Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണി, ഹാര്‍ദിക് അടക്കമുളളവരെ അവന്‍ വരച്ച വരയില്‍ നിര്‍ത്തി!

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ വാഴ്ത്തി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. വളരെ സ്‌പെഷ്യല്‍ പ്ലെയറെന്നാണ് അര്‍ഷ്ദീപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മികച്ച ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്യുന്ന അദ്ദേഹത്തിനു പല വമ്പന്‍ താരങ്ങളെയും ഇതുവരെ നടന്ന മല്‍സരങ്ങളില്‍ പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

1

അര്‍ഷ്ദീപിനു ഇതു നാലാമത്തെ ഐപിഎല്‍ സീസണ്‍ കൂടിയാണ്. തുടക്കം മുതല്‍ അദ്ദേഹം പഞ്ചാബ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണിനു ശേഷം പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് അര്‍ഷ്ദീപ്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് പേസര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

2

ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും കണിശതയാര്‍ന്ന ബൗളിങ് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും അര്‍ഷ്ദീപ് കാഴ്ചവച്ചിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 7.82 ശരാശരിയില്‍ 10 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ 23 കാരനായ അര്‍ഷ്ദീപ് ഇടം പിടിച്ചേക്കുമെന്നാണ് സൂചനകള്‍.

3

അര്‍ഷ്ദീപ് സിങിന്റെ ബൗളിങ് തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നാണ് ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞിരിക്കുന്നത്. അര്‍ഷ്ദീപ് വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണ്. അവന്‍ ചെറുപ്പമാണ്, ആത്മവിശ്വാസവും കൃത്യതയുമുണ്ട്. സമപ്രായക്കാരായ മറ്റു ബൗളര്‍മാരില്‍ നിന്നും അര്‍ഷ്ദീപിനെ വേറിട്ടു നിര്‍ത്തുന്നത് ഈ കാര്യങ്ങളാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ ഷോയില്‍ ഇര്‍ഫാന്‍ പറഞ്ഞു.

4

എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെപ്പോലെയുള്ള വമ്പന്‍ താരങ്ങളെ ഡെത്ത് ഓവറുകളില്‍ ക്രീസില്‍ നിശബ്ധനാക്കി നിര്‍ത്താന്‍ അര്‍ഷ്ദീപിനു സാധിക്കുന്നുണ്ട്. എത്രമാത്രം കഴിവ് അവനുണ്ടെന്നാണ് ഇതു തെളിയിക്കുന്നതെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.

അര്‍ഷ്ദീപിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ച കാഗിസോ റബാഡയെപ്പോലെയൊരാളുടെ സാന്നിധ്യമുണ്ടായിട്ടും ഒരു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ സീമര്‍ക്കു അംഗീകാരം ലഭിക്കുകയാണ്. എത്ര മാത്രം പ്രതിഭാശാലിയാണ് അര്‍ഷ്ദീപെന്നു ഇതു നമുക്കു കാണിച്ചു തരികയാണ്. പഞ്ചാബ് കിങ്‌സ് ടീമിലെ അടുത്ത വലിയ താരം അവന്‍ തന്നെയായിരിക്കുമെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ പ്ലേഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി നടന്ന കൡയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റതോടെയാണിത്. 17 റണ്‍സിനായിരുന്നു ഡിസിയുടെ വിജയം. ഈ ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറിയിരുന്നു.

6

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഡിസിയെ ഏഴു വിക്കറ്റിനു 159 റണ്‍സിലൊതുക്കാന്‍ പഞ്ചാബിനായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത അര്‍ഷ്ദീപ് സ്ങും ലിയാം ലിവിങ്സ്റ്റണും ചേര്‍ന്നാണ് ഡിസിയെ പിടിച്ചുനിര്‍ത്തിയത്. മറുപടി ബാറ്റിങില്‍ ഒമ്പതു വിക്കറ്റിനു 142 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. 44 റണ്‍സെടുത്ത ജിതേഷ് ശര്‍മയൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ഡിസിക്കായി ശര്‍ദ്ദുല്‍ ടാക്കൂര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Tuesday, May 17, 2022, 12:50 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+