For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജോസ് ബട്‌ലറുടെ 'മഹാ ഭാഗ്യം', ഒരോവറില്‍ രണ്ട് തവണ കൈവിട്ട് ആര്‍സിബി

ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ആകാശ് ദീപിന് റിട്ടേണ്‍ ക്യാച്ച്. കൈയിലേക്ക് പന്തെത്തിയെങ്കിലും യുവ പേസര്‍ക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് ലഭിച്ചത് മഹാ ഭാഗ്യം. ഒന്നല്ല, രണ്ട് തവണയാണ് ബട്‌ലറെ ആര്‍സിബി കൈവിട്ടത്. അതും ഒരോവറില്‍. ആകാശ് ദീപ് എറിഞ്ഞ ഏഴാം ഓവറിലാണ് നടകീയമായ സംഭവങ്ങള്‍. ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ആകാശ് ദീപിന് റിട്ടേണ്‍ ക്യാച്ച്. കൈയിലേക്ക് പന്തെത്തിയെങ്കിലും യുവ പേസര്‍ക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല.

1

പന്തെറിഞ്ഞതിന് പിന്നാലെ നിലത്ത് കാലുറപ്പിക്കാന്‍ ആകാശിന് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് നേരിട്ട് കൈയിലേക്കെത്തിയ പന്തിനെ കൈപ്പിടിയിലൊതുക്കാന്‍ താരത്തിന് സാധിക്കാതെ പോയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന ബട്‌ലറെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആകാശ് നഷ്ടപ്പെടുത്തിയത്.

1

എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല. വീണ്ടും ഇതേ ഓവറില്‍ ബട്‌ലറെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും അതും ആര്‍സിബി താരങ്ങള്‍ക്ക് മുതലാക്കാനായില്ല. ഓവറിലെ നാലാം പന്തിലായിരുന്നു ഈ അവസരം. ഓഫ് സ്റ്റംപുറത്തെത്തിയ ലെങ്ത് ബോളില്‍ കൃത്യമായി കണക്ട് ചെയ്യാന്‍ ബട്‌ലര്‍ക്കായില്ല. ഡീപ് മിഡ് വിക്കറ്റിലേക്കുയര്‍ന്ന പന്ത് ഡേവിഡ് വില്ലിക്ക് അനായാസ ക്യാച്ചാക്കാമായിരുന്നെങ്കിലും താരത്തിന് പിഴച്ചു. പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. തൊട്ടടുത്ത പന്തില്‍ ലോങ് ഓഫിലേക്ക് സിക്‌സര്‍ പായിച്ചാണ് ബട്‌ലര്‍ ആകാശ് ദീപിന് തന്റെ വിക്കറ്റിന്റെ വില മനസിലാക്കിക്കൊടുത്തത്.

ബട്‌ലര്‍ നിലയുറപ്പിച്ചാല്‍ അധികം അവസരങ്ങള്‍ തരാത്ത താരമാണ്. ഒറ്റക്ക് മത്സരത്തെ കൈപ്പിടിയിലൊതുക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. ബട്‌ലറുടെ വിക്കറ്റ് രാജസ്ഥാനെ വലിയ സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിന്ന് തടുക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഒരേ ഓവറില്‍ രണ്ട് തവണ ലൈഫ് നല്‍കിയത് മത്സരത്തില്‍ ആര്‍സിബിക്ക് സംഭവിച്ച വലിയ പിഴവാണ്. മത്സരം തന്നെ കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെടുത്താന്‍ ഇത് കാരണമായേക്കും.

1

എട്ടാം ഓവറിലും ആര്‍സിബി വിക്കറ്റ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നതാണ് കൗതുകം. ഡേവിഡ് വില്ലി എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് നേടാന്‍ അവസരം ലഭിച്ചെങ്കിലും മുഹമ്മദ് സിറാജിന് പന്ത് ക്യാച്ചാക്കാനായില്ല. അല്‍പ്പം പ്രയാസമുള്ള ക്യാച്ചായിരുന്നെങ്കിലും വിലപ്പെട്ട വിക്കറ്റായിരുന്നു അത്. നാലാം പന്ത് ഫീല്‍ഡിങ് പിഴവിലൂടെ ബൗണ്ടറി പോയപ്പോള്‍ അവസാന പന്ത് ഡേവിഡ് വില്ലിയെ ദേവ്ദത്ത് സിക്‌സറും പായിച്ചു.

1

രാജസ്ഥാന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണ്ണാവസരം മൂന്ന് തവണ കൈവിട്ടത് ടി20 ഫോര്‍മാറ്റില്‍ വലിയ വില നല്‍കേണ്ടി വരുന്ന പിഴവ് തന്നെയാണെന്ന് പറയാം. മത്സരത്തിലൂടെ ഐപിഎല്ലില്‍ 100 സിക്‌സുകളെന്ന നാഴികക്കല്ലും ബട്‌ലര്‍ പിന്നിട്ടു.

Story first published: Tuesday, April 5, 2022, 20:41 [IST]
Other articles published on Apr 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+