Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അടിയോടടി', ഒരോവറില്‍ കൂടുതല്‍ റണ്‍സടിച്ചതാര്? തലപ്പത്ത് രണ്ട് പേര്‍, പട്ടിക ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് വേദിയാവുന്നത് മുംബൈയും പൂനെയുമാണ്. ഗ്രൂപ്പു ഘട്ടത്തില്‍ ആകെ 70 മത്സരങ്ങളാവും ഉണ്ടാവുക. ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും. എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരമെന്നതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി പടിവാതുക്കലെത്തി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇത്തവണയും ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കമെന്ന കാര്യം ഉറപ്പാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സടിച്ച താരമാരാണെന്ന് അറിയാമോ? ടോപ് ഫൈവ് താരങ്ങളെ പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍ (31 റണ്‍സ്)

ക്രിസ് ഗെയ്ല്‍ (31 റണ്‍സ്)

ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഗെയ്ല്‍ 2012 സീസണില്‍ ഒരോവറില്‍ 31 റണ്‍സടിച്ചാണ് ഈ നേട്ടത്തിലേക്കെത്തിയത്. അന്ന് ആര്‍സിബിക്കായി കളിക്കുകയായിരുന്ന ഗെയ്ല്‍ പൂനെ വാരിയേഴ്‌സിന്റെ രാഹുല്‍ ശര്‍മക്കെതിരെയാണ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്. ആദ്യ പന്തില്‍ സൗരഭ് തിവാരി സിംഗിള്‍ എടുത്തു നല്‍കിയ ശേഷമായിരുന്നു ഗെയ്‌ലിന്റെ വിളയാട്ടം.

നാലാം സ്ഥാനത്തും ഗെയ്ല്‍ (33 റണ്‍സ്)

നാലാം സ്ഥാനത്തും ഗെയ്ല്‍ (33 റണ്‍സ്)

ഈ റെക്കോഡില്‍ നാലാം സ്ഥാനത്തും ക്രിസ് ഗെയ്‌ലാണ്. 33 റണ്‍സാണ് ഒരോവറില്‍ യൂനിവേഴ്‌സല്‍ ബോസ് നേടിയകത്. 2010 സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന ഗെയ്ല്‍ പഞ്ചാബ് കിങ്‌സിന്റെ രവി ബൊപാരയെയാണ് തല്ലിപ്പറത്തിയത്. ഓവറിലെ ആദ്യ പന്ത് മനോജ് തിവാരി സിംഗിള്‍ നല്‍കി. തുടര്‍ന്ന് നാല് പന്തുകള്‍ സിക്‌സര്‍ പറത്താന്‍ ഗെയ്‌ലിനായി. ഒരു വൈഡും ബൊപാര എറിഞ്ഞതോടെ 33 റണ്‍സാണ് ഒറ്റ ഓവറില്‍ അദ്ദേഹം നേടിയത്.

സുരേഷ് റെയ്‌ന (33 റണ്‍സ്)

സുരേഷ് റെയ്‌ന (33 റണ്‍സ്)

ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനും മൂന്നാം നമ്പറിലെ വിശ്വസ്തനുമായിരുന്ന സുരേഷ് റെയ്‌നയും ഈ നേട്ടത്തിന്റെ പട്ടികയിലുണ്ട്. 2014 സീസണില്‍ ഒരോവറില്‍ 33 റണ്‍സാണ് റെയ്‌ന നേടിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു ഇത്. റെയ്‌ന തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത മത്സരത്തില്‍ പര്‍വീന്ദര്‍ അവാനയാണ് തല്ലുവാങ്ങിക്കൂട്ടിയത്. ഒരു ഓവറില്‍ രണ്ട് സിക്‌സും നാല് ഫോറും അദ്ദേഹം പറത്തി. ഒരു നോബോളും ലഭിച്ചതോടെ 33 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ഇത്തവണ ഐപിഎല്ലില്‍ സുരേഷ് റെയ്‌നക്ക് അവസരമില്ലെന്നത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്.

ക്രിസ് ഗെയ്ല്‍ (37 റണ്‍സ്)

ക്രിസ് ഗെയ്ല്‍ (37 റണ്‍സ്)

ഈ റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ് ഗെയ്ല്‍. 37 റണ്‍സാണ് 2011 സീസണിലെ ഒരു മത്സരത്തില്‍ അദ്ദേഹം നേടിയത്. ആര്‍സിബിക്കുവേണ്ടി ഗെയ്ല്‍ കളിക്കുമ്പോള്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കെതിരായ മത്സരത്തിലാണ് ഗെയ്‌ലിന്റെ ഈ മാസ്മരിക പ്രകടനം പിറന്നത്. മലയാളി പേസറായ പ്രശാന്ത് പരമേശ്വരനെറിഞ്ഞ ഓവറില്‍ 37 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ആദ്യ രണ്ട് പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും പിന്നാലെ രണ്ട് ഫോറും രണ്ട് സിക്‌സും. ഒരു നോബോള്‍ കൂടിയായതോടെ 37 റണ്‍സാണ് പ്രശാന്തിന്റെ ഒരോവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത്.

രവീന്ദ്ര ജഡേജ (37 റണ്‍സ്)

രവീന്ദ്ര ജഡേജ (37 റണ്‍സ്)

സിഎസ്‌കെയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഒരോവറില്‍ 37 റണ്‍സടിച്ചിട്ടുണ്ട്. അവസാന സീസണില്‍ ആര്‍സിബിക്കെതിരായ മത്സരത്തിലാണ് ജഡേജയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്. ഹര്‍ഷല്‍ പട്ടേലിന്റെ ഒരോവറിലാണ് 37 റണ്‍സ് പിറന്നത്. നോബോളടക്കം പിറന്ന ഓവറില്‍ 37 റണ്‍സാണ് ജഡേജ നേടിയത്. 28 പന്തില്‍ 62 റണ്‍സ് ജഡേജ ഈ മത്സരം അടിച്ചെടുത്തു.

Story first published: Friday, March 11, 2022, 14:35 [IST]
Other articles published on Mar 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+