Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ബീസ്റ്റ് ബട്‌ലര്‍', സീസണിലെ രണ്ടാം സെഞ്ച്വറി, നേടിയെടുത്ത റെക്കോഡുകളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പുരോഗമിക്കവെ ബാറ്റിങ്ങില്‍ കളം വാണ് രാജസ്ഥാന്റെ ജോസ് ബട്‌ലര്‍. കെകെആറിനെതിരായ മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഈ സീസണില്‍ ബട്‌ലര്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയ ബട്‌ലര്‍ (100) കെകെആറിനെതിരേ 103 റണ്‍സുമായാണ് കളം വിട്ടത്. 61 പന്തില്‍ നിന്ന് 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ബട്‌ലറുടെ പ്രകടനം. 168.85 സ്‌ട്രൈക്കറേറ്റിലായിരുന്നു ബട്‌ലര്‍ ബാറ്റുവീശിയത്.

ഈ സീസണിലെ ഓറഞ്ച് ക്യാപ് വേട്ടക്കാരില്‍ ബട്‌ലര്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. 35, 100, 70, 13, 54, 103 എന്നിങ്ങനെയാണ് ബട്‌ലറുടെ ഈ സീസണിലെ സ്‌കോര്‍. ആറ് മത്സരത്തില്‍ നിന്ന് 375 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 32 ഫോറും 23 സിക്‌സും ഇതിനോടകം ബട്‌ലര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

1

ഇന്നത്തെ പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ബട്‌ലര്‍ക്കായി. 2021ലെ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ രാജസ്ഥാനായി ബട്‌ലര്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. രണ്ട് വീതം സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെ, ഷെയ്ന്‍ വാട്‌സന്‍, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം ബട്‌ലര്‍ പിന്നിലാക്കി. യൂസഫ് പഠാനും ബെന്‍ സ്റ്റോക്‌സും ഓരോ സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്.

1

കൂടാതെ ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിലേക്കും ബട്‌ലര്‍ ഉയര്‍ന്നു. ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ഷെയ്ന്‍ വാട്‌സന്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഒരു സീസണില്‍ രണ്ട് സെഞ്ച്വറി വീതം നേടിയിട്ടുള്ളവരാണ്. ഒരു സീസണില്‍ നാല് സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ ഇപ്പോഴും തലപ്പത്ത് തുടരുന്നത്.

1

മത്സരത്തിലൂടെ കെകെആര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് ഒരു നാണക്കേടിന്റെ റെക്കോഡ് വഴങ്ങേണ്ടി വന്നു. നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് കമ്മിന്‍സ് നേടിയത്. ഇതോടെ കൂടുതല്‍ തവണ 50 റണ്‍സിലധികം വഴങ്ങുന്ന ബൗളറെന്ന റെക്കോഡില്‍ ഒന്നാം സ്ഥാനക്കാരിലേക്ക് കമ്മിന്‍സും ഉയര്‍ന്നു. ഇത് അഞ്ചാം തവണയാണ് കമ്മിന്‍സ് 50 റണ്‍സിലധികം വഴങ്ങുന്ന്ത. കമ്മിന്‍സിനെക്കൂടാതെ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, സാം കറാന്‍ എന്നിവരാണ് അഞ്ച് തവണ 50ലധികം റണ്‍സ് വഴങ്ങിയത്.

Story first published: Monday, April 18, 2022, 22:20 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+