Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത് മുംബൈ നായകസ്ഥാനം ഒഴിഞ്ഞാല്‍ പകരമാര് ? ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണായാണ് 2022 പുരോഗമിക്കുന്നത്. ആദ്യത്തെ ഏഴ് മത്സരങ്ങളും ടീം തോറ്റിരിക്കുകയാണ്. അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ചാമ്പ്യന്‍ നിരയാണ് ഇന്ന് ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നതെന്നത് വിശ്വസിക്കാനാവാത്ത അവസ്ഥ. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നു.

മുംബൈ ഇന്ത്യന്‍സ് വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിടുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തുന്ന അവസ്ഥ. നിലവിലെ സാഹചര്യത്തില്‍ താരങ്ങളെല്ലാം വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. തുടര്‍ തോല്‍വികളുടെ നിരാശ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയുമെല്ലാം തുറന്ന് പറഞ്ഞുകഴിഞ്ഞു. ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനമാണ് മുംബൈ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.

നായകസ്ഥാനനം രോഹിത് ശര്‍മ ഒഴിയണമെന്ന അഭിപ്രായം പോലും വലിയ തോതില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. അഞ്ച് കിരീടത്തിലേക്ക് ടീമിനെ നയിച്ച രോഹിത് നായകസ്ഥാനം ഒഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് ആരെ നായകനാക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. പരിഗണിക്കാവുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മോശം പ്രകടനം തുടരുമ്പോഴും മുംബൈ ഇന്ത്യന്‍സിനായി പൊരുതുന്ന താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന സൂര്യ തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈ ഒരു കളിപോലും ജയിച്ചില്ലെങ്കിലും സൂര്യകുമാര്‍ തന്റെ ഭാഗത്ത് നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാറുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ ഏറ്റവും സ്ഥിരതയുള്ള താരമാണ് സൂര്യകുമാര്‍.

അതുകൊണ്ട് തന്നെ അടുത്തതായി നായകസ്ഥാനത്തേക്ക് യോഗ്യനും സൂര്യകുമാര്‍ തന്നെ. പൊതുവേ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത ബാറ്റ്‌സ്മാനാണ് സൂര്യ. ഏത് സമയത്തും നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമായതിനാല്‍ത്തന്നെ സൂര്യകുമാറിനെ നായകസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കുറവാണ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍സ് നിരയിലെ നിലവിലെ ഏറ്റവും നിര്‍ണ്ണായകമായ താരങ്ങളിലൊരാളാണ് ബുംറ. പന്തുകൊണ്ട് അത്ഭുതം കാട്ടുന്ന ബുംറക്ക് ഇത്തവണ ഫോമില്ലെന്നത് സത്യാവസ്ഥയാണ്. എന്നാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറയെന്ന കാര്യത്തില്‍ സംശയമില്ല. മുംബൈക്കൊപ്പം ഏറെക്കാലമായി തിളങ്ങുന്ന ബുംറയെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കടക്കം പരിഗണിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിനും നായകനായി ബുംറയെ പരിഗണിക്കാവുന്നതാണ്. നായകനാവാന്‍ താല്‍പര്യമുള്ള വിവരം നേരത്തെ തന്നെ ബുംറ തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവസമ്പന്നനും ബുദ്ധിമാനുമായ ബുംറയെ നായകസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മുംബൈക്കത് തിരിച്ചടിയായി മാറാനുള്ള സാധ്യത കുറവാണ്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ കളി തുടരുമെന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോഴെല്ലാം മികച്ച നേട്ടത്തിലേക്കെത്തിക്കുവാന്‍ പൊള്ളാര്‍ഡിന് സാധിച്ചിരുന്നു. ബാറ്റുകൊണ്ട് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൊള്ളാര്‍ഡ്. ഇത്തവണ മികച്ച ഫോമിലല്ലെങ്കിലും മുംബൈയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മ മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ അടുത്ത നായകനായി പൊള്ളാര്‍ഡിനെ പരിഗണിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

Story first published: Friday, April 22, 2022, 13:04 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+