IPL 2022: ബട്‌ലര്‍ ഷോ, സീസണിലെ മൂന്നാം സെഞ്ച്വറി, കുറിച്ച എല്ലാ റെക്കോഡുകളുമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ജോസ് ബട്‌ലറുടെ ബാറ്റിങ് വെടിക്കെട്ട് തുടരുന്നു. ഡല്‍ഹിക്കെതിരേയും സെഞ്ച്വറി നേടിയതോടെ സീസണിലെ മൂന്നാം സെഞ്ച്വറിയെന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയിരിക്കുന്നത്. പതിയെ തുടങ്ങി ആളിക്കത്തിയ ബട്‌ലര്‍ 65 പന്തില്‍ 116 റണ്‍സാണ് ഡല്‍ഹിക്കെതിരേ അടിച്ചെടുത്തത്. 9 വീതം ഫോറും ഉള്‍പ്പെടുന്ന മാസ്മരിക ഇന്നിങ്‌സായിരുന്നു ബട്‌ലര്‍ കാഴ്ചവെച്ചത്. 178.46 സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം സീസണിലെ തന്റെ മൂന്നാം സെഞ്ച്വറി പ്രകടനം നടത്തിയത്.
ഐപിഎല്ലില്‍ ജോസ് ബ്ടലര്‍ നേടുന്ന നാലാം സെഞ്ച്വറിയാണിത്. ഇതോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ബട്‌ലര്‍ക്കായി. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയ്ല്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ബട്‌ലര്‍ക്കൊപ്പം ഷെയ്ന്‍ വാട്‌സനും ഡേവിഡ് വാര്‍ണറും നാല് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സ് മൂന്ന് സെഞ്ച്വറിയാണ് നേടിയത്.

രാജസ്ഥാനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാവാനും ബട്‌ലര്‍ക്കായി. ഒരു ടീമിനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കും ബട്‌ലറെത്തി. ആര്‍സിബിക്കായി അഞ്ച് സെഞ്ച്വറി വീതം നേടിയ വിരാട് കോലിയും ക്രിസ് ഗെയ്‌ലുമാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ബട്‌ലര്‍ക്കായി. 2016ല്‍ നാല് സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ശിഖര്‍ ധവാന്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം ഒരു സീസണില്‍ രണ്ട് സെഞ്ച്വറി വീതം നേടിയവരാണ്.

കൂടാതെ ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് നാല് ഐപിഎല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ബട്‌ലര്‍ക്കായി. 71 ഇന്നിങ്‌സില്‍ നിന്നാണ് ബട്‌ലറുടെ ഈ നേട്ടം. ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 50 ഇന്നിങ്‌സില്‍ നിന്നാണ് ഗെയ്ല്‍ തന്റെ നാല് ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഷെയ്ന്‍ വാട്‌സന്‍ 113 ഇന്നിങ്‌സില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ 117 ഇന്നിങ്‌സില്‍ നിന്നും വിരാട് കോലി 128 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്.
ബട്‌ലറുടെ ഈ സീസണിലെ പ്രകടനം കാണുമ്പോള്‍ 2016ല്‍ വിരാട് കോലി നാല് സെഞ്ച്വറിയടക്കം സൃഷ്ടിച്ച റണ്‍സ് റെക്കോഡ് മറികടക്കുമോയെന്നാണ് എല്ലാവര്‍ക്കും സംശയം. ഇതേ ഫോം തുടര്‍ന്നാല്‍ അതിനുള്ള സാധ്യത കൂടുതലാണ്. 124, 35, 100, 70, 13, 54, 103, 116 എന്നിങ്ങനെയാണ് അവസാന എട്ട് ഇന്നിങ്‌സിലെ ബട്‌ലറുടെ പ്രകടനം. നാല് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടെ ബട്‌ലറുടെ ആറാട്ടാണ് കാണുന്നത്.

116 റണ്‍സുമായി ഈ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ബട്‌ലര്‍ സ്വന്തം പേരിലാക്കി. ഏഴ് മത്സരത്തില്‍ നിന്ന് 81.83 ശരാശരിയില്‍ 491 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 41 ഫോറും 32 സിക്‌സും അദ്ദേഹം പറത്തി. ഇത്തവണത്തെ റണ്‍വേട്ടക്കാരിലും സിക്‌സര്‍ വേട്ടക്കാരിലും മറ്റെല്ലാവരെയും വളരെ പിന്നിലാക്കിയാണ് ബട്‌ലറുടെ കുതിപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications