IPL 2022: വില്യംസണിന്റെ വലിയ പിഴ, നിരവധി തെറ്റുകള്‍ വരുത്തി, ചൂണ്ടിക്കാട്ടി വസിം ജാഫര്‍

പൂനെ: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 61 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടാനായത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹൈദരാബാദ് തീര്‍ത്തും നിരാശപ്പെടുത്തി.
പ്രതീക്ഷവെച്ച താരങ്ങളിലാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. കെയ്ന്‍ വില്യംസന്‍, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവരെല്ലാം നനഞ്ഞ പടക്കമായപ്പോള്‍ ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനും ടി നടരാജനും ഉമ്രാന്‍ മാലിക്കിനുമൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. നോബോളും വൈഡും വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ഹൈദരാബാദ് ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാം.

ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ കെയ്ന്‍ വില്യംസന്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'സാങ്കേതികമായ പല തീരുമാനങ്ങളിലും കെയ്ന്‍ വില്യംസണ് പിഴവ് പറ്റിയെന്നാണ് തോന്നുന്നത്. അദ്ദേഹത്തെപ്പോലൊരു മികച്ച നായകനില്‍ നിന്ന് തെറ്റുകള്‍ സംഭവിച്ചുവെന്നതാണ് അത്ഭുതകരം.
എയ്ഡന്‍ മാര്‍ക്രം നിക്കോളാസ് പുരാനെക്കാള്‍ മുമ്പ് ക്രീസിലെത്തണമായിരുന്നു. പുരാന്‍ അഞ്ചാം നമ്പറിലായിരുന്നു കളിക്കേണ്ടിയിരുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ എട്ടാമനായാണ് ക്രീസിലെത്തിയത്. നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള സുന്ദറെ നേരത്തെ ഇറക്കണമായിരുന്നു. ഇത് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറുമായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ത്തന്നെ ഇത്തരമൊരു തെറ്റ് സംഭവിച്ചത് നന്നായി. പ്രശ്‌നങ്ങള്‍ സ്വയം മനസിലാക്കാന്‍ ഇപ്പോള്‍ അവര്‍ക്ക് സാധിക്കും' - ജാഫര്‍ പറഞ്ഞു.

ഹൈദരാബാദിന്റെ ടോപ് ഓഡര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ മാര്‍ക്രത്തെ പുരാന് മുന്നെ ഇറക്കുന്നതായിരുന്നു നല്ലത്. സമ്മര്‍ദ്ദ സമയത്ത് ഇറങ്ങിയ പുരാന് വിറച്ചപ്പോള്‍ ഒമ്പത് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങേണ്ടി വന്നു. പുരാന്റെ വിക്കറ്റ് ഹൈദരാബാദിന്റെ പ്രതീക്ഷകളുടെ അസ്തമയം കൂടിയായിരുന്നു. മാര്‍ക്രം പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. അതുകൊണ്ട് തന്നെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മാര്‍ക്രത്തെ ബാറ്റ് ചെയ്യിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

പവര്‍പ്ലേക്കുള്ളില്‍ത്തന്നെ ഹൈദരാബാദ് തോറ്റെന്ന് വസിം ജാഫര്‍ പറഞ്ഞു. രാജസ്ഥാന്‍ ബൗളര്‍മാര്‍ പിച്ചിലെ സ്വിങ്ങും പേസും മുതലാക്കിയതോടെ പവര്‍പ്ലേയില്‍ ഹൈദരാബാദിന്റെ മുട്ടിടിച്ചു. ടൂര്‍ണമെന്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറായ മൂന്ന് വിക്കറ്റിന് 14 എന്നതാണ് ഹൈദരാബാദിന് നേടാനായത്. ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് പിഴച്ച പിച്ചിലാണ് ട്രന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും മികവ് കാട്ടിയതെന്നതാണ് ശ്രദ്ധേയം.
'ഹൈദരാബാദിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയാണിത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. ഇത്തവണ ആദ്യമായി റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത് തോല്‍ക്കുന്ന ടീമായി ഹൈദരാബാദ് മാറുകയും ചെയ്തു. ഹൈദരാബാദ് നിരവധി പിഴവുകള്‍ വരുത്തിയ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാണിത്. ബൗളിങ്ങില്‍ പവര്‍പ്ലേയില്‍ എറിഞ്ഞ നോബോളുകള്‍ വലിയ പിഴവാണ്. ബാറ്റിങ്ങിലും പവര്‍പ്ലേയില്‍ നിരാശപ്പെടുത്തി. പവര്‍പ്ലേയില്‍ത്തന്നെ ടീം തോറ്റുവെന്ന് പറയാം'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ് 12 ലക്ഷം രൂപ പിഴയും ലഭിച്ചു. വില്യംസന്റെ തീരുമാനങ്ങളെ പൂര്‍ണ്ണമായും പിഴവെന്ന് വിലയിരുത്താനാവില്ല. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് ലഭിച്ചതാണ്. ദൗര്‍ഭാഗ്യവശാല്‍ അത് നോബോളായി. അല്ലായിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നാകുമായിരുന്നു. ടീം കരുത്തില്‍ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും തിരിച്ചുവരാന്‍ കെല്‍പ്പുള്ള നിരയാണ് ഹൈദരാബാദിന്റേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications