Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: യഷ് ധൂലിനെ റാഞ്ചി ഡല്‍ഹി, ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന് പ്രതിഫലം 50 ലക്ഷം

1

ബംഗളൂരു: ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകന്‍ യഷ് ധൂലിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 10 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ 50 ലക്ഷത്തിനാണ് ഡല്‍ഹി സ്വന്തമാക്കിയത്. ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറാന്‍ കെല്‍പ്പുള്ള താരമാണ് യഷ് ധൂല്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിപ്പിച്ച് വിരാട് കോലി ആര്‍സിബിയിലേക്കെത്തിയപോലെ തന്നെ ഇന്ത്യയെ കിരീടം ചൂടിപ്പിച്ച് ഡല്‍ഹിയിലേക്കാണ് യഷ് ധൂലെത്തിയത്. നാളെ ടീമിന്റെ നട്ടെല്ലായി മാറാന്‍ സാധ്യതയുള്ള താരം തന്നെയാണ് യഷ് ധൂല്‍.

മധ്യനിര ബാറ്റ്‌സ്മാനായ ധൂല്‍ നിലയുറപ്പിച്ച് ക്ലാസിക് ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും മികച്ച പരിശീലകര്‍ക്ക് കീഴില്‍ പരിചയസമ്പത്തിലേക്കെത്തുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യഷ് ധൂലിനായിരുന്നു. നാല് മത്സരത്തില്‍ നിന്ന് 76.33 ശരാശരിയില്‍ 229 റണ്‍സാണ് അദ്ദേഹം നേടിയത്. 76.33 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 85.45 ആണ് സ്‌ട്രൈക്കറേറ്റ്.

1

19വയസ് മാത്രം പ്രായമുള്ള താരത്തിനെ ഇത്തവണ ടീമിലെത്തിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആദ്യ ലേലത്തില്‍ത്തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് പോലൊരു മികച്ച ടീമിലേക്കെത്താനായത് തീര്‍ച്ചയായും യഷിന്റെ കരിയറില്‍ വലിയ നേട്ടമാണ്. റിക്കി പോണ്ടിങ് എന്ന മികച്ച പരിശീലകന് കീഴില്‍ കളിക്കുമ്പോള്‍ യഷിന്റെ ബാറ്റിങ് മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ലോകകപ്പിന് മുമ്പ് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ യഷ് ധൂലിന് സാധിച്ചിട്ടുണ്ട്. വിനു മങ്കാദ് ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി അഞ്ച് മത്സരത്തില്‍ നിന്ന് 302 റണ്‍സാണ് യഷ് ധൂല്‍ നേടിയത്. 75.50 ശരാശരിയില്‍ കളിച്ച യഷ് ധൂല്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഈ ടൂര്‍ണമെന്റില്‍ നേടിയിരുന്നു. ഡല്‍ഹിയുടെ അണ്ടര്‍ 16,19 ടീമുകളെയെല്ലാം നയിച്ചാണ് യഷ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായി എത്തിയത്. 11ാം വയസില്‍ ബാല്‍ ഭവന്‍ സ്‌കൂള്‍ അക്കാദമിയിലെത്തിയതിന് ശേഷമാണ് താരം ക്രിക്കറ്റ് താരമെന്ന നിലയില്‍ കൂടുതല്‍ വളര്‍ന്നത്.

2

പരിമിതമാ സാഹചര്യത്തോട് പടവെട്ടിയെത്തിയ യഷ് ധൂലിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. സൗന്ദര്യവര്‍ധിത ഉത്പന്നത്തിന്റെ എക്‌സിക്യൂട്ടീവായിരുന്നു യഷ് ധൂലിന്റെ പിതാവ്. മകന്റെ ക്രിക്കറ്റ് പ്രതിഭ മനസിലാക്കി തന്റെ ജോലി പോലും ഉപേക്ഷിച്ച് മകന്റെ കരിയറിന് പിന്തുണ നല്‍കിയതിന്റെ നേട്ടമാണ് ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്ന് പറയാം. പല യുവതാരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ റോള്‍ മോഡലായി ഉണ്ടാവുമെങ്കിലും തനിക്ക് റോള്‍ മോഡലെന്ന് പറയാന്‍ ആരുമില്ലെന്ന് തന്നെയാണ് യഷ് ധൂല്‍ പറഞ്ഞത്.

3

ഇത്തവണ മികച്ച ടീമാണ് ഡല്‍ഹിക്കൊപ്പമുള്ളത്. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കെഎസ് ഭരത്, സര്‍ഫറാസ് അഹ്‌മദ്, കമലേഷ് നാഗര്‍കോട്ടി, മന്ദീപ് സിങ് എന്നിവരെല്ലാം ഡല്‍ഹിയുടെ ഭാഗമായിട്ടുണ്ട്. റിഷഭ് പന്ത് നായകനായ ഡല്‍ഹി ആന്‍ റിച്ച് നോക്കിയേയും അക്ഷര്‍ പട്ടേലിനെയുമാണ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. കന്നി ഐപിഎല്‍ കിരീടമാണ് ഇത്തവണ ഡല്‍ഹി ലക്ഷ്യമിടുന്നത്. അവസാന സീസണിലും പ്ലേ ഓഫ് കളിച്ചെങ്കിലും കിരീടത്തിലേക്കെത്താനായില്ല. ശ്രേയസ് അയ്യരെ നായകസ്ഥാനത്ത് നിന്ന് മാറ്റി റിഷഭില്‍ ടീം അര്‍പ്പിച്ച വിശ്വാസം പാളിയോയെന്ന് ഈ സീസണില്‍ അറിയാം.

Story first published: Sunday, February 13, 2022, 15:55 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+