 2022: 'പൊള്ളാര്‍ഡ്-ജഡ്ഡു-ബ്രാവോ', ആരാണ് ബെസ്റ്റ് ഓള്‍റൗണ്ടര്‍ ? കണക്കുകള്‍ ഉത്തരം നല്‍കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് മുംബൈയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളുള്ളതിനാല്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ആവേശകരമായ സീസണ്‍ ഇത്തവണ പ്രതീക്ഷിക്കുന്നു. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

ടി20 ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ടി20യില്‍ മികച്ച ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ ഡിമാന്റാണുള്ളത്. ഇത്തവണയും നിരവധി ഓള്‍റൗണ്ടര്‍മാര്‍ ഐപിഎല്ലിലുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാവുന്നത് ആരെയാണ് ? കണക്കുകള്‍ പരിശോധിച്ച് വിലയിരുത്താം.

കറെന്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ് വെസ്റ്റ് ഇന്‍ഡീസ് നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറാണ് അദ്ദേഹം. പന്തുകൊണ്ട് വിസ്മയിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ബാറ്റുകൊണ്ടാണ് മുംബൈക്ക് പൊള്ളാര്‍ഡ് ഉപകാരിയായത്. 2010ലാണ് പൊള്ളാര്‍ഡിനെ മുംബൈ ടീമിലേക്കെത്തിച്ചത്. പിന്നീട് ഇതുവരെ കൈവിട്ടിട്ടില്ല. 178 മത്സരങ്ങള്‍ ഇതിനോടകം കളിച്ച അദ്ദേഹം 3268 റണ്‍സും 65 വിക്കറ്റുമാണ് നേടിയത്. 150നോടടുത്താണ് പൊള്ളാര്‍ഡിന്റെ സ്‌ട്രൈക്കറേറ്റ്. ഫിനിഷര്‍ റോളിലെത്തുന്ന പൊള്ളാര്‍ഡ് ഡെത്ത് ഓവറുകളില്‍ റണ്‍മഴ പെയ്യിക്കാന്‍ മിടുക്കനായ താരങ്ങളിലൊരാളാണ്.

ഡ്വെയ്ന്‍ ബ്രാവോ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡ്വെയ്ന്‍ ബ്രാവോ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങിയ ബ്രാവോ പിന്നീട് സിഎസ്‌കെയിലേക്ക് കൂടുമാറുകയായിരുന്നു. ബാറ്റ്‌സ്മാനെന്നതിനെക്കാള്‍ പന്തുകൊണ്ടാണ് ബ്രാവോ ടീമിന് കരുത്തേകുന്നത്. 151 മത്സരത്തില്‍ നിന്ന് 1537 റണ്‍സാണ് ബ്രാവോ നേടിയത്. 121 ഫോറും 65 സിക്‌സും കരിയറിലുണ്ട്. 167 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള ബ്രാവോ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ കൂടിയാണ്.

സുനില്‍ നരെയ്ന്‍
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും ടൂര്‍ണമെന്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ നരെയ്‌ന്റെ ബൗളിങ് എതിരാളികളുടെ പേടി സ്വപ്‌നമാണ്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ പല വമ്പന്മാരും നേരിടാന്‍ പ്രയാസപ്പെടുന്ന ബൗളര്‍മാരിലൊരാളാണ് നരെയ്ന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ മടിയുള്ള താരം നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടിന് ശ്രമിക്കും. നിലയുറപ്പിച്ചാല്‍ മാച്ച് വിന്നറായി മാറാന്‍ പ്രതിഭ നരെയ്‌നുണ്ട്. 143 വിക്കറ്റും 954 റണ്‍സുമാണ് നരെയ്‌ന്റെ പേരിലുള്ളത്. ഇക്കോണമി 6.79 ഉം സ്‌ട്രൈക്കറേറ്റ് 161.69മാണ്.

രവീന്ദ്ര ജഡേജ
സിഎസ്‌കെയുടെ ഭാവി നായകന്‍ രവീന്ദ്ര ജഡേജ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഇടം കൈ സ്പിന്നുകൊണ്ട് മധ്യ ഓവറുകളില്‍ കളം നിയന്ത്രിക്കാനും മധ്യനിരയില്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കാനും ജഡേജക്ക് സാധിക്കുന്നുണ്ട്. സമീപകാലത്തായി ജഡേജയുടെ ബാറ്റിങ് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങി കൊച്ചി ടസ്‌കേഴ്‌സ് കേരളക്കായി കളിച്ച ശേഷമാണ് ജഡേജ 2012ല്‍ സിഎസ്‌കെയിലേക്കെത്തിയത്. ഇത്തവണ 16 കോടിക്കാണ് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത്. 132 മത്സരത്തില്‍ നിന്ന് 1324 റണ്‍സും 100 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഷെയ്ന്‍ വാട്‌സന്‍
മുന്‍ ഓസീസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സന്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ മികച്ച റെക്കോഡ് വാട്‌സന് അവകാശപ്പെടാനാവും. മീഡിയം പേസറായ അദ്ദേഹം 3874 റണ്‍സും 92 വിക്കറ്റും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. സെഞ്ച്വറിയും ഹാട്രിക്കും നേടിയ അപൂര്‍വ്വ താരങ്ങളിലൊരാളാണ് വാട്‌സന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications