Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'എപ്പോഴും പിന്തുണക്കും', കരിയറില്‍ രോഹിത്തിന്റെ റോളിനെക്കുറിച്ച് ജസ്പ്രീത് ബുംറ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗളിങ് നിരയിലെ വജ്രായുധമാണ് പേസര്‍ ജസ്പ്രീത് ബുംറ. റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ പിശുക്കുള്ള ബുംറ എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിക്കാനും മിടുക്കനാണ്. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ബുംറ. മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണെന്ന് പറയാം. ബുംറയെ ഇത്രയും മികച്ച താരമായി വളര്‍ത്തിയതിന് പിന്നില്‍ രോഹിത് ശര്‍മയെന്ന നായകന്റെ പങ്ക് വലുതാണ്.

1

മുംബൈ ഇന്ത്യന്‍സില്‍ ബുംറയെ വിശ്വസിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത രോഹിത്തിന്റെ തീരുമാനമാണ് അദ്ദേഹത്തിന് മികവ് കാട്ടി വളര്‍ന്നുവരാന്‍ കരുത്ത് പകര്‍ന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ രോഹിത് ശര്‍മയുടെ റോള്‍ എന്തായിരുന്നുവെന്നും എത്രത്തോളം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ജസ്പ്രീത് ബുംറ. രോഹിത് നല്‍കിയ പിന്തുണയും ആത്മവിശ്വാസവുമാണ് തന്നെ വളര്‍ത്തിയതെന്നാണ് ബുംറ പറയുന്നത്.

ഡിആര്‍എസ് വിത്ത് ആഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബുംറ. 'ആദ്യം മുതലേ വലിയ പിന്തുണയാണ് ലഭിച്ചത്. ഞാന്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയപ്പോള്‍ റിക്കി പോണ്ടിങ്ങായിരുന്നു ക്യാപ്റ്റന്‍. അന്ന് ടീമില്‍ ഞാന്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. രോഹിത് ശര്‍മക്കൊപ്പമാണ് ഞാന്‍ സജീവമാകുന്നത്. രോഹിത് എന്നില്‍ വലിയ വിശ്വാസം അര്‍പ്പിച്ചിരുന്നു. കൂടാതെ എനിക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. ഞാന്‍ നെറ്റ്‌സില്‍ പന്തെറിയുന്നതുകണ്ട് എന്റെ കഴിവ് മനസിലാക്കി.

2

എന്നെ എപ്പോഴും പിന്തുണക്കുകയും സ്വന്തം കഴിവില്‍ വിശ്വസിക്കാനുമാണ് രോഹിത് പറഞ്ഞിരുന്നത്. തുടക്ക സമയത്ത് തന്നെ പല പ്രധാന ഓവറുകളും രോഹിത് എനിക്ക് നല്‍കിയിരുന്നു. നിന്നെക്കൊണ്ട് ചെയ്യാനാവുമെന്ന് എന്നോട് പറയുമായിരുന്നു. ചില സമയങ്ങളില്‍ നമുക്ക് നമ്മുടെ കഴിവിനെ സ്വയം ബോധ്യപ്പെടുത്തുക പ്രയാസമാണ്. എന്നാല്‍ പ്രയാസമുള്ള സാഹചര്യത്തിലേക്കെത്തിപ്പെടുമ്പോള്‍ സ്വയം ബോധ്യപ്പെടും'- ജസ്പ്രീതം ബുംറ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണയാണ് ഐപിഎല്‍ കിരീടം നേടിയത്. അഞ്ച് തവണയും രോഹിത്തായിരുന്നു നായകന്‍. മുംബൈയുടെ കിരീട നേട്ടങ്ങള്‍ക്ക് പിന്നില്‍ നന്നായി അധ്വാനിച്ച താരമാണ് ബുംറ. ലസിത് മലിംഗ-ജസ്പ്രീത് ബുംറ കൂട്ടുകെട്ടാണ് മുംബൈയുടെ തലവിധി മാറ്റിയെഴുതിയതെന്ന് പറയാം. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാനുള്ള ബുംറ തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അധികം ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ബൗളിങ് ശൈലിയാണ് ബുംറയുടേത്.

3

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളറാണ് ബുംറ. അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുകയാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ഐപിഎല്ലില്‍ രോഹിത്തുമായി ഉണ്ടായിരുന്ന ബന്ധം ഇപ്പോഴും തുടരാന്‍ സാധിക്കുന്നുണ്ടെന്നാണ് ബുംറ പറയുന്നത്. ' രോഹിത്തുമായി ആദ്യം ഉണ്ടായിരുന്ന അതേ ബന്ധം ഇന്നും ഉണ്ടും. ഇപ്പോഴും എന്റെ കഴിവില്‍ അദ്ദേഹം വലിയ വിശ്വാസം അര്‍പ്പിക്കുന്നു. ഇപ്പോള്‍ അനുഭവസമ്പത്ത് ഉള്ളതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് രോഹിത് പറഞ്ഞു തരാറില്ല. നീ നിന്റെ പദ്ധതിക്കനുസരിച്ച് ഫീല്‍ഡ് ഒരുക്കിക്കൊള്ളാനാണ് പറയാറ്. അതിനനുസരിച്ചാണ് ഞാന്‍ പന്തെറിയുന്നത്. ചില സമയങ്ങളില്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ വരില്ല. എന്നാല്‍ എല്ലാ സമയത്തും ടീമില്‍ ഒരേ തരത്തിലുള്ള പരിഗണനയാണ് ലഭിക്കുന്നത്' -ബുംറ പറഞ്ഞു.

4

നിലവില്‍ ഇന്ത്യയുടെ പരിമിത ഓവറിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണന ലഭിക്കുന്ന താരമാണ് ബുംറ. ഇന്ത്യയുടെ ഭാവി നായകനാവാന്‍ സാധിച്ചാല്‍ സന്തോഷമാണെന്നും എന്നാല്‍ അതിന്റെ പിന്നാലെ പോകാനില്ലെന്നും ബുംറ പറഞ്ഞു. 'ഒരു കാര്യത്തിന്റെയും പിന്നാലെ പോകുന്നത് എനിക്കിഷ്ടമല്ല. എന്തൊക്കെ സംഭവിക്കണമെന്നത് ദൈവം തീരുമാനിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ടീമിലെ സീനിയര്‍ താരങ്ങളെല്ലാം നായകന്മാരാണ്. നായകസ്ഥാനം എന്നത് പദവി മാത്രമാണ്. മുംബൈ ഇന്ത്യന്‍സില്‍ നിരവധി സീനിയര്‍ താരങ്ങളുണ്ട്. അവരെല്ലാം പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെച്ചാണ് മുന്നോട്ട് പോകുന്നത്'-ബുംറ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 27, 2022, 16:02 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+