IPL 2022: ബട്‌ലര്‍ ഷോ, ബേസില്‍ തമ്പി 'എയറില്‍', വന്‍ നാണക്കേട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ ആറാട്ട്. ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ 26 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ആദ്യ മൂന്ന് ഓവറിനുള്ളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ നാലാം ഓവറില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സ് നായകന്‍ പന്തേല്‍പ്പിച്ചു. ആദ് പന്ത് ഡോട്ടാക്കി തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ബേസിലിന് മുകളില്‍ ബട്‌ലര്‍ അഴിഞ്ഞാടിയെന്ന് പറയാം.

രണ്ടാം പന്ത് ബൗണ്ടറി നേടിയ ബട്‌ലര്‍ മൂന്നാം പന്തില്‍ അതിദൂര സിക്‌സാണ് പറത്തിയത്. ഓഫ് സ്റ്റംപിലേക്കെത്തിയ ഹാഫ് വോളിയെന്ന് വിശേഷിപ്പിക്കാവുന്ന പന്തിനെ ലോങ് ഓണിന് മുകളിലൂടെയാണ് ബട്‌ലര്‍ അതിര്‍ത്തി കടത്തിയത്. 140ന് മുകളില്‍ വേഗത്തിലെത്തിയ മൂന്നാം പന്തിനെ മിഡ് വിക്കറ്റിന് മുകളിലൂടെയാണ് ബട്‌ലര്‍ സിക്‌സര്‍ പായിച്ചത്. അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയ ബട്‌ലര്‍ അവസാന പന്തില്‍ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പായിച്ചു. ബുംറയും സാംസും ചേര്‍ന്ന് രാജസ്ഥാനെ ആദ്യ മൂന്ന് ഓവറില്‍ വലിയ സ്‌കോര്‍ നേടാതെ തടുത്തെങ്കിലും നാലാം ഓവറില്‍ ബേസിലിന്റെ ഓവര്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു.

ഐപിഎല്‍ 15ാം സീസണ്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും മോശം ഓവറുകളിലൊന്നാണിത്. ഈ സീസണില്‍ ഒരോവറില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ രണ്ടാമത്തെ ബൗളറായിരിക്കുകയാണ് ബേസില്‍ തമ്പി. 30 റണ്‍സ് ഒരോവറില്‍ വിട്ടുകൊടുത്ത പഞ്ചാബിന്റെ ഒഡീന്‍ സ്മിത്താണ് തലപ്പത്ത്. സിഎസ്‌കെയുടെ ശിവം ദുബെ, ആര്‍സിബിയുടെ മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോവറില്‍ 25 റണ്‍സും വിട്ടുകൊടുത്തു.
ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണംകെട്ട റെക്കോഡിലും ബേസില്‍ തമ്പിയാണ് തലപ്പത്ത്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ തമ്പി നാല് ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. ആര്‍സിബിക്കെതിരേയാണ് ബേസിലിന് ഈ നാണക്കേട് പേറേണ്ടി വന്നത്. ആറ് സിക്‌സും അഞ്ച് ബൗണ്ടറിയും ബേസിലിന് വഴങ്ങേണ്ടി വന്നു.

മത്സരത്തിലൂടെ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടി20യില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ടൈമല്‍ മില്‍സിന്റെ ഓവറില്‍ ദേവ്ദത്ത് പടിക്കലിന്റെ ക്യാച്ച് നേടിയതോടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications