IPL 2022: ബൗളറോടു ധോണി എന്തോ പറഞ്ഞു, പിന്നാലെ ഞാന്‍ പുറത്ത്!- വെളിപ്പെടുത്തി ഇഷാന്‍
ലോക കണ്ട എക്കാലത്തെയും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ കളിയെ വളരെ അടുത്ത് നിന്നു നിരീക്ഷിക്കുകയും ബാറ്റര്‍മാര്‍ അടുത്തതായി എന്തായിരിക്കും ചെയ്യുകയെന്നു മുന്‍കൂട്ടി കാണുകയും ചെയ്തിരുന്ന ക്യാപ്റ്റനായിരുന്നു അദ്ദഹം. ബാറ്ററുടെ വീക്ക്‌നെസ് മനസ്സിലാക്കി അതിന് അനുസരിച്ച് പന്തെറിയാന്‍ ബൗളര്‍ക്കു നിര്‍ദേശം നല്‍കിയിരുന്ന ധോണി ഫീല്‍ഡിങിലൂം അതിന് അനുസരിച്ച് ക്രമീകരണം നടത്താന്‍ മിടുക്കനായിരുന്നു.

ഇത്തരമൊരു സംഭവയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. ഐപിഎല്ലില്‍ നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയ്ക്കായി മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ തന്നെ പുറത്താക്കിയ ധോണിയുടെ തന്ത്രത്തെക്കുറിച്ചാണ് ഇഷാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎസ് ധോണിയുടെ വിക്കറ്റ് കീപ്പിങിനേക്കാള്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടുപിടിക്കാനാണ് താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നു ഇഷാന്‍ കിഷന്‍ പറയുന്നു. നിങ്ങള്‍ ഇതു വിശ്വസിക്കില്ല. ഐപിഎല്ലിലെ ഗെയിമുകളിലൊന്നില്‍ എന്നെ ഏറ്റവുവധികം സമ്മര്‍ദ്ദത്തിലാക്കിയത് ഇതായിരുന്നു. അന്നു ഞാന്‍ നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൗളര്‍മാര്‍ക്കെതിരേ അനായാസം ഷോട്ടുകള്‍ കളിക്കാനും എനിക്കായിരുന്നു.

ഇതിനിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്ന എംഎസ് ധോണി ഓവറിനിടെ ബൗളറുടെ അരികിലേക്ക് വന്ന് എന്തോ നിര്‍ദശം നല്‍കിയത്. എന്തായിരുന്നു അദ്ദേഹം പറഞ്ഞതെന്നു ഞാന്‍ കേട്ടില്ല. പക്ഷെ ബൗള്‍ ചെയ്ത ഇമ്രാന്‍ ഭായിയോടു (ഇമ്രാന്‍ താഹിര്‍) എന്തോ പറഞ്ഞിട്ടുണ്ട്. എന്തായിരിക്കും ധോണി പറഞ്ഞതെന്നായിരുന്നു ഞാന്‍ അദ്ഭുതപ്പെട്ടത്. എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല.

പക്ഷെ ഒരു ഹാഫ് വോളി വരികയും ഞാന്‍ അതു ഷോര്‍ട്ട് തോര്‍ഡ് മാനിലേക്കു ഡ്രൈവ് ചെയ്യുകയും ചെയ്തു. പക്ഷെ അവിടെ ഫീല്‍ഡറുണ്ടായിരുന്നു. ക്യാച്ചായി ഞാന്‍ പുറത്താവുകയും ചെയ്തു. എങ്ങനെയാണ് ഒരു സ്പിന്നര്‍ക്കെതിരേ ഷോര്‍ട്ട് തേര്‍ഡ്മാനിലേക്കു ഡ്രൈവ് ചെയ്ത് ഒരു ബാറ്റര്‍ ക്യാച്ചായി പുറത്താവുകയെന്നു തനിക്കു ഇപ്പോഴും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെും ഇഷാന്‍ കിഷന്‍ പറയുന്നു.

വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താന്‍ എംഎസ് ധോണിയില്‍ നിന്നും പല തവണ താന്‍ ഉപദേശം തേടിയിട്ടുണ്ടെന്നു ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി. ഈ സീസണില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്കു തിരിച്ചെത്തിയ താരം തകര്‍പ്പന്‍ ഫോമിലാണ്. മുംബൈ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇഷാന്‍ ഇവയില്‍ ഫിഫ്റ്റിയടിച്ചിരുന്നു. 135 ശരാശരിയില്‍ 148.35 സ്‌ട്രൈക്ക് റേറ്റുമായി 135 റണ്‍സെടുത്ത ഇഷാന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുണ്ട്.
കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും വില കൂടിയ താരം കൂടിയായിരുന്നു അദ്ദേഹം. ഇഷാനെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ 15.25 കോടി രൂപയാണ് മുംബൈയ്ക്കു ചെലവഴിക്കേണ്ടി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications