Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ല, രണ്ടാം റൗണ്ടില്‍ വിഷ്ണുവിന് ഹൈദരാബാദിന്റെ വിളിയെത്തി!

1

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ആദ്യദിനം നിരാശപ്പെടേണ്ടി വന്നെങ്കിലും രണ്ടാം ദിനം മലയാളി താരം വിഷ്ണു വിനോദിന്റെ സമയം തെളിഞ്ഞു. ആദ്യദിനം വില്‍ക്കപ്പെടാതെ പോയ കളിക്കാരെ രണ്ടാംദിനം വീണ്ടും ലേലത്തിനു വച്ചപ്പോള്‍ കേരളത്തിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ വിഷ്ണുവിനെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങുകയായിരുന്നു. 50 ലക്ഷം രൂപയാണ് താരത്തിനു വേണ്ടി ഓറഞ്ച് ആര്‍മിക്കു ചെലവഴിക്കേണ്ടി വന്നത്.

20 ലക്ഷം രൂപയായിരുന്നു വിഷ്ണുവിന്റെ അടിസ്ഥാന വില. മുന്‍ ചാംപ്യന്‍മരാായ മുംബൈ ഇന്ത്യന്‍സും ഹൈദരാബാദുമാണ് താരത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഒടുവില്‍ ഹൈദരാബാദ് 50 ലക്ഷം രൂപ വിളിച്ചതോടെ മുംബൈ പിന്‍മാറുകയായിരുന്നു. ഇതോടെ വിഷ്ണു കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് ടീമിലേക്കു വരികയും ചെയ്തു. വിഷ്ണുവിന് ഐപിഎല്ലില്‍ ഇത് ആദ്യത്തെ ഊഴമല്ല. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു താരം. 2017ലായിരുന്നു വിഷ്ണു ഡല്‍ഹിയിലുണ്ടായിരുന്നത്. മൂന്നു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും വെറും 19 റണ്‍സാണ് നേടാനായത്.

അതേസമയം, ഇത്തവണത്തെ ലേലത്തില്‍ നറുക്കുവീണ നാലാമത്തെ മലയാളി താരം കൂടിയാണ് വിഷ്ണു. ആദ്യദിനം കര്‍ണാടകയുടെ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയിരുന്നു. കൂടാതെ കേരളത്തിന്റെ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മറ്റൊരു ഫാസ്റ്റ് ബൗളറായ കെഎം ആസിഫിനെ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സും സ്വന്തമാക്കിയിരുന്നു.

2

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ബേസില്‍ തമ്പിയെ മുംബൈ കൈക്കലാക്കിയത്. ലേലത്തില്‍ മുംബൈ മാത്രമാണ് ബേസിലിനായി താല്‍പ്പര്യം കാണിച്ചത്. അതിനാല്‍ അടിസ്ഥാന വിലയ്ക്കു തന്നെ ലഭിക്കുകയും ചെയ്തു. 2017ല്‍ മുന്‍ ടീം ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് ബേസില്‍. 95 ലക്ഷം രൂപയായിരുന്നു താരത്തിന്റെ വില. ഐപിഎല്‍ കരിയറില്‍ 20 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ ബേസില്‍ വീഴ്ത്തിയിട്ടുണ്ട്. 2017ല്‍ ഗുജറാത്തിനു വേണ്ടി 11 വിക്കറ്റുകളുമായി താരം കസറിയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്. സീസണിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും ഇതോയെ ബേസിലിനെ തേടിയെത്തിയിരുന്നു. 2018ല്‍ ബേസില്‍ ഹൈദരാബാദ് ടീമിന്റെ ഭാഗമായി മാറി. 2018ല്‍ നാലും 19ല്‍ മൂന്നും 2020ല്‍ ഒരു മല്‍സരവും താരം കളിച്ചിരുന്നു.

3

കെഎം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ തിരികെ വാങ്ങുകയായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് ആദ്യദിനം താരത്തിനു വേണ്ടി സിഎസ്‌കെ മുടക്കിയത്. 2018ലെ മെഗാ ലേലത്തിലാണ് ആസിഫ് ആദ്യമായി സിഎസ്‌കെയിലെത്തിയത്. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കായിരുന്നു ഇത്. സിഎസ്‌കെയ്ക്കു വേണ്ടി ഇതുവരെ മൂന്നു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം നാലു വിക്കറ്റുകളും നേടിയിട്ടുണ്ട്.

Story first published: Sunday, February 13, 2022, 20:52 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+