For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഒരൊറ്റ മല്‍സരം കളിച്ചില്ല, എന്നിട്ടും ഇവര്‍ക്ക് കോടികള്‍!- 5 താരങ്ങള്‍

രണ്ടു പേര്‍ ഇന്ത്യക്കാരാണ്

അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടധാരണത്തോടെയാണ് ഐപിഎല്ലിന്റെ 15ാം സീസണിനു ഇത്തവണ തിശശീല വീണത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തായിരുന്നു ഹാര്‍ദിക് പാണ്ഡ്യ നയിച്ച ജിടി സര്‍പ്രൈസ് ജേതാക്കളായത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന കലാശപ്പോരില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ആറു സ്റ്റേഡിയങ്ങളിലായ 74 മല്‍സരങ്ങളായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്നത്. ഒരുപാട് പുതിയ താരോദയങ്ങള്‍ ഈ സീസണിലൂടെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു മല്‍സരം പോലും കളിക്കാനാവതെ പുറത്തിരിക്കേണ്ടി വന്നവരുണ്ട്. ഇങ്ങനെ പുറത്തിരിക്കേണ്ടി വന്നിട്ടും കോടികള്‍ ശമ്പളം ലഭിച്ച താരങ്ങള്‍ ആരൊക്കെയാണെന്നറിയാം

ജയന്ത് യാദവ്

ജയന്ത് യാദവ്

ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജയന്ത് യാദവാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭഗമായ അദ്ദേഹത്തെ ഹാര്‍ദിക് പാണ്ഡ്യ ഒരു മല്‍സരത്തില്‍പ്പോലും ലഭിച്ചില്ല. എന്നിട്ടും 1.7 കോടി രൂപയാണ് യാദവിനു ശമ്പളമായി ജിടി നല്‍കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു താരം.

ഡൊമിക്കിക് ഡ്രേക്‌സ്

ഡൊമിക്കിക് ഡ്രേക്‌സ്

കളിക്കാതെ പുറത്തിരുന്നിട്ടും ഒരു കോടിയിലേറെ രൂപ പ്രതിഫലം കൈപ്പറ്റിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തന്നെ മറ്റൊരു താരമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ഓണ്ടര്‍ ഡൊമിനിക്ക് ഡ്രേക്ക്‌സ്. മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കായിരുന്നു താരത്തെ ടൈറ്റന്‍സ് വാങ്ങിയത്.
കഴിഞ്ഞ സീസണില്‍ പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നയാളാണ് ഡ്രേക്ക്‌സ്. പക്ഷെ അദ്ദഹത്തെ ഒരു മല്‍സരത്തില്‍പ്പോലും സിഎസ്‌കെ ഇറക്കിയില്ല.

ഗ്ലെന്‍ ഫിലിപ്‌സ്

ഗ്ലെന്‍ ഫിലിപ്‌സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുണ്ടായിരുന്ന താരമാണ് ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹത്തെ 1.5 കോടിക്കാണ് ഹൈദരാബാദ് വാങ്ങിയത്. പക്ഷെ വിക്കറ്റ് കീപ്പിങിന്റെ ചുമതല നിക്കോളാസ് പൂരന്‍ ഏറ്റെടുത്തതോടെ ഫിലിപ്‌സിനു ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. കിഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു ഫിലിപ്‌സ്.

മുഹമ്മദ് നബി

മുഹമ്മദ് നബി

അഫ്ഗാനിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ മുഹമ്മദ് നബിയെ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. ഒരു കോടി രൂപയ്ക്കു ലേലത്തില്‍ വാങ്ങിയ മാച്ച് വിന്നറെ കെകെആര്‍ ഒര മല്‍സരം പോലും കളിപ്പക്കാതെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. നബിക്കു പകരം ദീര്‍ഘകാലമായി ടീമിന്റെ ഭാഗമായ സുനില്‍ നരെയ്‌നില്‍ വിശ്വാസമര്‍പ്പിക്കാന്‍ കെകെആര്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ നരെയ്ന്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗക്കര്‍

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഓള്‍റൗണ്ടറുമായ രാജ്‌വര്‍ധന്‍ ഹംഗര്‍ഗക്കറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചില്ല. 1.5 കോടിക്കായിരുന്നു മെഗാ ലേലത്തില്‍ താരത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. പക്ഷെ കഴിവ് തെളിയിക്കാനുള്ള ഒരവസരം പോലും ഹംഗര്‍ഗേക്കറിനു ചെന്നൈ നല്‍കിയില്ല. ഐപിഎല്ലില്‍ കളിക്കുന്നതിനു മുമ്പ് ഹംഗര്‍ഗേക്കര്‍ കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്നായിരുന്നു സീസണിലെ അവസാന മല്‍സരത്തിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി പറഞ്ഞത്.

Story first published: Saturday, June 4, 2022, 17:53 [IST]
Other articles published on Jun 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+