For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈ വെറുതെയല്ല 15 കോടി കൊടുത്തത്- ഇടിമിന്നലായി ഇഷാന്‍, സച്ചിനെ പിന്തള്ളി!

81 റണ്‍സോടെ താരം പുറത്താവാതെ നിന്നു

മുംബൈ: ഐപിഎല്ലിന്റെ കഴിഞ്ഞ മെഗാ ലേലത്തില്‍ എന്തുകൊണ്ടാണ് താന്‍ ഏറ്റവും വിലയേറിയ താരമായി മാറിയെന്നു ഒരൊറ്റ ഇന്നിങ്‌സിലൂടെ തന്നെ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍ കാണിച്ചു തന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ ആദ്യ കളിയില്‍ തന്നെ വെടിക്കെട്ട് ഇന്നിങ്‌സുമായി താരം മുംബൈയുടെ രക്ഷകനായി മാറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ പുറത്താവാതെ 81 റണ്‍സാണ് അടിച്ചെടുത്തത്. 41 ബോളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ലേലത്തില്‍ 15.25 കോടി രൂപയാണ് ഇഷാനെ ടീമിലേക്ക തിരികെ കൊണ്ടുവരാന്‍ മുംബൈ വാരിയെറിഞ്ഞത്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ഇത്രയും വലിയ തുക മറ്റൊരു ടീമിനു വേണ്ടിയും അവര്‍ മുടക്കിയിട്ടില്ല. സീസണിലെ ആദ്യ കളിയില്‍ തന്നെ ഇഷാന്‍ ഈ തുക താന്‍ അര്‍ഹിക്കുന്നതായി അടിവരയിട്ടിരിക്കുകയാണ്.

1

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള വമ്പന്‍ റെക്കോര്‍ഡും ഇഷാന്‍ കിഷന്‍ ഇന്നത്തെ കളിയിലെ ഫിഫ്റ്റിയോടെ പഴങ്കഥയാക്കിയിരിക്കുകയാണ്. മുംബൈയ്ക്കായി മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ റണ്‍സെന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.
സച്ചിന്‍ നേരത്തേ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 201 റണ്‍സായിരുന്നു. ഇതാണ് ഇഷാന്‍ തകര്‍ത്തത്. 215 റണ്‍സാണ് ഹാട്രിക് ഫിഫ്റ്റികളോടെ താരം നേടിയത്. കഴിഞ്ഞ സീസണിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ഇഷാന്‍ ഫിഫ്റ്റിയടിച്ചിരുന്നു.

2

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഓപ്പണറുടെ റോളിലാണ് തനിക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയെന്നു ഇഷാന്‍ കിഷന്റെ പ്രകടനം ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്. 2020നു ശേഷം അദ്ദേഹം ഓപ്പണറായി ഇറങ്ങിയ മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ 68* (37 ബോള്‍), 37 (36), 25 (19), 72* (47), 50* (25), 84 (32), 81* (48) എന്നിങ്ങനെയാണ് സ്‌കോറുകള്‍.
ഓപ്പണറായി 13 ഇന്നിങ്‌സുകളില്‍ നിന്നും 55.5 ശരാശരിയില്‍ 155.9 സ്‌ട്രൈക്ക് റേറ്റോടെ അഞ്ചു ഫിഫ്റ്റികളാണ് ഇഷാന്റെ സമ്പാദ്യം. നാലാം നമ്പറില്‍ 22 ഇന്നിങ്‌സുകളില്‍ നിന്നും 29 ശരാശരിയില്‍ 131.2 സ്‌ട്രൈക്ക് റേറ്റോടെ മൂന്നു ഫിഫ്റ്റികളാണ് നേടിയത്.

3

ഓപ്പണറായി ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളതും ഇഷാന്‍ കിഷനാണ്. കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയ ഓപ്പണര്‍മാരില്‍ അദ്ദേഹത്തിന്റെ ശരാശരി 63.60 ആണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ് 51.78 ശരാശരിയുമായി രണ്ടാംസ്ഥാനത്ത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദ് (49.06), മുന്‍ താരമായ സൗത്താഫ്രിക്കയുടെ ഹാഷിം അംല (48), വിരാട് കോലി (42.97) എന്നിവരാണ് ശരാശരിയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫിഫ്റ്റിക്കു മുംബൈ ഇന്ത്യന്‍സിനു വിജയം നേടിക്കൊടുക്കാനായില്ല. ആവേശകരമായ മല്‍സരത്തില്‍ നാലു വിക്കറ്റിനു മുംബൈയെ ഡിസി ഞെട്ടിക്കുകയായിരുന്നു. മുംബൈ അനായാസം ജയിക്കുമെന്നു ഒരു ഘട്ടത്തില്‍ തോന്നിച്ച മല്‍സരത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഡിസി ജയിച്ചുകയറിയത്.

5

178 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു മുംബൈ നല്‍കിയത്. റണ്‍ചേസില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ആറു വിക്കറ്റിനു 104 റണ്‍സെന്ന നലയില്‍ പതറിയ ഡിസി തോല്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ ലളിത് യാദവ്-അക്ഷര്‍ പട്ടേല്‍ ജോടി ഡിസിയെ തിരിച്ചുകൊണ്ടുവന്നു. 75 റണ്‍സാണ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത്. ലളിത് 48 റണ്‍സും അക്ഷര്‍ 38 റണ്‍സുമെടുത്തു. 38 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറും ലളിത് നേടിയപ്പോള്‍ അക്ഷര്‍ 17 ബോളില്‍ മൂന്നു സിക്്‌സറും രണ്ടു ബൗണ്ടറിയുമടിച്ചു.

Story first published: Sunday, March 27, 2022, 19:49 [IST]
Other articles published on Mar 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+