Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയുടെ മൂന്ന് മികച്ച സൈനിങുകളേത്? ഇവര്‍ തന്നെ- ഒരാള്‍ ഈ സീസണിലില്ല

ഐപിഎല്ലിന്റെ 15ം സീസണില്‍ ആറാം കിരീടം തേടിയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അങ്കത്തിനിറങ്ങുക. 209, 20 സീസണുകളില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടമുയര്‍ത്തിയ മുംബൈ കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടമായിരുന്നു ലക്ഷ്യമിട്ടത്. പക്ഷെ പ്ലേഓഫ് പോലും കാണാതെ മുംബൈ പുറത്താവുകയായിരുന്നു. ഇത്തവണ ഈ ക്ഷീണം തീര്‍ക്കാനുറച്ചാണ് മുംബൈയെത്തുക. വളരെ സന്തുലിതമായ ടീമായിരുന്നു നേരത്തേ മുംബൈയുടെ ഏറ്റവും വലിയ ശക്തി.

1

മികച്ച വിദശ താരങ്ങളെ മാത്രമല്ല ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താന്‍ അവര്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു മുംബൈയുടെ നിര്‍ണായക താരങ്ങള്‍. ഇവരില്‍ ഹാര്‍ദിക്കിനെ മുംബൈയ്ക്കു കൈവിടേണ്ടിവന്നു. ഇത്തവണത്തെ മെഗാ ലേലത്തില്‍ അത്ര മികച്ചതായികുന്നില്ല മുംബൈയുടെ പ്രകടനം. പ്രതീക്കപ്പെട്ടതു പോലെ വലിയ സൈനിങുകള്‍ നടത്താന്‍ മുംബൈയ്ക്കായില്ല. എങ്കിലും ചില മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചു. ലേലത്തില്‍ മുംബൈ ടീമിലേക്കു കൊണ്ടു വന്ന മൂന്നു മികച്ച കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

കഴിഞ്ഞ സീസണില്‍ തങ്ങളുടെ ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ റെക്കോര്‍ഡ് തുകയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. 15.25 കോടി രൂപയാണ് ഇഷാനു വേണ്ടി മുംബൈയ്ക്കു മുടക്കേണ്ടി വന്നത്. കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട അദ്ദേഹത്തെ ലേലത്തില്‍ മുംബൈ തിരിച്ചുകൊണ്ടു വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു.

3

2016ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ അരങ്ങേറിയ താരമാണ് ഇഷാന്‍. പക്ഷെ 2018ല്‍ മുംബൈയിലെത്തിയതോടെയാണ് താരത്തിന്റെ കരിയറില്‍ വലിയ ടേണിങ് പോയിന്റുണ്ടായത്. 2019, 20 സീസണുകളില്‍ മുംബൈയുടെ കിരീടവിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഓപ്പണിങ് മുതല്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ് ഇഷാനെ വ്യത്യസ്തനാക്കുന്നത്.
വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറും ഭാവി ക്യാപ്റ്റനുമാക്കാമെന്നതാണ് ലേലത്തില്‍ ഇഷാന്റെ മൂല്യം കുത്തനെ ഉയരാന്‍ കാരണം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു വേണ്ടി 16 കോടിക്കടുത്ത് മുടക്കാന്‍ മുംബൈ തയ്യാറായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ലേലത്തിലും ഇത്രയുമുയര്‍ന്ന തുക മറ്റൊരു താരത്തിനു വേണ്ടിയും മുംബൈ മുടക്കിയിട്ടില്ല. ഈ ലേലത്തില്‍ മുംബൈയുടെ ഏറ്റവും മികച്ച സൈനിങും ഇഷാന്‍ തന്നൊണെന്നു ഉറപ്പിച്ചു പറയാം.

 ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് സൂപ്പര്‍ താരമായ ജോഫ്ര ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നത് മെഗാ ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു. അതുവരെ ലേലത്തില്‍ ആര്‍ച്ചറുടെ പേര് ആരും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. കാരണം പരിക്കു കാരണം ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ലേലത്തില്‍ എട്ടു കോടി രൂപ മുടക്കിയാണ് ആര്‍ച്ചറിനെ മുംബൈ സ്വന്തമാക്കിയത്. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് ആര്‍ച്ചര്‍. ബൗളിങ്ങില്‍ വാലറ്റത്ത് ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

5

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ആര്‍ച്ചറും ചേരുന്നതോടെ ഐപിഎല്ലിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ജോടികളായി ഇരുവരും മാറും. പക്ഷെ പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടില്ലാത്തതിനാല്‍ ഈ സീസണില്‍ ആര്‍ച്ചറിന്റെ സേവനം മുംബൈയ്ക്കു ലഭിക്കില്ല. അടുത്ത സീസണില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുകയുള്ളൂ.

 ടിം ഡേവിഡ്

ടിം ഡേവിഡ്

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും അത്ര സുപരിചിതനല്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഫ്രാഞ്ചൈസി ലീഗുകളിലെ മിന്നും താരമാണ് സിംഗപ്പൂരില്‍ നിന്നുള്ള ടിം ഡേവിഡ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പമാണ് അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. പക്ഷെ ചുരുക്കം അവസരങ്ങള്‍ മാത്രമേ ഡേവിഡിനു ആര്‍സിബി നല്‍കിയുള്ളൂ. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ കസറാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

7

മെഗാ ലേലത്തില്‍ 40 ലക്ഷം മാത്രമായിരുന്നു ഡേവിഡിന്റെ അടിസ്ഥാന വില. പക്ഷെ വന്‍ ഡിമാന്റാണ് താരത്തിനുണ്ടായത്. ഒടുവില്‍ 8.25 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് അദ്ദേഹം. ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ് എന്നിവയിലെല്ലാം പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് ഡേവിഡ്. പുതിയ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം അദ്ദേഹം തരംഗമായി മാറുമോയെന്നാണ് അറിയാനുള്ളത്.

Story first published: Tuesday, March 15, 2022, 20:19 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+