Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലേലം പൊടിപൊടിക്കുന്നു, ഒന്നിച്ചിരുന്ന് കണ്ട് ഇന്ത്യന്‍ താരങ്ങള്‍, ചിത്രം പങ്കുവെച്ച് രോഹിത്

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ താരലേലം പൊടിപൊടിക്കുകയാണ്. ആരാധകരെപ്പോലെ തന്നെ വാശിയേറിയ പോരാട്ടത്തില്‍ എത്ര തുക ലഭിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് താരങ്ങളും. ബംഗളൂരുവില്‍ ലേലം വാശിയോടെ പുരോഗമിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ കൊല്‍ക്കത്തയിലാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കായാണ് ഇന്ത്യന്‍ താരങ്ങള്‍ കൊല്‍ക്കത്തയിലുള്ളത്. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്.

കൂടാതെ നിരവധി യുവതാരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇപ്പോഴിതാ ആവേശ ലേലം ഒന്നിച്ചിരുന്ന് കാണുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനായ രോഹിത് ശര്‍മ. ഇഷാന്‍ കിഷന്‍, യുസ് വേന്ദ്ര ചഹാല്‍, ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ ഠാക്കൂര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ലേലം ഒരുമിച്ചിരുന്ന് ലേലം കാണുന്ന ചിത്രമാണ് രോഹിത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിലരുടെ മുഖം സമ്മര്‍ദ്ദത്തോടെയും ചിലരുടേത് സന്തോഷത്തോടെയുമെന്നുമാണ് രോഹിത് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

1

ഇഷാന്‍ കിഷനാണ് താരലേലത്തില്‍ സൂപ്പര്‍ താരമായിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മുംബൈ ഇന്ത്യന്‍സ് വാശിയോടെ രംഗത്തെത്തിയപ്പോള്‍ 15.25 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. മെഗാ ലേലത്തിന് മുമ്പ് മുംബൈ ഒഴിവാക്കിയ താരത്തെ വമ്പന്‍ പ്രതിഫലത്തില്‍ത്തന്നെയാണ് മുംബൈ തിരികെ എത്തിച്ചിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശ്രേയസ് അയ്യരും മോശമാക്കിയില്ല. 12.5 കോടിക്ക് കെകെആറാണ് ശ്രേയസിനെ സ്വന്തമാക്കിയത്. കെകെആറിന്റെ നായകനായി ശ്രേയസ് എത്താനാണ് സാധ്യത.

സിഎസ്‌കെ ഒഴിവാക്കിയ ശര്‍ദുല്‍ ഠാക്കൂറിനും മികച്ച പ്രതിഫലം ലഭിച്ചു. 10.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് ശര്‍ദുലിനെ സ്വന്തമാക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍. ആര്‍സിബി ഒഴിവാക്കിയ യുസ് വേന്ദ്ര ചഹാലിനും മികച്ച പ്രതിഫലം ലഭിച്ചു. രാജസ്ഥാന്‍ റോയല്‍സ് 6.50 കോടിക്കാണ് ചഹാലിനെ സ്വന്തമാക്കിയത്. ആര്‍സിബിക്കായി കൂടുതല്‍ ഐപിഎല്‍ വിക്കറ്റ് നേടിയ താരം 10 കോടിക്കടുത്ത് പ്രതിഫലം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ നിലനിര്‍ത്തിയിരുന്നു.

1

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഒഴിവാക്കിയ നാല് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ദീപക് ചഹാറിനെ 14 കോടിക്കും അമ്പാട്ടി റായിഡുവിനെ 6.75 കോടിക്കും ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്കും റോബിന്‍ ഉത്തപ്പയെ രണ്ട് കോടിക്കുമാണ് ടീം തിരിച്ചെത്തിച്ചത്. സുരേഷ് റെയ്‌നയെ തിരിച്ചെത്തിക്കാന്‍ സിഎസ്‌കെ തയ്യാറാവാത്തത് ആരാധകരെ നിരാശരാക്കി.

രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സും അധികം താരങ്ങളെ ടീമിലെത്തിച്ചട്ടില്ല. 15 കോടിക്ക് ഇഷാന്‍ കിഷനെയും ഡിവാല്‍സ് ബ്രെവിസിനെ മൂന്ന് കോടിക്കുമാണ് മുംബൈ സ്വന്തമാക്കിയത്. രോഹിത്, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ബേബി എബിയെ ടീമിലെത്തിച്ചത് മുംബൈക്ക് നേട്ടമായി മാറുമോയെന്നത് കണ്ടറിയാം.

1

റിഷഭിന്റെ ഡല്‍ഹി നിരവധി താരങ്ങളെ സ്വന്തമാക്കി. 10.75 കോടിക്ക് ശര്‍ദുലിനെ സ്വന്തമാക്കിയതാണ് എടുത്തുപറയേണ്ടത്. കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, മിച്ചല്‍ മാര്‍ഷ്, അശ്വിന്‍ ഹെബ്ബാര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഡല്‍ഹി സ്വന്തമാക്കിയ മറ്റ് പ്രധാന താരങ്ങള്‍. ലേലം പുരോഗമിക്കവെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ വിറ്റുപോകുമെന്നുറപ്പാണ്.

Story first published: Saturday, February 12, 2022, 19:48 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+