
ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ തീര്‍ച്ചയായും ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും അടുത്ത പരമ്പരയ്ക്കായി ടീമിനെ തിരഞ്ഞെടുക്കുക. ജൂണില്‍ സൗത്താഫ്രിക്കയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഐപിഎല്ലിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്നത്. നിലവില്‍ ടീമിലുള്ള ചില താരങ്ങളെ ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യ ഈ പരമ്പരയില്‍ നിന്നും അതിനു ശേഷമുള്ള പരമ്പകളില്‍ നിന്നും തഴഞ്ഞേക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് യുവതാരം ഇഷാന്‍ കിഷന്‍. സമീപകാലത്തെ പല പരമ്പരകളിലും താരം ടീമിന്റെ ഭാഗമായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പായിരുന്ന താരമാണ് ഇഷാന്‍. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള മോശം പ്രകടനം ഇഷാന്റെ കരിയറിനു വലിയ ഭീഷണിയായിരിക്കുകയാണ്.

മെഗാ ലേലത്തില്‍ 15.25 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കു മുംബൈയിലേക്കു തിരികെ വന്ന ഇഷാന് മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല. സീസണിലെ ആദ്യ കളിയില്‍ ഡിസിക്കെതിരേ 81ഉം റോയല്‍സിനെതിരേ 54ഉം റണ്‍സ് താരം നേടിയിരുന്നു. പക്ഷെ പിന്നീടുള്ള മല്‍സരങ്ങളില്‍ ഇഷാന്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നു. അവസാനമായി കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 50 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഐപിഎല്ലിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 71 റണ്‍സ് മാത്രമേ ഇഷാന്‍ നേടിയിരുന്നുള്ളൂ.
ഇഷാനു പകരം രാജസ്ഥാന്‍ റോയല്‍സിനായി ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 168.28 സ്‌ട്രൈക്ക് റേറ്റോടെ 244 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും.

വെങ്കടേഷ് അയ്യര്‍
ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കണ്ടു വച്ചിരുന്ന താരമായിരുന്നു സീം ബൗളിങ് ഓള്‍ വെങ്കടേഷ് അയ്യര്‍. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള യുവതാരം. 10 മല്‍സരങ്ങളില്‍ നിന്നും 370 റണ്‍സ് അടിച്ചെടുത്ത വെങ്കി കെകെആറിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

പക്ഷെ ഈ സീസണില്‍ കെകെആറിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇതേ തുടര്‍ന്ന് അവസാന കളിയില്‍ വെങ്കടേഷിനെ ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ അരങ്ങേറിയ വെങ്കി ഒമ്പതു ടി20കള്‍ കളിച്ചു കഴിഞ്ഞു. മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും വെങ്കി നേടിയത് വെറും 132 റണ്‍സാണ്. ഓപ്പണിങിലടക്കം പല പൊസിഷനുകളിലും താരത്തെ ടീം പരീക്ഷിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല.

ശര്‍ദ്ദുല്‍ ടാക്കൂര്‍
മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറും ഈ സീസണിലെ ഐപിഎല്ലില്‍ മോശ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. ഒമ്പതു മല്‍സരങ്ങലില്‍ നിന്നും 9.87 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ ശര്‍ദ്ദുലിനു ലഭിച്ചിട്ടുള്ളൂ. ബാറ്റിങില്‍ എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 88 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ ശര്‍ദ്ദുലിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പക്ഷെ ഐപിഎല്ലിലെ മോശം പ്രകടനത്തോടെ അദ്ദേഹത്തെ അടുത്ത പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

റുതുരാജ് ഗെയ്ക്ക്വാദ്
ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലം സമീപകാലത്തു കളിച്ച പരമ്പരകളിലെല്ലാം റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതോടെയാണ് റുതുരാജ് താരപദവിയിലേക്കുയര്‍ന്നത്.
പക്ഷെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഒമ്പതു ന്നിങ്‌സുകളില്‍ നിന്നും 26.33 ശരാശരിയില്‍ 237 റണ്‍സാണ് റുതുരാജ് നേടിയത്. രണ്ടു ഫിഫ്റ്റികളോടെയാണിത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മല്‍സരത്തിലാണ് താരം ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്്. ഈ മല്‍സരത്തില്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. പരിക്കു കാരണം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

ഭുവനേശ്വര്‍ കുമാര്‍
സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 7.52 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് ഭുവിക്കു വീഴ്ത്താനായത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യ അവസാനമായി കളിച്ച ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ഭുവി കളിച്ചിരുന്നു. പക്ഷെ ഐപിഎല്ലിലെ മോശം പ്രകടം അടുത്ത പരമ്പരയില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കും.


Click it and Unblock the Notifications