Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഉമേഷിനെ പ്ലേയിങ് 11ലെത്തിച്ചത് ശ്രേയസിന്റെ മിടുക്ക്', പ്രശംസിച്ച് മുഹമ്മദ് കൈഫ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ നാല് വിക്കറ്റും ഒമ്പത് പന്തും ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്. കെകെആര്‍ നായകനായി ശ്രേയസ് അയ്യര്‍ വിജയത്തോടെ തുടങ്ങിയപ്പോള്‍ സിഎസ്‌കെ നായകനായി രവീന്ദ്ര ജഡേജക്ക് തോല്‍വിത്തുടക്കമായി.

1

മത്സരത്തില്‍ തുടക്കത്തിലേ സിഎസ്‌കെയെ തകര്‍ത്ത് ഉമേഷ് യാദവിന്റെ ബൗളിങ്ങാണ്. നോബോളോടെ തുടങ്ങിയ ഉമേഷ് സിഎസ്‌കെയുടെ സ്റ്റാര്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനെയും (0) ഡെവോന്‍ കോണ്‍വേയേയും (3) പുറത്താക്കി തുടക്കത്തിലേ ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു. അവസാന സീസണില്‍ ഡല്‍ഹി അവസരം നല്‍കാതിരുന്ന ഉമേഷിനെ ആദ്യ മത്സരത്തില്‍ത്തന്നെ കളിപ്പിക്കുകയും താരം മാച്ച് വിന്നറായി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ഉമേഷ് യാദവിനെ പ്ലേയിങ് 11ലേക്ക് തിരഞ്ഞെടുത്ത കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഉമേഷിനെ ടീമിലേക്കെത്തിച്ചത് ശ്രേയസിന്റെ ബുദ്ധിപരമായ നീക്കമായിരുന്നുവെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. 'ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്.

2

ഉമേഷ് യാദവിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത് തന്ത്രപരമായ നീക്കമായിരുന്നു. അവസാന സീസംണില്‍ അവന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ശ്രേയസ് അവനെ ഫലപ്രദമായി ഉപയോഗിച്ചു. ശിവം മാവിയേയും പേസ് നിരയിലേക്ക് പരിഗണിച്ച് ശ്രേയസ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയേയും സുനില്‍ നരെയ്‌നെയും കൃത്യമായി ഉപയോഗിച്ചു. ആന്‍ഡ്രേ റസലിനെ പരിഗണിച്ചതും കൃത്യമായ സമയത്തായിരുന്നു'-കൈഫ് പറഞ്ഞു.

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള ഉമേഷിനെ പൊതുവേ തള്ളുകൊള്ളി ബൗളറായാണ് വിലയിരുത്തപ്പെടുന്നത്. ന്യൂബോളില്‍ നന്നായി പേസും സ്വിങ്ങും കണ്ടെത്താന്‍ കഴിവുള്ള താരമാണെങ്കിലും പന്തില്‍ മികച്ച നിയന്ത്രണം പലപ്പോഴും കാട്ടാറില്ല. എന്നാല്‍ ന്യൂബോളില്‍ ഉമേഷിന്റെ അനുഭവസമ്പത്തില്‍ കെകെആര്‍ വിശ്വസിച്ചു. അതിന്റെ ഫലം ടീമിന് ലഭിക്കുകയും ചെയ്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഉമേഷിന്റെ രണ്ട് വിക്കറ്റ് പ്രകടനം.

3

ശ്രേയസ് ആക്രമണോത്സകതയുള്ള നായകനാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. 'ശ്രേയസിന്റെ ക്യാപ്റ്റന്‍സി ആക്രമണോത്സകതയുള്ളതാണ്. തുടക്കത്തിലേ ഫസ്റ്റ് സ്ലിപ്പിനെയിട്ട് റുതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി. ഫീല്‍ഡിങ്ങില്‍ കൃത്യമായ ആക്രമണോത്സകതെ കെകെആര്‍ കാട്ടി. റുതുരാജിന്റെ ശൈലി മനസിലാക്കിയാണ് അത്തരമൊരു ഫീല്‍ഡ് സെറ്റ് ചെയ്തത്. നായകനെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ എല്ലാ തരത്തിലും അവന്‍ പ്രശംസ നേടി'- കൈഫ് പറഞ്ഞു.

4


കെകെആര്‍ ഓപ്പണറായി എത്തി തിളങ്ങിയ അജിന്‍ക്യ രഹാനെയേയും കൈഫ് പ്രശംസിച്ചു. രഹാനെയെ കെകെആര്‍ ടീമിലെത്തിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും മികച്ച ബാറ്റിങ്ങിലൂടെ രഹാനെ ഇവര്‍ക്കെല്ലാം മറുപടി നല്‍കി. 'രഹാനെയുടെ ക്ലാസും പ്രതിഭയും അടയാളപ്പെടുത്തുന്ന ഇന്നിങ്‌സായിരുന്നു കാഴ്ചവെച്ചത്. 34 പന്തില്‍ 44 റണ്‍സെന്നത് വലിയ സ്‌കോറല്ല. എന്നാല്‍ അവന്‍ സമയമെടുത്ത് മത്സരം ആവിശ്യപ്പെടുന്ന ഇന്നിങ്‌സാണ് പുറത്തെടുത്തത്.

5

അവന്റെ ഹോം ഗ്രൗണ്ടാണ് മുംബൈ. പിച്ചില്‍ അല്‍പ്പം ബൗണ്‍സുണ്ടായിരുന്നു. അവനത് കൃത്യമായി മനസിലാക്കാനും അധിനനുസരിച്ച് ബാറ്റ് ചെയ്യാനും സാധിച്ചു. രഹാനെ, ഉമേഷ്, ഷെല്‍ഡോന്‍ ജാക്‌സന്‍, മൂന്ന് പേരും അവസാന മൂന്ന് സീസണിലും വലിയ സജീവമായി കളിച്ചവരല്ല. ഉമേഷിന് ഡല്‍ഹിക്കൊപ്പം അധികം അവസരം ലഭിച്ചില്ല. രഹാനെക്ക് കുറച്ച് മത്സരത്തില്‍ അവസരം ലഭിച്ചു. ഇവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്' -കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 27, 2022, 14:20 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+