Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡല്‍ഹിക്കെതിരേ ഫിഫ്റ്റി, സച്ചിനും യുവരാജിനും ഒപ്പമെത്തി ഇഷാന്‍, ഗംഭീര റെക്കോഡ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആവേശ മത്സരത്തില്‍ മുംബൈയെ നാല് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 10 പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്. മുംബൈയുടെ ബൗളിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണം.

1

മുംബൈയുടെ ബാറ്റിങ് നിരയില്‍ കരുത്തായത് ഇഷാന്‍ കിഷന്റെ പ്രകടനമാണ്. 48 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് ഇഷാന്‍ നേടിയത്. 168.75 ആയിരുന്നു ഇഷാന്റെ സ്‌ട്രൈക്കറേറ്റ്. ഓപ്പണറായി ഇറങ്ങി മത്സരം അവസാനിക്കുന്നതുവരെ പുറത്താവാതെ നില്‍ക്കാന്‍ ഇഷാന് സാധിച്ചിരുന്നു. ഇഷാന്റെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് മുംബൈയെ രക്ഷിച്ചത്. നിരവധി റെക്കോഡുകളും മത്സരത്തിലൂടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കി. അതില്‍ പ്രധാനപ്പെട്ട ചില റെക്കോഡുകള്‍ പരിശോധിക്കാം.

ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിനായി നേടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ഫിഫ്റ്റിയാണിത്. അവസാന സീസണില്‍ അവസാന രണ്ട് മത്സരത്തിലും ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേയും 50*, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 84 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഇപ്പോള്‍ ഡല്‍ഹിക്കെതിരേ 81* റണ്‍സും നേടി.

2

മുംബൈ ഇന്ത്യന്‍സിനുവേണ്ടി തുടര്‍ച്ചയായി കൂടുതല്‍ ഫിഫ്റ്റിയെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഇതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്വിന്റന്‍ ഡീകോക്ക് മാത്രമാണ് മുംബൈക്കായി തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2010ലും ക്വിന്റന്‍ ഡീകോക്ക് 2020ലുമാണ് ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടത്തില്‍ തലപ്പത്തുള്ള മൂന്ന് പേരും ഓപ്പണര്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

3

അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ മറ്റൊരു പ്രധാന റെക്കോഡും ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. ഒരു ലേലത്തിന് ഉയര്‍ന്ന പ്രതിഫലം നേടിയ ശേഷം ആദ്യ മത്സരത്തില്‍ തന്നെ ഫിഫ്റ്റി നേടുന്ന താരമെന്ന റെക്കോഡില്‍ യുവരാജ് സിങ്ങിനൊപ്പമെത്താനും ഇഷാനായി. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം ലഭിച്ചത് ഇഷാനായിരുന്നു. മെഗാ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരത്തെ 15.25 കോടിക്കാണ് മുംബൈ തന്നെ തിരിച്ചെത്തിച്ചത്. അദ്ദേഹത്തിന് ഇത്രയും പ്രതിഫലം നല്‍കിയതിനെ പലരും വിമര്‍ശിച്ചിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ഇഷാന്‍ എല്ലാവരുടെയും വായടപ്പിച്ചു.

4

2014ല്‍ യുവരാജ് സിങ്ങാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. 14 കോടിക്ക് ആര്‍സിബി യുവരാജ് സിങ്ങിനെ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ 52* റണ്‍സോടെ യുവരാജ് കൈയടി നേടുകയും ചെയ്തു. ഏറ്റവും പ്രതിഫലം നേടിയ ശേഷം ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയെന്ന റെക്കോഡില്‍ ഇത്രയും നാള്‍ യുവരാജ് ഒറ്റക്കായിരുന്നെങ്കിലും ഇപ്പോള്‍ ഇഷാനും ഒപ്പമെത്തിയിരിക്കുകയാണ്.

5

ആദ്യ മത്സരത്തിലെ തോല്‍വി മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് പുത്തരിയല്ല. 2013 മുതല്‍ ഇതുവരെയുള്ള സീസണിലെ എല്ലാ ആദ്യ മത്സരത്തിലും മുംബൈ തോറ്റിരുന്നു. കൃത്യമായി പറഞ്ഞാല്‍ തുടര്‍ച്ചയായി 10ാം തവണയാണ് മുംബൈ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. ഇത്തവണ മുംബൈക്ക് ബാറ്റിങ് കരുത്തുണ്ടെങ്കിലും ബൗളിങ് നിര ദുര്‍ബലമാണ്. ജസ്പ്രീത് ബുംറയെ മുംബൈ വളരെയധികം ആശ്രയിക്കുന്നു. ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയുടെ പ്രകടനത്തിലൂന്നി മുംബൈക്ക് ഇത്തവണ കിരീടത്തിലേക്കെത്തുക കടുപ്പം തന്നെയാവും.

Story first published: Monday, March 28, 2022, 14:17 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+