Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവനെ എന്തുകൊണ്ട് ഇന്ത്യ പരിഗണിക്കുന്നില്ല ? അത്ഭുതം തോന്നുന്നു- സ്‌റ്റെയിന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ ടൂര്‍ണമെന്റിലൂടെ ദേശീയ ടീമിലേക്ക് വളര്‍ന്നുവന്ന നിരവധി താരങ്ങളെ കാണാനാവും. ഇന്നത്തെ നിലയിലേക്ക് ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഐപിഎല്ലിന്റെ പങ്ക് ചെറുതല്ലെന്ന് തന്നെ പറയാം. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെയെല്ലാം വളര്‍ച്ചക്ക് പിന്നില്‍ ഐപിഎല്ലിന്റെ സ്വാധീനം വളരെ വലുതാണ്. എന്നാല്‍ ഐപിഎല്ലില്‍ നിരന്തരം മിടുക്കുകാട്ടിയിട്ടും അവഗണിക്കപ്പെടുന്നവരും ചരിത്രത്തിലുണ്ട്. അതിലൊരാളാണ് രാഹുല്‍ ത്രിപാഠി.

ഓപ്പണിങ് മുതല്‍ ഫിനിഷര്‍ റോള്‍ വരെ ത്രിപാഠിയുടെ കൈയില്‍ ഭദ്രം. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിലൂടെയെത്തി രാജസ്ഥാന്‍ റോയല്‍സ്, കെകെആര്‍ ടീമുകളിലൂടെ വളര്‍ന്ന രാഹുല്‍ ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. ടീമിനൊപ്പം മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ രാഹുല്‍ ത്രിപാഠിയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനുമായ ഡെയ്ന്‍ സ്റ്റെയിന്‍.

1

ഇതുവരെ രാഹുലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതിനെ ഓര്‍ത്ത് അത്ഭുതപ്പെടുന്നുവെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്. ' രാഹുല്‍ ഇന്ത്യയുടെ ടി20 ടീമിലെത്താന്‍ വലിയ സാധ്യതയുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വഴിയാണ്. കാരണം ഐപിഎല്ലിലെ പ്രകടനം സെലക്ടര്‍മാര്‍ തീര്‍ച്ചയായും പരിഗണിക്കും. ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് രാഹുലിനെ പരിഗണിച്ചില്ലെന്നത് വളരെ കൗതുകകരമായാണ് തോന്നുന്നത്.

1

അവന്‍ ഹൈദരാബാദില്‍ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പര്‍ വിരാട് കോലിയുടേത് ആയതിനാല്‍ ഈ സ്ഥാനം ലഭിക്കുക പ്രയാസമാണ്. എന്നാല്‍ ഇപ്പോള്‍ അവന്‍ കളിക്കുന്നതും ഇതിന് മുമ്പ് കളിച്ചതും നോക്കിയാല്‍ വലിയ പക്വത അവന്റെ ബാറ്റിങ്ങില്‍ കാണാനാവും. അവസരത്തിനായി അവനെക്കൊണ്ട് സാധിക്കുന്ന പോലെ വാതിലില്‍ മുട്ടുന്നുണ്ട്'-സ്റ്റെയിന്‍ പറഞ്ഞു.

1

ഇത്തവണയും മികച്ച ബാറ്റിങ് പ്രകടനമാണ് ത്രിപാഠി കാഴ്ചവെക്കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് 228 റണ്‍സാണ് ത്രിപാഠി നേടിയത്. 45.60 എന്ന മികച്ച ശരാശരിയും 174.05 സ്‌ട്രൈക്കറേറ്റും രാഹുലിന്റെ പേരിലുണ്ട്. ടീം അഞ്ച് ജയം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. 8.5 കോടിക്ക് ടീമിലെത്തിച്ചതിനോട് കൂറുകാട്ടാന്‍ ത്രിപാഠിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് രാഹുലിനെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്.

വലിയൊരു ബാറ്റിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടറല്ലാത്ത രാഹുല്‍ ത്രിപാഠിയെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കില്ല. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്ന രാഹുലിനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയാം.

Story first published: Sunday, May 1, 2022, 20:50 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+