Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍സിബിയുടെ പഴയ വീക്ക്‌നെസ് ഇപ്പോഴുമുണ്ട്! കപ്പടിക്കുക കടുപ്പം തന്നെയെന്നു മുന്‍ താരം

ഐപിഎല്ലിന്റെ പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടാന്‍ സാധ്യത കുറവാണെന്നും പഴയ വീക്ക്‌നെസ് ഇപ്പോഴുമുണ്ടെന്നും ചൂണ്ടാക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ടു ദിവസങ്ങളലായി നടന്ന മെഗാ ലേലത്തില്‍ 22 താരങ്ങളെയാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇക്കൂട്ടത്തില്‍ സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസി, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരുണ്ടായിരുന്നു.

Aakash Chopra Highlights Issues With RCB’s Squad After Mega Auction

ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയത് മൂന്നു പേരെയായിരുന്നു. മുന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്.

1

ടീം കോമ്പിനേഷന്റെ കാര്യത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടുത്ത സീസണിലും പ്രശ്‌നങ്ങള്‍ നേരിടുമെന്നു ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ലോവര്‍- മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ് തന്നെയാണ് വീണ്ടും ആര്‍സിബിയുടെ ദൗര്‍ബല്യം. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ ആര്‍സിബി പുതുതായി ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പുറത്തിരുത്തുകയാണെങ്കില്‍ പ്രശ്‌നമാവുമെന്നും ചോപ്ര നിരീക്ഷിച്ചു.

2

പുതുതായെത്തിയ ഫഫ് ഡുപ്ലെസിയും വിരാട് കോലിയും ചേര്‍ന്നായിരിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും കളിക്കും. പക്ഷെ നാലാം നമ്പറില്‍ ആരു ബാറ്റ് ചെയ്യുമെന്നത് ചോദ്യമാണെന്നും ആകാശ് ചോപ്ര വിലയിരുത്തി.
അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, മഹിപാല്‍ ലൊംറര്‍ എന്നിവര്‍ ടീമിലുണ്ട്. ഇവരില്‍ നിന്നൊരാളെയാണ് തിരഞ്ഞടുക്കേണ്ടത്.

3

ഇതു നിങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കുമോ? എനിക്കു തോന്നുന്നില്ല, അതു തന്നെയാണ് പ്രശ്‌നം. അതിനാല്‍ തന്നെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ ആര്‍സിബി കളിപ്പിക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.

4

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ ആര്‍സിബിയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ വനിന്ദു ഹസരംഗ, ജോഷ് ഹേസല്‍വുഡ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനും കഴിയില്ല. ഇത് ആര്‍സിബി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഹേസല്‍വുഡ് പുറത്തിരിക്കുകയാണെങ്കില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് എന്നീ ഇന്ത്യന്‍ ബൗളര്‍മാരണ് ആര്‍സിബിയിലുള്ളത്.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കാര്യമെടുത്താല്‍ വലിയ പേരുകളൊന്നും കാണാന്‍ കഴിയില്ല. കരണ്‍ ശര്‍മയെ കളിപ്പിക്കാവുന്നതാണ്, പക്ഷെ ഹസരംഗയെ ആര്‍സിബിക്കു പ്ലെയിങ് ഇലവന്‍ ആവശ്യമാണെന്നും ചോപ്ര വിലയിരുത്തി.

5

ജോഷ് ഹേസല്‍വുഡും ജാസണ്‍ ബെറന്‍ഡോര്‍ഫും നല്ല ബൗളര്‍മാരാണ്. ഇവരെ കളിപ്പിക്കാനായില്ലെങ്കില്‍ ആര്‍സിബിയുടെ ബൗളിങില്‍ അല്‍പ്പം ദുര്‍ബലമാവും. ആര്‍സിബിയുടെ മധ്യനിരയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ബൗളിങിനെ അതു ബാധിക്കും. മറിച്ച് ബൗളിങ് കൂടുതല്‍ ശക്തമാക്കുവാന്‍ നോക്കുകയാണെങ്കില്‍ ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാവുമെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.

ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Friday, February 18, 2022, 17:15 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+