For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പാകിസ്താന്‍ താരങ്ങള്‍ക്കു വിലക്കുണ്ടെന്ന് ആരു പറഞ്ഞു? ലേലത്തിലുള്ളത് മൂന്നു പേര്‍!

12, 13 തിയ്യതികളിലാണ് മെഗാ താരലേലം

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള മെഗാ താരലേലം ഈ മാസം 12, 13 തിയ്യതികളിലായി ബെംഗളൂരുവില്‍ നടക്കാനിരിക്കുകയാണ്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 590 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തേ 1000ത്തിനു മുകളില്‍ കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചത് 590 പേരാണ്. അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, നമീബിയ, നേപ്പാള്‍, സ്‌കോട്ട്‌ലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

1

പക്ഷെ പാകിസ്താന്‍ താരങ്ങളെ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തില്‍ വിള്ളല്‍ വീണ ശേഷം ഐപിഎല്ലിലേക്കും പാക് ക്രിക്കറ്റര്‍മാര്‍ക്കു നോ എന്‍ട്രിയാണ്. പക്ഷെ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുന്ന പാകിസ്താന്‍ വംശജരായ ചില കളിക്കാര്‍ ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നറിയാം.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

പാകിസ്താന്‍ വംശജനായ സൗത്താഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം താഹിര്‍ അപരിചിതനല്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഒരുപാട് സീസണുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ലേലത്തിലുള്ള താരങ്ങളില്‍ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റര്‍ കൂടിയാണ് 42 കാരനായ താഹിര്‍. സിഎസ്‌കെയെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് എന്നീ ഫ്രാഞ്ചൈസികളുടെയും ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം. 2019ല്‍ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും താഹിര്‍ കൈക്കലാക്കിയിരുന്നു.

3

അടുത്തിടെ സമാപിച്ച ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ജേതാക്കളായ ലോക ജയന്റ്‌സ് ടീമിനു വേണ്ടിയാണ് താഹിര്‍ അവസാനമായി ഇറങ്ങിയത്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് താഹിര്‍. പ്രായം വില്ലനാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം ഒട്ടും പിന്നിലല്ല. പാകിസ്താനിലെ ലാഹോറില്‍ ജനിച്ച താഹിര്‍ പുതിയ സീസണിലെ ഐപിഎല്ലിലും തനിക്കു വേണ്ടി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി രംഗത്തിറങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ്.

 ഉസ്മാന്‍ ഖ്വാജ

ഉസ്മാന്‍ ഖ്വാജ

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയാണ് ലേലത്തിലെ മറ്റൊരു പാക് സാന്നിധ്യം. പാകിസ്താനിലാണ് ജനിച്ചതെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിന്റെ കുപ്പായമാണ് അദ്ദേഹമണിഞ്ഞത്. ഐപിഎല്ലില്‍ നേരത്തേ മുന്‍ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനായി ഖ്വാജ കളിച്ചിട്ടുണ്ട്. മറ്റൊരു ടീമിന്റെയും ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടില്ല.
പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളായ സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകള്‍ കൂടിയാണ്. അതുകൊണ്ടു തന്നെ ഖ്വാജയെ അവര്‍ തിരികെ കൊണ്ടു വരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

5

ഇടംകൈയന്‍ ബാറ്ററായ ഖ്വാജ ഇപ്പോള്‍ ഉജ്ജ്വല ഫോമിലണ്. കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ സീസണിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സെഞ്ച്വറിയുമായും ഖ്വാജ മിന്നിയിരുന്നു.

 അലി ഖാന്‍

അലി ഖാന്‍

അമേരിക്കന്‍ ദേശീയ ടീമിന്റെ താരമായ ഫാസ്റ്റ് ബൗളര്‍ അലി ഖാനാണ് ലേലത്തിലെ മൂന്നാത്തെ പാകിസ്താന്‍ വംശജന്‍. പാകിസ്താനിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമേരിക്കയ്ക്കു വേണ്ടിയാണ് താരം പന്തെറിയുന്നത്.
2020ലെ ഐപിഎല്ലില്‍ അരങ്ങേറ്റത്തിനു തൊട്ടരികില്‍ വരെ അലി എത്തിയിരുന്നു. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് പകരക്കാരനായി അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവന്നിരുന്നു. പക്ഷെ പരിക്കു കാരണം സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാനായില്ല.

Story first published: Thursday, February 3, 2022, 20:07 [IST]
Other articles published on Feb 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+