Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബുംറയ്ക്ക് പ്രശ്‌നം രണ്ടല്ല മൂന്ന്, മുംബൈ ബാലന്‍സ് തെറ്റിയതിന് കാരണം പറഞ്ഞ് പിയൂഷ് ചൗള

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ദയനീയ പ്രകടനത്തിന് കാരണം ജസ്പ്രീത് ബുംറയാണെന്ന് മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള. ബുംറ താളം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണെന്ന് ചൗള ചൂണ്ടിക്കാണിക്കുന്നു. താരത്തിന്റെ ആത്മവിശ്വാസവും ഇടിഞ്ഞു. ബൗളിംഗിന് പഴയ മൂര്‍ച്ചയുമില്ല. ബുംറയെ ബാറ്റ്‌സ്മാന്‍ സുരക്ഷിതമായി കളിക്കുന്നത് കൊണ്ടാണ് വിക്കറ്റുകള്‍ കിട്ടാതിരിക്കുന്നതെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഒരുപാട് റണ്‍സ് ബുംറ വഴങ്ങുന്നുണ്ടെന്നും ചൗള ചൂണ്ടിക്കാണിച്ചു. ഈ സീസണില്‍ ആകെ 5 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ കിട്ടിയതാകട്ടെ രണ്ട് വിക്കറ്റുകളും.

പന്തുകളൊന്നും ഏല്‍ക്കുന്നില്ല

വിമര്‍ശകര്‍ ഇതുവരെ പറഞ്ഞത്, ബുംറയ്ക്ക് വിക്കറ്റുകളൊന്നും കിട്ടുന്നില്ലെന്നാണ്. ബാറ്റ്‌സ്മാന്‍ വളരെ സുരക്ഷിതമായി അദ്ദേഹത്തെ കളിക്കുന്നുവെന്നും പറയുന്നു. എന്നാല്‍ സാഹചര്യം അതാണെങ്കിലും പോലും ധാരാളം റണ്‍സ് ബുംറ വഴങ്ങുന്നുണ്ട്. എല്ലാ കളിക്കാര്‍ക്കും ഇത്തരമൊരു ഘട്ടമുണ്ടാകും. എന്തൊക്കെ ചെയ്ത് നോക്കിയാലും അതൊന്നും ഫലിക്കാത്ത സാഹചര്യമാണിത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അവര്‍ക്കെതിരെ ബുംറ നല്ല രീതിയില്‍ തുടങ്ങാന്‍ ശ്രമിക്കണം. വിക്കറ്റുകളും എടുക്കണം. എന്നാല്‍ മാത്രമേ മുംബൈയുടെ ആക്രമണ നിര മികച്ചതാണെന്ന് പറയാനാവൂ എന്നും പിയൂഷ് ചൗള പറഞ്ഞു.

ബുംറയ്ക്ക് സ്‌ട്രൈക്ക് ബൗളര്‍മാരില്ല

മുംബൈ നിരയിലെ ഡാനിയല്‍ സാംസ് നല്ല ബൗളറെന്ന് പേരെടുത്തയാളാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ താരത്തിന് സമയമെടുക്കും. റൈലി മെറിഡിത്ത് ഇതുവരെ നന്നായി തന്നെ കളിച്ചിട്ടുണ്ട്. എന്നാല്‍ അധികം മത്സരം താരത്തിന് ലഭിച്ചിട്ടില്ലെന്ന് ചൗള ചൂണ്ടിക്കാണിച്ചു. മുംബൈയുടെ ഏറ്റവും വലിയ പ്രശ്‌നം ബുംറയ്‌ക്കൊപ്പം സ്‌ട്രൈക്ക് ബൗളറില്ലാത്തതാണ്. നേരത്തെ വിദേശത്ത് നിന്നുള്ള വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീഴ്ത്തുന്ന രണ്ട് മികച്ച പേസര്‍മാരുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി ട്രെന്‍ഡ് ബൂള്‍ട്ട്, ലസിത് മലിംഗ, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഗംഭീര പ്രകടനം നടത്തിയവരായിരുന്നു. ഇത്തവണ ആ വീര്യം മുംബൈക്ക് കിട്ടുന്നില്ലെന്നും ചൗള പറഞ്ഞു.

മധ്യനിര സ്‌ട്രോംഗാണ്

മുംബൈയുടെ പ്രശ്‌നം മുഴുവന്‍ അവരുടെ ഓപ്പണിംഗിലാണ്. എന്നാല്‍ അവരുടെ മധ്യനിര വളരെ നന്നായി കളിക്കുന്നുണ്ട്. തിലക് വര്‍മ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ നല്ല പ്രകടനം നടത്തുന്നുണ്ട്. സൂര്യകുമാര്‍ യാദവ് മുംബൈ ബാറ്റിംഗിന്റെ നെടുംതൂണാണ്. നല്ല താളത്തിലാണ് താരം ബാറ്റ് ചെയ്യുന്നത്. ടിം ഡേവിഡ് വന്നു, നല്ല കുറച്ച് വെടിക്കെട്ടുകള്‍ കണ്ടു. മുംബൈയില്‍ നിന്ന് നല്ല പെര്‍ഫോമന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്നും പിയൂഷ് ചൗള പറഞ്ഞു. അതേസമയം മുംബൈ തുടരെ എട്ട് കളി തോറ്റതിന് ശേഷമാണ് ഈ സീസണില്‍ ആദ്യ ജയം നേടിയത്. പക്ഷേ ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാലും അവര്‍ പ്ലേഓഫില്‍ എത്തില്ല. ടീമിന് അവസാന സ്ഥാനക്കാരാവാതിരിക്കാനാണ് ഇനി മത്സരിക്കുന്നത്.

Story first published: Friday, May 6, 2022, 5:18 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+