IPL 2022: ടി20 ലോകകപ്പില്‍ ഉമ്രാന്‍ വേണ്ട! കാരണം നിരത്തി ആര്‍പി സിങ്
ഐപിഎല്ലിന്റെ ഈ സീസണിലെ ബൗളിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്ക്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ബുധനാഴ്ചത്തെ കളിയിലെ അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ഉമ്രാന്റെ താരമൂല്യം വീണ്ടുമുയര്‍ന്നിരിക്കുകയാണ്. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയണ് 22 കാരന്‍ സ്വന്തം പേരില്‍ കുറിച്ചത്. നാലോവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു ഇത്.

ഈ പ്രകടനത്തോടെ വൈകാതെ തന്നെ ഉമ്രാനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമെന്നും ഉറപ്പായിരിക്കുകയാണ്. സൗത്താഫ്രിക്കയുമായി ജൂണില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെ താരം അരങ്ങേറിയേക്കും. അതിനിടെ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഉമ്രാനെ ഇന്ത്യന്‍ ടീമിലെടുക്കുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്. ഇതിനുള്ള കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു.

ഉമ്രാന്‍ മാലിക്ക് വളരെയധികം ആവേശം നല്‍കുന്ന പ്രതിഭയാണ്. അവനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവനെ നിങ്ങള്‍ക്കു വളര്‍ത്തികൊണ്ടു വരികയും ബെഞ്ച് സ്‌ട്രെങ്‌സ് ശക്തിപ്പെടുത്തുകയും ചെയ്യാം. ആരെയാണ്, എപ്പോഴാണ് ആവശ്യമായി വരികയെന്നു നിങ്ങള്‍ക്കു ഒരിക്കലുമറിയില്ല.
പക്ഷെ ഉമ്രാനെ നേരിട്ട് ഇന്ത്യക്കു വേണ്ടി കളിപ്പിക്കുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം അവന്‍ ആഭ്യന്തര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ഉമ്രാന്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ആര്‍പി സിങ് നിരീക്ഷിച്ചു.

ഉമ്രാന്‍ മാലിക്കിന്റെ ഇക്കോണമി റേറ്റ് വളരെ മോശമാണ്. പക്ഷെ അവസാനത്തെ രണ്ട്- മൂന്ന് മല്‍സരങ്ങളില്‍ അവന്‍ തിരിച്ചുവരികയും ഇക്കോണമി റേറ്റ് എട്ടിനടുത്ത് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉമ്രാന്‍ പുരോഗതിയുടെ ചവിട്ടുപടിയിലാണ്. അവന്‍ ടീമിനൊപ്പം തുടരുകയും ലോകോത്ത ബൗളര്‍മാര്‍ക്കൊപ്പം നെറ്റ്‌സില്‍ ബൗള്‍ ചെയ്യുകയും ചെയ്താല്‍ അതു ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങള്‍ക്കു ഉമ്രാനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്താം. പക്ഷെ കളിപ്പിക്കുകയാണെങ്കില്‍ അതു കുറച്ചു നേരത്തേ ആയിപ്പോവുമെന്നും ആര്‍പി സിങ് വിലയിരുത്തി.

ആര്‍പി സിങിനോടൊപ്പം ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് ടീമില്‍ ഉമ്രാന്‍ ഉള്‍പ്പെടുത്തണമെന്നും ആദ്യ ഇലവനില്‍ ഇനി കളിപ്പിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ തീര്‍ച്ചയായിട്ടും ഉമ്രാനെ ബാക്കപ്പ് ബൗളറായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തും. കാരണം ഏതെങ്കിലുമൊരു ഫസ്റ്റ് ചോയ്‌സ് ബൗളര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ അവനെ ഏതു നിമിഷവും നിങ്ങള്‍ക്കു ആവശ്യമായി വരും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു ബെഞ്ച് സ്‌ട്രെങ്ത്ത് ആവശ്യമാണ്. ഇന്ത്യയുടെ പ്ലെയിഹ് ഇലവനില്‍ ഉമ്രാനെ കളിപ്പിച്ചാലും തെറ്റൊന്നുമില്ല. കാരണം ഇത്തരം ബൗളര്‍മാരെക്കുറിച്ച് ടീമുകള്‍ സംസാരിച്ചുകൊണ്ടിരിക്കുമെന്നും സെവാഗ് വിലയിരുത്തി.

നമ്മള്‍ മുമ്പ് ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍, ഷെയ്ന്‍ ബോണ്ട് എന്നിവരെക്കുറിച്ചെല്ലാം നമ്മള്‍ നേരത്തേ സംസാരിക്കാറുണ്ടായിരുന്നു. അവരെല്ലാം 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യുന്നവരായിരുന്നു. നിങ്ങള്‍ക്കു ഇവരെ എളുപ്പത്തില്‍ പ്രഹരിക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നല്ല പേസും ബൗണ്‍സുമുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിക്കറ്റുകളുമായി ഇടപഴകിയവര്‍ക്കു മാത്രമേ ഇവിടെ റണ്‍സെടുക്കാന്‍ സാധിക്കുകയുള്ളൂ. ഓസ്‌ട്രേലിയന്‍ ടീമുകള്‍ക്കു ഇവിടുത്തെ പേസിനെയും ബൗണ്‍സിനെയു കുറിച്ച് നല്ല ധാരണയുണ്ടായിരിക്കും. പക്ഷെ മറ്റു ടീമുകള്‍ക്കു ഇതുണ്ടാവില്ല. അത്തരം ടീമുകള്‍ക്കെതിരേ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഉമ്രാന്‍ മാലിക്കിനു സാധിക്കുമെന്നു സെഗാവ് നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications