For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വെടിക്കെട്ടിന് പങ്കാളിയാവാന്‍ പൃഥ്വിക്കു പാര്‍ട്‌നറെ വേണം- ഇവരെ ധൈര്യമായി വാങ്ങാം

മെഗാ ലേലം അടുത്ത മാസമാണ്

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള മെഗാ ലേലം നടക്കാനിരിക്കെ മുന്‍ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മികച്ചൊരു ഓപ്പണറെ തിരയുകയാണ്. വെടിക്കെട്ട് യുവതാരം പൃഥ്വി ഷാ നിലവില്‍ ഓപ്പറായി ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിനു പറ്റിയൊരു പങ്കാളിയെയാണ് ഇനി ഡിസിക്കു വേണ്ടത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു കഴിഞ്ഞ സീസണ്‍ വരെ പൃഥ്വിയുടെ പങ്കാളി. ഈ കോമ്പിനേഷന്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. പക്ഷെ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി ധവാനെ ഡിസി ഒഴിവാക്കുകയായിരുന്നു.

ന്യൂബോളിനെതിരേ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ഓപ്പണറെയാണ് പുതിയ സീസണില്‍ ഇനി ഡിസിക്കു വേണ്ടത്. ഈ റോളിലേക്കു അവര്‍ക്കു പരിഗണിക്കാവുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാനെ വീണ്ടും ടീമിലേക്കി തിരികെ കൊണ്ടു വരുന്നതിനെക്കുറിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആലോചിക്കാവുന്നതാണ്. അദ്ദേഹത്തിനു വേണ്ടി കോടികള്‍ ലേലത്തില്‍ മുടക്കേണ്ടി വന്നാലും അതു ഡിസിക്കു നഷ്ടക്കച്ചവടമാവില്ല. കാരണം കഴിഞ്ഞ സീസണുകളിലെല്ലാം ഡിസിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു പിന്നില്‍ ധവാന്‍- പൃഥ്വി ഷാ ഓപ്പണിങ് ജോടികളായിരുന്നു.
2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ ശേഷമാണ് ധവാന്‍ തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ ഡിസിയിലെത്തിയത്. ഈ കൂടുമാറ്റം വന്‍ വിജയവുമായി മാറി.

2

പൃഥ്വി- ധവാന്‍ ജോടി എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായി തീരുകയും ചെയ്തു. അവസാനത്തെ മൂന്നു സീസണുകളിലും ധവാന്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. 2020ല്‍ ഡിസിയെ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ അദ്ദേഹമായിരുന്നു. രണ്ടു സെഞ്ച്വറികളക്കം 628 റണ്‍സാണ് ധവാന്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ സസീണില്‍ 587 റണ്‍സും ധവാന്റെ പേരിലുണ്ടായിരുന്നു.

 ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഓപ്പണിങ് പൊസിഷനിലേക്കു പരിഗണിക്കാവുന്ന മറ്റൊരാള്‍ യുവ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഇഷാനെ മെഗാ ലേലത്തിനു മുമ്പ് അവര്‍ ഒഴിവാക്കുകയായിരുന്നു. 2018ല്‍ 6.2 കോടി രൂപയ്ക്കാണ് ഇഷാന്‍ മുംബൈയിലെത്തിയത്. വൈകാതെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി മാറുകയും ചെയ്തു.

4

ഓപ്പണിങ് മുതല്‍ ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കുള്ള താരമാണ് ഇഷാന്‍. മാത്രമല്ല വിക്കറ്റ് കീപ്പര്‍ കൂടിയാണെന്നത് പ്ലസ് പോയിന്റുമാണ്. പൃഥ്വി ഷായെപ്പോലെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട താരമാണ് ഇഷാന്‍. പൃഥ്വിക്കൊപ്പം ഇഷാന്‍ കൂടി ചേരുന്നതോടെ റണ്‍മഴ തന്നെ പ്രതീക്ഷിക്കാം. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരവും കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇഷാനെ ലേലത്തില്‍ ടീമിലെത്തിക്കുക ഡിസിക്കു കടുപ്പമാവും. മുംബൈയടക്കം പ്രധാന ഫ്രാഞ്ചൈസികളെല്ലാം തന്നെ മോഹവില നല്‍കി താരത്തിനായി രംഗത്തിറങ്ങുമെന്നതില്‍ സംശയമില്ല.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ലേലത്തില്‍ ഓപ്പണിങ് പൊസിഷനിലേക്കു കൊണ്ടു വരാവുന്ന മൂന്നാമത്തെ താരം. നേരത്തേ വാര്‍ണര്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസി കൂടിയാണ് ഡല്‍ഹി. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ തുടക്കം ഡിസിക്കൊപ്പമായിരുന്നു. കഴിഞ്ഞ സീണിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണറെ കൈവിടുകയായിരുന്നു.
ഐപിഎല്‍ ചരിത്രമെടുത്താല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം.

6

മാത്രമല്ല ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച വിദേശ താരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതും വാര്‍ണറാണ്. കഴിഞ്ഞ സീസണില്‍ മാത്രമാണ് വാര്‍ണര്‍ ബാറ്റിങില്‍ തിളങ്ങാതെ പോയത്. ഇതേ തുടര്‍ന്നു ആദ്യം ക്യാപ്റ്റന്‍സിയും പിന്നീട് ടീമിലെ സ്ഥാനവുമെല്ലാം വാര്‍ണര്‍ക്കു നഷ്ടമായിരുന്നു. ഹൈദരാബാദുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനാല്‍ തന്നെ അദ്ദേഹത്തെ ഇനി ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കില്ലെന്നുറപ്പാണ്.

7

കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്റെ കാലം കഴിഞ്ഞുവെന്നു പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമുള്ള മറുപടിയാണ് യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ വാര്‍ണര്‍ നല്‍കിയത്. ഓസ്‌ട്രേലിയയുടെ കന്നിക്കിരീട വിജയത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Saturday, January 29, 2022, 19:24 [IST]
Other articles published on Jan 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+