For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പൊരിഞ്ഞ തല്ലാവുമോ? ക്രുനാലും ഹൂഡയും ഒരേ ടീമില്‍! രാഹുല്‍ പെട്ടതുതന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഇരുവരെയും വാങ്ങിയത്

ഐപിഎല്ലില്‍ മങ്കാദ് വിവാദത്തിന്റെ പേരില്‍ ശത്രുക്കളായ ആര്‍ അശ്വിനും ജോസ് ബട്‌ലറും മെഗാ ലേലത്തില്‍ ഒരേ ടീമിന്റെ ഭാഗമായത് വലിയ ചര്‍ച്ചയായിരുന്നു. ബട്‌ലര്‍ നേരത്തേ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. എന്നാല്‍ ലേലത്തില്‍ അശ്വിനെ റോയല്‍സ് ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഇതിനു പിന്നാലെയാണ് കളിക്കളത്തിനു പുറത്തെ മറ്റു രണ്ടു എതിരാളുകളായ ദീപക് ഹൂഡയും ക്രുനാല്‍ പാണ്ഡ്യയും ഒരേ ടീമിന്റെ ഭാഗമായത്.

കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍മാരായ ഇരുവരെയും വാങ്ങിയത്. നേരത്തേ ബറോഡ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ക്രുനാലും ഹൂഡയും തമ്മിലുള്ള തര്‍ക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

1

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട താരമാണ് ക്രുനാല്‍ പാണ്ഡ്യ. രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ കുറച്ചു സീസണുകളിലായി ക്രുനാലിന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. മോശം ഫോം കാരണം ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ അദ്ദേഹത്തിനായില്ല. അതുകെണ്ടു തന്നെ േേലലത്തില്‍ ക്രുനാലിന് വലിയ ഡിമാന്റുണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

2

പക്ഷെ ലേലത്തില്‍ പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും അദ്ദേഹത്തിനു വേണ്ടി തുടക്കത്തില്‍ തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചു. പിന്നാലെ സണ്‍റൈസഴ്‌സ് ഹൈദരാബാദും ലഖ്‌നൗ ടീമും രംഗത്തിറങ്ങി. ഒടുവില്‍ 8.25 കോടിക്കു ലഖ്‌നൗ ഫ്രാഞ്ചൈസി ക്രുനാലിനെ വാങ്ങിക്കുകയായിരുന്നു.

3

75 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ദീപക് ഹൂഡയെ 5.75 കോടിക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ്‌ന ഹൂഡ. 2015ലാണ് താരം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. ഇതിനകം 80 മല്‍സരങ്ങള്‍ കളിച്ചു കഴിയുകയും ചെയ്തു. മോശമല്ലാത്ത പ്രകടനമാണ് ഹൂഡ കാഴ്ചവച്ചിട്ടുള്ളത്.

4

2014, 15 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അദ്ദേഹം. 14ല്‍ ഒരവസരം പോലും ലഭിച്ചില്ല. 2015ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 151 റണ്‍സും ഒരു വിക്കറ്റും നേടി. 2016, 17 സീസണുകളില്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു ഹൂഡ. 2019 വരെ അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നു. 2020ല്‍ ഹൂഡ പഞ്ചാബിലെത്തി. കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 160 റണ്‍സ് താരം നേടി. 30 ബോളില്‍ 64 റണ്‍സ് അടിച്ചെടുത്ത ഹൂഡയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ സമാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ അരങ്ങേറിയത് ഹൂഡയുടെ താരമൂല്യം ഉയര്‍ത്തുകയും ചെയ്തു.

5

ക്രുനാല്‍ പാണ്ഡ്യയും ദീപക് ഹൂഡയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പിണക്കവുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നത്. ക്രുനാലുമായുള്ള തര്‍ക്കം കാരണം ഹൂഡ ബറോഡ ടീം വിടുകയായിരുന്നു. ക്രുനാലിനെതിരേ ബറോയഡയ്ക്കു താരം പരാതി നല്‍കുകയും ചെയ്തിരുന്നു.

6

ടീമംഗങ്ങള്‍ക്കു മുന്നില്‍ വച്ചും മറ്റു ടീമുകളുടെ മുന്നില്‍ വച്ചും ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ നിരന്തരം അധിക്ഷേപിക്കുകയാണ് ഇതു മാനസികമായി തളര്‍ത്തി. ടീമില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇതു കാരണം കടുത്ത വിഷാദത്തിലും സമ്മര്‍ദ്ദത്തിലുമാണെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇമെയിലില്‍ ഹൂഡ ആരോപിച്ചിരുന്നു.

7

മല്‍സരത്തിനു മുന്നോടിയായി ഞാന്‍ പരിശീലനം നടത്തുമ്പേള്‍ ക്രുനാല്‍ പാണ്ഡ്യ ഇതു തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീയെങ്ങനെയാണ് ബറോഡയ്ക്കു വേണ്ടി കളിക്കുകയെന്നു പറഞ്ഞ് ക്രുനാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രിക്കറ്റ് ജീവിതത്തില്‍ ഇതുവരെ ഇത്ര മോശമയിട്ടുള്ള ഒരു അന്തരീക്ഷം ഞാന്‍ കണ്ടിട്ടില്ലെന്നും ദീപക് ഹൂഡ മെയിലില്‍ കുറിച്ചിരുന്നു.

Story first published: Saturday, February 12, 2022, 18:14 [IST]
Other articles published on Feb 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+