Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 17 പന്തില്‍ 9, വീണ്ടും നിരാശപ്പെടുത്തി വില്യംസണ്‍, നായകസ്ഥാനം തെറിക്കുമോ ?

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വീണ്ടും നിരാശപ്പെടുത്തി കെയ്ന്‍ വില്യംസണ്‍. പ്ലേ ഓഫ് സീറ്റ് നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ കെകെആറിനെതിരേ 17 പന്തില്‍ 9 റണ്‍സാണ് വില്യംസണ്‍ നേടിയത്. മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് സീസണിന്റെ തുടക്കം മുതല്‍ വില്യംസണ്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ നിര്‍ണ്ണായക സമയത്ത് ടീമിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് നായകന്‍ കാഴ്ചവെച്ചത്. ആന്‍ഡ്രേ റസലാണ് വില്യംസണിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്.

ഈ സീസണില്‍ 12 ഇന്നിങ്‌സില്‍ നിന്ന് 208 റണ്‍സാണ് വില്യംസണ് നേടാനായത്. ശരാശരി 18.90 ഉും സ്‌ട്രൈക്കറേറ്റ് 92.85ഉുമാണ്. ഒരു അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ വില്യംസണ്‍ വന്‍ പരാജയമാണെന്ന് പറയാം. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വില്യംസണെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ടീമിന് പ്ലേ ഓഫ് സീറ്റ് നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ സമയത്താണ് വില്യംസണിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം.

1

അടുത്ത സീസണില്‍ വില്യംസണെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത കൂടുതലാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ വില്യംസണിന് നീതി കാട്ടാനാവുന്നില്ല. അടുത്ത സീസണില്‍ ഹൈദരാബാദില്‍ വലിയ പൊളിച്ചെഴുത്തുണ്ടായാല്‍ വില്യംസണിന്റെ സീറ്റ് തെറിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം. ഇത്തവണ നായകന്മാരില്‍ ഏറ്റവും മോശം സ്‌ട്രൈക്കറേറ്റെന്ന റെക്കോഡ് വില്യംസണിന്റെ പേരിലാണ്.

1

ആന്‍ഡ്രേ റസലിന്റെ പ്രകടനം മത്സരത്തില്‍ എടുത്തു പറയേണ്ടതാണ്. 28 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 49 റണ്‍സെടുത്ത റസലാണ് കെകെആറിനെ 177 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഇതോടെ ചില റെക്കോഡുകളും റസല്‍ സ്വന്തം പേരിലാക്കി. ഈ സീസണില്‍ 300ലധികം റണ്‍സും 10ലധികം വിക്കറ്റും നേടിയ ഏക താരം ആന്‍ഡ്രേ റസലാണ്. ബാറ്റുകൊണ്ട് സ്ഥിരത കാട്ടുന്നില്ലെങ്കിലും ബൗളിങ്ങില്‍ ഇത്തവണ റസല്‍ മിന്നിച്ചുവെന്ന് പറയാം. ഇത്തവണ കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റസല്‍. മൂന്ന് തവണയാണ് അദ്ദേഹം മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയത്.

1

കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ തവണ 40ലധികം റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്നവരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ റസലിനായി. ഏഴ് തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ദിനേഷ് കാര്‍ത്തികും ഏഴ് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എംഎസ് ധോണി (12), യൂസഫ് പഠാന്‍ (8) എന്നിവരാണ് ഈ റെക്കോഡില്‍ ഒന്നും രണ്ടും സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇത് മൂന്നാം തവണയാണ് 40 പ്ലസ് റണ്‍സുമായി റസല്‍ പുറത്താവാതെ നില്‍ക്കുന്നത്. മൂന്ന് തവണയും 49 ആയിരുന്നു സ്‌കോറെന്നതാണ് കൗതുകം.

Story first published: Saturday, May 14, 2022, 22:38 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+