Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നന്ദി ബട്‌ലര്‍, ഈ ടീമിനെ ഇവിടെ വരെ എത്തിച്ചതിന്, ഓറഞ്ച് ക്യാപ്പുമായി മടക്കം

1

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫൈനലില്‍ നിറഞ്ഞാടാനായില്ലെങ്കിലും ഓറഞ്ച് ക്യാപ്പും തലയിലണിഞ്ഞ് അഭിമാനത്തോടെ മടങ്ങുകയാണ് ജോസ് ബട്‌ലര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ 35 പന്തില്‍ 39 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ച് ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫൈനലിലെ പ്രകടനം. കലാശപ്പോരാട്ടത്തില്‍ 130 റണ്‍സാണ് രാജസ്ഥാന് ആകെ നേടാനായത്. ക്വാളിഫയറിലെ വെടിക്കെട്ട് ഫൈനലില്‍ ബട്‌ലര്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും രാജസ്ഥാനെ ഫൈനല്‍ വരെ എത്തിച്ച ധീര പോരാളിയായാണ് ബട്‌ലറുടെ മടക്കം.

1

57.53 ശരാശരിയില്‍ 863 റണ്‍സാണ് ബട്‌ലര്‍ ഈ സീസണില്‍ നേടിയത്. 149.05 ആണ് സ്‌ട്രൈക്കറേറ്റ്. നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ ബട്‌ലര്‍ 83 ഫോറും 45 സിക്‌സുമാണ് ഈ സീസണില്‍ നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് ബട്‌ലറുടെ മടക്കം. 2016ല്‍ 973 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ബട്‌ലര്‍ക്കായില്ലെങ്കിലും 2016ല്‍ത്തന്നെ ഡേവിഡ് വാര്‍ണര്‍ നേടിയ 848 റണ്‍സിന്റെ റെക്കോഡിനെ മറികടക്കാന്‍ അദ്ദേഹത്തിനായി.

ഒരു ഐപിഎല്‍ സീസണിന്റെ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനും ബട്‌ലര്‍ക്കായി. 374 റണ്‍സാണ് പവര്‍പ്ലേയില്‍ അദ്ദേഹം നേടിയത്. കെ എല്‍ രാഹുലിനെയാണ് മറികടന്നത്. 467 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഒരു സീസണിന്റെ പ്ലേ ഓഫില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും ബട്‌ലര്‍ക്കായി. 200 റണ്‍സാണ് അദ്ദേഹം നേടിയത്. 190 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്.

2

ഇത്തവണ ബട്‌ലറുടെ പ്രകടനമാണ് രാജസ്ഥാനെ ഫൈനല്‍ ടിക്കറ്റെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ആര്‍സിബിക്കെതിരായ രണ്ടാം ക്വാളിഫയറിലും ബട്‌ലറുടെ സെഞ്ച്വറിയാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. എന്നിട്ടും ഫൈനലില്‍ ഒരാള്‍ പോലും പിന്തുണക്ക് ഇല്ലാതെ ഗുജറാത്തിന്റെ ചക്രവ്യൂഹത്തില്‍ ബട്‌ലര്‍ ഒറ്റക്കായി. നായകന്‍ സഞ്ജു സാംസണ്‍ പോലും ഇന്ന് അദ്ദേഹത്തിന് പിന്തുണ നല്‍കിയില്ല. ഒരാളെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കില്‍ ബട്‌ലര്‍ മറ്റൊരു വിസ്മയ പ്രകടനം ഫൈനലിലും ആവര്‍ത്തിച്ചേനെ.

3

ഐപിഎല്‍ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലാണിത്. 125 റണ്‍സിന് പുറത്തായ സിഎസ്‌കെ തലപ്പത്തും 128 റണ്‍സ് നേടിയ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സും 129 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സും ഈ റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളപ്പോള്‍ 130 റണ്‍സുമായി രാജസ്ഥാന് നാലാം സ്ഥാനത്തേക്കെത്തേണ്ടി വന്നു. എന്തായാലും ജോസ് ബട്‌ലര്‍ ഐപിഎല്ലില്‍ ഏറ്റവും മനോഹരമായൊരു ബാറ്റിങ് വിരുന്നൊരുക്കിയാണ് 2022 സീസണോട് വിട പറയുന്നത്. രാജസ്ഥാന്‍ കപ്പ് നേടിയാലും ഇല്ലെങ്കിലും ആരാധക മനസില്‍ നിങ്ങള്‍ എന്നെന്നും ഹീറോ തന്നെയാവും.

Story first published: Sunday, May 29, 2022, 22:24 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+