Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മാര്‍ക്യൂ താരങ്ങളില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? ഈ മൂന്ന് പേരിലൊരാള്‍, അതുറപ്പ്

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാ ലേലമായതിനാല്‍ത്തന്നെ ടീമുകളെല്ലാം വലിയ കരുതലോടെയാവും ഇറങ്ങുക. ടീമുകളിലെല്ലാം വലിയ പൊളിച്ചെഴുത്ത് തന്നെ ആവിശ്യമായിരിക്കുന്ന സാഹചര്യത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. 1200 ലധികം പേര്‍ ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതില്‍ നിന്ന് 590 താരങ്ങള്‍ക്ക് മാത്രമാണ് ലേലത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്.

ഇതില്‍ 228 താരങ്ങള്‍ ദേശീയ ടീം താരങ്ങളും 335 താരങ്ങള്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്തവരുമാണ്. 48 താരങ്ങള്‍ക്ക് 2 കോടി അടിസ്ഥാന വില ലഭിക്കുമ്പോള്‍ 1.5 കോടി 20 താരങ്ങള്‍ക്കും ഒരു കോടി 34 താരങ്ങള്‍ക്കും അടിസ്ഥാന വിലയായി ലഭിക്കുന്നു. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും മെഗാ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പേഴ്‌സില്‍ ബാക്കിയുള്ള തുകയുമായി അവസാന ഘട്ട കണക്കുകൂട്ടലുകളിലാണ് എല്ലാ ടീമുകളും.

പുതിയതായി രണ്ട് ടീമുകള്‍ കൂടി വന്നതോടെ ആകെ 10 ടീമുകളാവും ഇത്തവണ ടൂര്‍ണമെന്റിലേക്കെത്തുക. അതുകൊണ്ട് തന്നെ മെഗാ ലേലം കൊഴുക്കും. മെഗാ ലേലത്തിലെ മാര്‍ക്യു താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ആര് നേടുമെന്നത് സംബന്ധിച്ച് ചര്‍ച്ച സജീവമാണ്. ഇതുവരെയുള്ള ഐപിഎല്‍ ലേല റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ മാര്‍ക്യു താരങ്ങളില്‍ നിന്ന് ഏറ്റവും പ്രതിഫലം നേടുക ആരാവും? മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇഷാന്‍ കിഷന്‍ ഇത്തവണ കോടികള്‍ നേടുമെന്നുറപ്പാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ എല്ലാ ടീമുകളുടെയും നോട്ടപ്പുള്ളിയാണ്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് മുംബൈ ഇഷാനെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തി ഇഷാനെ കൈവിടുകയായിരുന്നു. അനായാസം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഇഷാന്‍ ഓപ്പണറെന്ന നിലയിലും മൂന്നാം നമ്പറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതിവേഗം റണ്‍സുയര്‍ത്തുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണറാക്കിയാല്‍ പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ ഇഷാന് മികവുണ്ട്. ഒട്ടുമിക്ക ടീമുകളും ഇഷാന് പിന്നാലെയായതിനാല്‍ വലിയ പ്രതിഫലം തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. ലേലത്തിന്റെ എല്ലാ റെക്കോഡുകളും ഇഷാന്‍ തിരുത്താനുള്ള സാധ്യതയുമേറെ. 61 ഐപിഎല്ലില്‍ നിന്ന് 1452 റണ്‍സ് നേടിയ ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 136.3 ആണ്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 2016ല്‍ കിരീടം ചൂടിച്ച നായകനായ ഡേവിഡ് വാര്‍ണര്‍ ഇത്തവണ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. സീനിയര്‍ താരമായ വാര്‍ണര്‍ നായകനെത്തേടുന്ന എല്ലാ ടീമിനും പരിഗണിക്കാന്‍ കഴിയുന്ന കളിക്കാരനാണ്. ഇടം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ നിലയുറപ്പിച്ച് ടീമിന് അടിത്തറയേകാന്‍ മിടുക്കനാണ്. അതിവേഗം റണ്‍സുയര്‍ത്താനും അവസരത്തിനൊത്ത് മെല്ലപ്പോക്ക് നടത്താനും വാര്‍ണര്‍ക്ക് സാധിക്കും. 150 ഐപിഎല്ലില്‍ നിന്ന് 5449 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ റെക്കോഡ് പ്രതിഫലം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരിലൊരാളാണ് ഡേവിഡ് വാര്‍ണര്‍.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഇത്തവണ വലിയ പ്രതിഫലം പ്രതീക്ഷിക്കുന്ന താരങ്ങളാണ്. ആര്‍സിബി നായകസ്ഥാനത്തേക്ക് ശ്രേയസിനായി 20 കോടിവരെ മുടക്കാന്‍ തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം. ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങുന്ന ശ്രേയസ് ഡല്‍ഹിയെ രണ്ട് സീസണില്‍ നയിച്ചപ്പോള്‍ ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിച്ചു. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പില്ലെങ്കിലും നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാനുള്ള മികവുണ്ട്. 87 ഐപിഎല്ലില്‍ നിന്ന് 2375 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 123.96 ആണ് സ്‌ട്രൈക്കറേറ്റ്.

Story first published: Wednesday, February 2, 2022, 14:36 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+