
മധ്യ ഓവറുകളില്‍ പവര്‍ ഹിറ്ററായിട്ടാണ് ജിതേഷിനെ പഞ്ചാബ് ഉപയോഗിക്കുന്നത്. പക്ഷെ നേരത്തേ താരം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നുവെന്നത് പലര്‍ക്കുമറിയാത്ത കാര്യമാണ്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്നും ഇപ്പോഴും തനിക്ക് അതു ഓര്‍മയുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ജിതേഷ്.

2017ല്‍ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് സംഘത്തില്‍ ജിതേഷ് ശര്‍യും ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാനുള്ള അവസരം ലഭിച്ചില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ജഴ്‌സിയില്‍ ജിതേഷ് ഐപിഎല്ലില്‍ അരങ്ങേറിയിരിക്കുന്നത്.
നേരത്തേ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവാനായതും രോഹിത് ശര്‍മയ്‌ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനായതും കരിയറില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജിതേഷ്.

രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണുവാന്‍ എനിക്ക് ഇഷ്മാണ്. ഗ്രൗണ്ടിലിറങ്ങുന്നതിനു മുമ്പ് രോഹിത് ബാറ്റ് ചെയ്യുന്നതിന്റെ ഹൈലൈറ്റ്‌സുകള്‍ ഞാന്‍ കാണാറുണ്ട്. കൂടാതെ നേരത്തേ മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം എന്നെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ബോളിന്റെ വേഗത നന്നായി ഉപയോഗിക്കണമെന്നായിരുന്നു രോഹിത് നല്‍കിയ ഉപദേശം. ഇന്നും ഈ ഉപദേശം താന്‍ ഓര്‍മിക്കുന്നതായും ജിതേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണത്തിാണ് ജിതേഷ് ശര്‍മയ്ക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഇവയില്‍ നിന്നും 39.50 ശരാശരിയില്‍ 79 റണ്‍സാണ് താരം നേടിയത്.ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. 183.72 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് ജിതേഷിനുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 30 റണ്‍സാണ്.
അതേസമയം, പഞ്ചാബ് കിങ്‌സിന്റെ അടുത്ത മല്‍സരം ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. വൈകീട്ട് 3.30നാണ് മല്‍സരം. ആറു പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ട്. ഇതേ പോയിന്റുള്ള ഹൈദരാബാദ് എട്ടാംസ്ഥാനത്താണ്.


Click it and Unblock the Notifications