Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്

1

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സത്തില്‍ അവസാന ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറെ ക്ലീന്‍ബൗള്‍ഡാക്കിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ. ഇന്ത്യക്കായി ടി20യില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ പേസ് ബൗളറെന്ന റെക്കോഡാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി 57 ടി20യില്‍ നിന്ന് 67 വിക്കറ്റും 119 ഐപിഎല്ലില്‍ നിന്നായി 142 വിക്കറ്റുമാണ് ബുംറയുടെ പേരിലുള്ളത്. ശേഷിക്കുന്ന വിക്കറ്റുകള്‍ മറ്റ് ടി20 മത്സരങ്ങളിലൂടെ സ്വന്തമാക്കിയതാണ്.

നിലവിലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ പേസറാണ് ബുംറ. ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ബുംറക്ക് സാധിച്ചിരുന്നില്ല. 13 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ബുംറക്ക് നേടാനായത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇത്തവണ മുംബൈ ആദ്യത്തെ എട്ട് മത്സരവും തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബുംറയുടെ മോശം ഫോമാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് ശേഷം മുംബൈയെ നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് ബുംറ. ഇതിനോടകം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കടക്കം ബുംറയെ പരിഗണിച്ചിട്ടുണ്ട്.

1

ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യന്‍ പരിമിത ഓവര്‍ ടീമില്‍ ഇപ്പോഴും സജീവമായിട്ടുള്ള സ്വിങ് പേസറാണ് ഭുവി. 223 വിക്കറ്റാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ബുംറയേക്കാളും സീനിയര്‍ പേസറാണെങ്കിലും പരിക്കിനെത്തുടര്‍ന്ന് വലിയ ഇടവേള അദ്ദേഹത്തിന് എടുക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യക്കായി 59 ടി20യില്‍ നിന്ന് 58 വിക്കറ്റും 145 ഐപിഎല്ലില്‍ നിന്നായി 153 വിക്കറ്റുകളുമാണ് ഭുവനേശ്വര്‍ കുമാറിന്റെ പേരിലുള്ളത്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ് ഭുവി.

1

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ജയദേവ് ഉനദ്ഘട്ടാണ്. ഇടം കൈയന്‍ പേസറായ ഉനദ്ഘട്ട് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. 10 ടി20യില്‍ നിന്ന് ഇന്ത്യക്കായി 14 വിക്കറ്റും 91 ഐപിഎല്ലില്‍ നിന്ന് 91 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്. നന്നായി റണ്‍സ് വഴങ്ങുന്ന ബൗളറായതിനാല്‍ ഐപിഎല്ലിലും ബെഞ്ചിലാണ് ഉനദ്ഘട്ടിന് സ്ഥാനം. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം. ഇത്തവണ മുംബൈ ഇന്ത്യന്‍സിലാണ് ഉനദ്ഘട്ടുള്ളത്. അടുത്ത സീസണില്‍ മുംബൈ താരത്തെ കൈവിടുമെന്നുറപ്പാണ്.

Story first published: Tuesday, May 17, 2022, 22:46 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+