IPL 2022: പാകിസ്താനിലാണെങ്കില്‍ അവന്‍ ദേശീയ ടീമിലെത്തിയെനേ- പേസറെ പുകഴ്ത്തി അക്മല്‍
ഐപിഎല്ലിന്റെ 15ാം സീസണിലെ മിന്നല്‍പ്പിണരായി മാറിയ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ഉമ്രാനെ ശ്രദ്ധേയനാക്കിയത്.
ഈ സീസണിലെ ഏറ്റവും വേഗതയുള്ള ബൗള്‍ ചെയ്തതും ഉമ്രാന്‍ തന്നെയാണ്. താരത്തിന്റെ രണ്ടാം ഐപിഎല്‍ സീസണാണിത്. കഴിഞ്ഞ സീസണില്‍ ഹൈദാരാബാദ് നിലനിര്‍ത്തിയ മൂന്നു താരങ്ങൡലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

പാകിസ്താനിലായിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക്ക് ദേശീയ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടാവുമെന്നാണ് കമ്രാന്‍ അക്മല്‍ പുകഴ്ത്തിയിരിക്കുന്നത്. ഉമ്രാന്‍ പാകിസ്താനിലായിരുന്നെങ്കില്‍ ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടാവുമായിരുന്നു. അവന്റെ ഇക്കോണമി റേറ്റ് ഉയര്‍ന്നതാണ്. പക്ഷെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയന്നതിനാല്‍ തന്നെ അവന്‍ സ്‌ട്രൈക്ക് ബൗളര്‍ തന്നെയാണന്നും പാക്ടിവി. ടിവിയോടു അക്മല്‍ പറഞ്ഞു.

ഓരോ മല്‍സരത്തിനു ശേഷവും ഉമ്രാന് മാലിക്കിന്റെ ബൗളിങിലെ വേഗം 155 കിമിക്കടുത്ത് തന്നെ നില്‍ക്കുന്നുണ്ട്. ഇതു കുറയുന്നുമില്ലെന്നു കാണാന്‍ സാധിക്കും. ഇന്ത്യന്‍ ടീമില്‍ നല്ല മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തേ കഴിവുള്ള ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങി ഒരുപാട് പേര്‍ ഇപ്പോഴുണ്ടെന്നും കമ്രാന്‍ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്‍റെ രണ്ടാംപാദത്തിലെ അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമായിരുന്നു ഉമ്രാന്‍ മാലിക്ക് കളിച്ചത്. പക്ഷെ അന്നു തന്നെ താരത്തിന്റെ ബൗളിങിലെ വേഗത ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് മെഗാ ലേലതതിനു മുമ്പ് ഉമ്രാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്.
കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്ന് യുഎഇയില്‍ തന്നെ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നെറ്റ് ബൗളറായി ഉമ്രാനെ ഉള്‍പ്പെടുത്തിയിരുന്നു.

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് 22 കാരനായ ഉമ്രാന്‍ മാലിക്ക്. 11 മല്‍സരങ്ങളില്‍ നിന്നും 16 സ്‌ട്രൈക്ക് റേറ്റോടെ 15 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ഉമാന്റെ ഇക്കോണമി റേറ്റ് 9.19 ആണ്. ഇതു മാത്രമാണ് പേസറുടെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഉമ്രാനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍.

പല മുന്‍ താരങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കും ഉമ്രാന്‍ പരിഗണിക്കപ്പെട്ടേക്കും. ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളില്‍ താരത്തിനു തിളങ്ങാമാനാവുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications