Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അണ്ടര്‍ 19 ലോകകപ്പ് നേടിയിട്ടും രക്ഷയില്ല, ഇന്ത്യന്‍ ഹീറോസിന് ലേലത്തില്‍ 'വിലക്ക്'!

വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച ഐസിസിയുടെ അണ്ടര്‍ 19 ലോകപ്പില്‍ കിരീടവുമായി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിട്ടും ടീമിലെ ചില കളിക്കാര്‍ക്കു ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ അയോഗ്യത. ലേലത്തിന്റെ ഭാഗവമാവണമെങ്കില്‍ ബിസിസിഐയുടെ ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അതു പാലിക്കാത്തതിനാലാണ് ലോകകപ്പ് സംഘത്തിലെ എട്ടു പേരെ ലേലത്തില്‍ നിന്നും അയോഗ്യരാക്കിയിരിക്കുന്നത്.

1

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഷെയ്ഖ് റഷീദ്, വിക്കറ്റ് കീപ്പര്‍ ദിനേശ് ബാന, എന്നിവരടക്കമുള്ള താരങ്ങള്‍ക്കാണ് ലേലത്തില്‍ നിന്നും അയോഗ്യതയുള്ളത്. ഇതോടെ ഐപിഎല്‍ പോലെ വലിയൊരു വേദിയില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് യുവതാരങ്ങള്‍ക്കു നഷ്ടമായിരിക്കുന്നത്.

2

ഹരിയാനയില്‍ നിന്നുള്ള താരമാണ് ദിനേശ് ബാന. വിക്കറ്റ് കീപ്പര്‍ കൂടിയായ താരം ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഷെയ്ഖ് റഷീദും ലോകകപ്പിലൂടെ ഏറെ പ്രശംസിക്കപ്പെട്ട താരമാണ്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സ് റഷീദ് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഓപ്പണര്‍മാരായ ആംഗ്രിഷ് രഘുവംശി, മാനവ് പ്രകാശ്, ഗര്‍വ് സാങ്വാന്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഇടംകൈയന്‍ പേസര്‍ രവി കുമാര്‍ എന്നിവരാണ് ലേലത്തില്‍ അയോഗ്യതയുള്ള ഇന്ത്യയുടെ മറ്റു കളിക്കാര്‍.

3

ബിസിസിഐയുടെ നിയമാവലി പ്രകാരം ഐപിഎല്ലിന്റെ ലേലത്തില്‍ ഉള്‍പ്പെടണമെങ്കില്‍ സീനിയര്‍ ടീമിനായി കളിച്ചിട്ടില്ലാത്ത താരങ്ങള്‍ ചില യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇതിലൊന്ന് ഈ താരം 19 വയസ്സിനു മുകളില്‍ പ്രായമുള്ളയാളാവണം എന്നതാണ്. ഇനി അണ്ടര്‍ 19 കളിക്കാരനാണെങ്കില്‍ അയാള്‍ സംസ്ഥാനത്തിനു വേണ്ടി ചുരുങ്ങിയത് ഒരു ഫസ്റ്റ് ക്ലാസ് മല്‍സരമോ, ലിസ്റ്റ് എ മല്‍സരമോ കളിച്ചിരിക്കണം. എന്നാല്‍ മുകളില്‍ പറഞ്ഞ ഇന്ത്യയുടെ എട്ടു പേരും ഇതില്‍പ്പെടാത്തവരാണ്.

4

അതേസമയം, കൊവിഡ് മഹാമാരിയെ തുടര്‍ന്നു പല ആഭ്യന്തര ടൂര്‍ണമെന്റുകളും റദ്ദാക്കപ്പെടുകയോ, മാറ്റി വയ്ക്കപ്പെടുകയോ ചെയ്തിരുന്നു. ഇതു കാരണമാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ക്കു സ്വന്തം സംസ്ഥാനത്തിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാതെ പോയത്. പ്രത്യേക സാഹചര്യം പരിഗണിച്ച് നിയമത്തില്‍ ഇളവ് നല്‍കി ലേലത്തിന്റെ ഭാഗമാവാന്‍ യുവതാരങ്ങള്‍ ബിസിസിഐയോടു അഭ്യര്‍ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

5

ബിസിസിഐ ഭരണാധികാരിയായ രത്‌നാകര്‍ ഷെട്ടിയും ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. ഇതൊരു പ്രത്യേക കേസായി ബിസിസിഐ കണക്കാക്കണമെന്നും കളിക്കാര്‍ക്കു ഈ കാരണത്താല്‍ അവസരം നഷ്ടപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നമ്മുടെ ടീം ലോകകപ്പില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തവരാണ്. അവര്‍ക്കു അവസരം ഇല്ലാതെയാക്കരുതെന്നും ഷെട്ടി പറഞ്ഞിരുന്നു.

6

അതേസമയം, മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചാണ് യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ ടീം അഞ്ചാം തവണയും അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യ കിരീടത്തിലേക്കു കുതിച്ചത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ 44.5 ഓവറില്‍ 189 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 95 റണ്‍സെടുത്ത ജെയിംസ് റ്യൂവിന്റെ ഒറ്റയാന്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ 189ലെത്തിച്ചത്. വാലറ്റത്ത് ജെയിംസ് സേല്‍സ് പുറത്താവാതെ 34 റണ്‍സും നേടിയിരുന്നു.

7

ഇന്ത്യക്കു വേണ്ടി രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റുകളെടുത്തു. മറുപടി ബാറ്റിങില്‍ ഇന്ത്യ 47.4 ഓവറില്‍ ആറു വിക്കറ്റിനു ലക്ഷ്യത്തിലെത്തുകയായിരുന്നു. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സിന്ധു( (50)*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ വിജയത്തിനു അടിത്തറയിട്ടത്.

Story first published: Tuesday, February 8, 2022, 15:24 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+