Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഐപിഎല്ലില്‍ കളിച്ച ജമ്മുകാശ്മീര്‍ താരങ്ങള്‍ ആരൊക്കെ ? ആറ് പേര്‍ ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൈയടി നേടുന്ന താരങ്ങളിലൊരാള്‍ ജമ്മുകാശ്മീര്‍ പേസറായ ഉമ്രാന്‍ മാലിക്കാണ്. തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. ഇത്തവണത്തെ ഏറ്റവും വേഗം കൂടിയ പന്തെന്ന റെക്കോഡ് ഉമ്രാന്‍ പേരിലാണ്. മണിക്കൂറില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ കൈയടി നേടിയത്. ജമ്മു കാശ്മീര്‍ പോലൊരു സ്ഥലത്ത് നിന്ന് നിരവധി പ്രതിസന്ധികളെ താണ്ടിയാണ് ഉമ്രാന്‍ എത്തിയത്. എന്നാല്‍ ജമ്മു കാശ്മീരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യത്തെ താരമല്ല ഉമ്രാന്‍. ഇതിന് മുമ്പ് അഞ്ച് പേര്‍ കൂടി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ആരൊക്കെയാണെന്നറിയാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്ത ഇര്‍ഫാന്‍ ഐപിഎല്ലിലും സജീവ സാന്നിധ്യമായിരുന്നു. ഗുജറാത്ത് ലയണ്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള ഇര്‍ഫാനാണ് ഐപിഎല്ലിലെ ആദ്യത്തെ ജമ്മുകാശ്മീര്‍ താരമെന്ന് പറയാം. ജമ്മുകാശ്മീരിലെ നിരവധി യുവാക്കളുടെ ക്രിക്കറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രചോദനമായത് ഇര്‍ഫാനാണെന്ന് പറയാം.

മിതുന്‍ മന്‍ഹാസ്

മിതുന്‍ മന്‍ഹാസ്

ഐപിഎല്ലില്‍ കളിച്ചിട്ടുള്ള മറ്റൊരു ജമ്മുകാശ്മീര്‍ താരമാണ് മിതുന്‍ മന്‍ഹാസ്. ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത പേരാണെങ്കിലും സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ജമ്മുകാശ്മീര്‍ ടീമിന്റെ നായകനായിട്ടുള്ള താരമാണ് മിതുന്‍. ബാറ്റ്‌സ്മാനായ താരം 55 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചപ്പോള്‍ നേടാനായത് 514 റണ്‍സ്. 2014ല്‍ സിഎസ്‌കെയ്ക്കുവേണ്ടിയാണ് അവസാനമായി താരം കളിച്ചത്.

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

ഐപിഎല്ലില്‍ കളിച്ച ജമ്മുകാശ്മീര്‍ താരങ്ങളിലെ പ്രധാനിമാരിലൊരാളാണ് പര്‍വേസ് റസൂല്‍. ജമ്മുകാശ്മീരിനൊപ്പം ഏറെ നാള്‍ കളിച്ചിട്ടുള്ള താരത്തെ ഐപിഎല്‍ ആരാധകരും മറക്കാനിടയില്ല. ആര്‍സിബി, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമാണ് അദ്ദേഹം കളിച്ചത്. വലിയ കരിയര്‍ ഇക്കാലയളവില്‍ സൃഷ്ടിക്കാനായില്ലെങ്കിലും 11 മത്സരം കളിച്ച് 17 റണ്‍സും നാല് വിക്കറ്റും നേടി. ഇന്ത്യക്കായി ഒരു ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റും ഒരു ടി20യില്‍ നിന്ന് ഒരു വിക്കറ്റും അദ്ദേഹം നേടി. ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ ഭാഗ്യം ലഭിച്ച ജമ്മുകാശ്മീര്‍ താരമാണ് റസൂല്‍.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിട്ടുള്ള താരമാണ് അബ്ദുല്‍ സമദ്. വമ്പനടിക്കാരനായ താരത്തെ ഹൈദരാബാദ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തുകയായിരുന്നു. അവസാന സീസണില്‍ പ്ലേയിങ് 11ല്‍ സജീവമായിരുന്ന താരം 25 മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റും 226 റണ്‍സും ഇതിനോടകം നേടി. ഇത്തവണ വലിയ അവസരം സമദിന് ലഭിച്ചിട്ടില്ല. വരുന്ന മത്സരങ്ങളില്‍ പരിഗണിക്കാനും സാധ്യത കുറവാണ്. ഭാവിയില്‍ വലിയ കരിയര്‍ അവകാശപ്പെടാന്‍ സാധിക്കുന്ന യുവതാരങ്ങളിലൊരാളാണ് അബ്ദുല്‍ സമദെന്ന് പറയാം.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്കിലൂടെയാണ് ജമ്മു കാശ്മീര്‍ താരങ്ങള്‍ സമീപ കാലത്തായി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതിവേഗ പേസ് ബൗളിങ്ങുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള താരമാണ് ഉമ്രാന്‍. വരാനിരിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഉമ്രാനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. തിളങ്ങാനായാല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉമ്രാന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ജമ്മു കാശ്മീരിന്റെ അഭിമാന താരമാണ് ഉമ്രാനെന്ന് പറയാം.

റാസിഖ് സലാം

റാസിഖ് സലാം

മുംബൈ ഇന്ത്യന്‍സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഭാഗമായിട്ടുള്ള ജമ്മു കാശ്മീര്‍ പേസറാണ് റാസിഖ് സലാം. 2019ല്‍ ടൂര്‍ണമെന്റിലേക്കെത്തിയ റാസിഖിന് മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. 70 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതോടെയാണ് ടീമില്‍ നിന്ന് തഴയപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള ബൗളര്‍മാരിലൊരാളാണ് റാസിഖ് എന്ന് പറയാം.

Story first published: Wednesday, May 4, 2022, 15:56 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+