IPL 2022: ശമ്പളം കുത്തനെ മുകളിലേക്ക്, പ്രകടനം നേരെ താഴേക്ക്! ഇതാ മൂന്നു പേര്‍
ഐപിഎല്ലിന്റെ 15ാം സീസണില്‍ ആവേശകരമായ ഫൈനല്‍ റ ൗണ്ടിലേക്കു നീങ്ങുകയാണ്. പ്ലേഓഫ് ബെര്‍ത്തിനായുള്ള തീപാറുന്ന മല്‍സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 10 ടീമുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച ടീം. ഫെബ്രുവരിയിലെ മെഗാ ലേലത്തില്‍ ചില താരങ്ങള്‍ക്കു വലിയ ഡിമാന്റാണ് കണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ പല മടങ്ങ് കൂടുതല്‍ പ്രതിഫലമാണ് പലര്‍ക്കും ലഭിച്ചത്.
ചുരുക്കം ചിലര്‍ മാത്രമാണ് തങ്ങളുടെ മൂല്യത്തിനൊത്ത പ്രകടനം ഇത്തവണ കാഴ്ചവച്ചത്. കോടികള്‍ ലഭിച്ച ചിലരാവട്ടെ ഫ്രാഞ്ചൈസികള്‍ക്കു ബാധ്യതയായി മാറുകയും ചെയ്തു. ശമ്പളം കുത്തനെ കൂടിയ ശേഷം പ്രകടനം നേരെ താഴേക്കു പോയ ഈ സീസണിലെ ചില പ്രധാന താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

ഇഷാന്‍ കിഷന്‍
മെഗാ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. 15.25 കോടി മുടക്കിയാണ് മുന്‍ താരം കൂടിയായ ഇഷാനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലേക്കു തിരിച്ചുകൊണ്ടു വന്നത്. പക്ഷെ മുംബൈ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
2020ലെ ഐപിഎല്ലില്‍ ഇഷാന്റെ പ്രതിഫലം 6.2 കോടിയായിരുന്നു. അന്നത്തെ സീസണില്‍ 13 മല്‍സരത്തില്‍ നിന്നും 516 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. പക്ഷെ ഈ സീസണില്‍ പ്രതിഫലം ഇരട്ടിയിലേറെയായപ്പോള്‍ 11 ഇന്നിങ്‌സില്‍ നിന്നും 321 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. 117.15 സ്‌ട്രൈക്ക് റേറ്റുള്ള താരം മൂന്നു ഫിഫ്റ്റികളാണ് നേടിയത്.

ശര്‍ദ്ദുല്‍ ടാക്കൂര്‍
ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഈ സീസണില്‍ വലിയ ഫ്‌ളോപ്പായി മാറിയ മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായിരുന്നു. സിഎസ്‌കെയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്തതും ശര്‍ദ്ദുലായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 8.81 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 21 വിക്കറ്റുകളായിരുന്നു.

മെഗാ ലേലത്തില്‍ ശര്‍ദ്ദുലിനെ സ്വന്തമാക്കാന്‍ ഡിസി മുടക്കിയത് 10.75 കോടി രൂപയായിരുന്നു. നേരത്തേ സിഎസ്‌കെയില്‍ 2.6 കോടി മാത്രമായിരുന്നു താരത്തിന്റെ ശമ്പളം. ഇതാണ് ഇത്തവണ കുത്തനെ ഉയര്‍ന്നത്. പക്ഷെ ഡിസി പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ശര്‍ദ്ദുലിനായിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും 10.13 ഇക്കോണമി റ്റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ മാത്രമേ താരം വീഴ്ത്തിയിട്ടുള്ളൂ.

ഷാരൂഖ് ഖാന്‍
ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഫിനിഷറായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമായിരുന്നു ഇന്ത്യയുടെ യുവ ബാറ്റര്‍ ഷാരൂഖ് ഖാന്‍. കഴിഞ്ഞ സീസണിലും പഞ്ചാബിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തില്‍ അവര്‍ തിരികെയെത്തിക്കുകയായിരുന്നു.

നേരത്തേ 5.25 കോടിയായിരുന്നു പഞ്ചാബില്‍ ഷാരൂഖിന്റെ പ്രതിഫലം. കഴിഞ്ഞ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 134.21 സ്‌ട്രൈക്ക് റേറ്റോടെ താരം 153 റണ്‍സെടുക്കുകയും ചെയ്തു. മെഗാ ലേലത്തില്‍ ഷാരൂഖിനെ സ്വന്തമാക്കാന്‍ ഒമ്പതു കോടി രൂപയാണ് പഞ്ചാബിനു ചെലവായത്. പക്ഷെ താരം ഫ്‌ളോപ്പായി മാറി. ഏഴു മല്‍സരങ്ങളില്‍ മാത്രമേ ഷാരൂഖിനെ പഞ്ചാബ് കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 98 റണ്‍സ് മാത്രമാണ് താരത്തിനു നേടാനാത്. ഒരിന്നിങ്‌സില്‍പ്പോലും 30 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനും ഷാരൂഖിനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications