For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഏത് വമ്പന്മാരെയും തകര്‍ക്കും, കലക്കന്‍ ടീം, ഇത്തവണത്തെ ബെസ്റ്റ് 11മായി പീറ്റേഴ്‌സന്‍

റാഷിദ് ഖാന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെ പരിഗണിക്കാതെയാണ് പീറ്റേഴ്‌സന്‍ തന്റെ മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഇത്തവണ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സാണ് കിരീടം നേടിയത്. പല വമ്പന്‍ ടീമുകള്‍ക്കും വമ്പന്‍ താരങ്ങള്‍ക്കും അടിപതറിയ സീസണായിരുന്നു ഇത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. അരങ്ങേറ്റ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമെല്ലാം ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനോടകം സീസണിലെ മികച്ച പ്ലേയിങ് 11നെ പല പ്രമുഖരും തിരഞ്ഞെടുത്ത് കഴിഞ്ഞു.

ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ കെവിന്‍ പീറ്റേഴ്‌സന്‍ ഈ സീസണിലെ മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ്. റാഷിദ് ഖാന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെ പരിഗണിക്കാതെയാണ് പീറ്റേഴ്‌സന്‍ തന്റെ മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ജോസ് ബട്‌ലറും ക്വിന്റന്‍ ഡീകോക്കുമാണ് ഓപ്പണര്‍മാര്‍. ബട്‌ലര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി നാല് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് നടത്തിയത്.

1

17 മത്സരത്തില്‍ നിന്ന് 863 റണ്‍സുമായി ബട്‌ലറാണ് ഓറഞ്ച് ക്യാപ് നേടിയത്. ബട്‌ലറുടെ ഓപ്പണിങ് പങ്കാളിയായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കിനെയാണ് പീറ്റേഴ്‌സന്‍ തിരഞ്ഞെടുത്തത്. 15 മത്സരത്തില്‍ നിന്ന് 508 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താവാതെ 140 റണ്‍സാണ് അദ്ദേഹം നേടിയത്.

മൂന്നാം നമ്പറില്‍ ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് നായകന്‍ കെ എല്‍ രാഹുലാണ്. 15 മത്സരത്തില്‍ നിന്ന് 616 റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. നാലാം നമ്പറില്‍ ചാമ്പ്യന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിനായിരുന്നു. 487 റണ്‍സും എട്ട് വിക്കറ്റുമാണ് സീസണില്‍ ഹര്‍ദിക്കിന്റെ പേരിലുള്ളത്.

2

അഞ്ചാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റനാണ്. 437 റണ്‍സാണ് അദ്ദേഹം നേടിയത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ലിവിങ്‌സ്റ്റന്‍ ബൗളര്‍മാരെ ശരിക്ക് വിറപ്പിച്ചു. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ലിവിങ്സ്റ്റന്‍. ആറാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫിനിഷര്‍ ഡേവിഡ് മില്ലറെയാണ് പീറ്റേഴ്‌സന്‍ പരിഗണിച്ചത്. മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത് വെറുതെയായില്ല. 481 റണ്‍സാണ് മില്ലറുടെ ഈ സീസണിലെ സമ്പാദ്യം. പ്ലേ ഓഫില്‍ തകര്‍പ്പന്‍ പ്രകടനമാണ് മില്ലര്‍ കാഴ്ചവെച്ചത്.

3

ഏഴാമനായി ആര്‍ അശ്വിനെയാണ് അദ്ദേഹം പരിഗണിച്ചത്. സീസണില്‍ മോശമില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഫൈനലിലെ അശ്വിന്റെ പ്രകടനം നിരാശപ്പെടുത്തി. ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിന് സാധിച്ചിരുന്നു. എട്ടാം നമ്പറില്‍ രാഹുല്‍ തെവാത്തിയക്കാണ് അവസരം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങിയ അദ്ദേഹം സ്പിന്‍ ഓള്‍റൗണ്ടറാണ്. ബാറ്റുകൊണ്ട് അവിശ്വസിനീയ ജയം നേടിക്കൊടുക്കാന്‍ തെവാത്തിയക്ക് സാധിച്ചു.

4

ഉമ്രാന്‍ മാലിക്കാണ് ഒമ്പതാം നമ്പറില്‍. ഇത്തവണ പേസുകൊണ്ട് വിസ്മയിപ്പിച്ച ജമ്മു കാശ്മീര്‍ പേസര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തിലെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. 10ാമന്‍ ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. 27 വിക്കറ്റുമായി ഇത്തവണ പര്‍പ്പിള്‍ ക്യാപ്പ് നേടിയത് ചഹാലാണ്. ആര്‍സിബി പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് 11ാമന്‍. ആവേഷ് ഖാന്‍, ട്രന്റ് ബോള്‍ട്ട്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയൊന്നും പീറ്റേഴ്‌സന്‍ പരിഗണിച്ചില്ലെന്നതാണ് കൗതുകം.

പീറ്റേഴ്‌സന്റെ പ്ലേയിങ് 11: ജോസ് ബട്‌ലര്‍, ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റന്‍, ഡേവിഡ് മില്ലര്‍, ആര്‍ അശ്വിന്‍, രാഹുല്‍ തെവാത്തിയ, ഉമ്രാന്‍ മാലിക്, യുസ് വേന്ദ്ര ചഹാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Wednesday, June 1, 2022, 17:06 [IST]
Other articles published on Jun 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+