Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അത് സംഭവിച്ചാല്‍ കോലിയുടെ റെക്കോഡ് ബട്‌ലര്‍ തകര്‍ക്കും !', പ്രവചനവുമായി ഹര്‍ഭജന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനംകൊണ്ട് കൈയടി നേടുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. മൂന്ന് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടെ 11 മത്സരത്തില്‍ നിന്ന് 588 റണ്‍സാണ് ജോസ് ബട്‌ലര്‍ നേടിയത്. മികച്ച ഫോമില്‍ തുടരുന്ന ബട്‌ലര്‍ക്ക് 2016ല്‍ വിരാട് കോലി നേടിയ 973 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതുവരെ ആര്‍ക്കും തകര്‍ക്കാനാവാത്തതെന്ന് വിശ്വസിച്ച റെക്കോഡ് ബട്‌ലര്‍ക്ക് തകര്‍ക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

1

നാല് സെഞ്ച്വറി ഉള്‍പ്പെടെ നേടി കോലി നിറഞ്ഞാടിയ 2016 സീസണിലെ റെക്കോഡ് ഇത്തവണ ബട്‌ലര്‍ക്ക് തകര്‍ക്കണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 'വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ് ബട്‌ലര്‍. അവന്‍ ഇത്തരത്തില്‍ മികച്ച ഫോമില്‍ സ്ഥിരതയോടെ കളിച്ചാല്‍ പിടിച്ചുകെട്ടുക പ്രയാസമാണ്. വരുന്ന മത്സരങ്ങളില്‍ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായാല്‍ എങ്ങനെ ബട്‌ലര്‍ അതിനെ അതിജീവിക്കുമെന്നത് കണ്ടറിയണം. എന്നാല്‍ വിക്കറ്റ് നല്ല രീതിയില്‍ തുടര്‍ന്നാല്‍ ബട്‌ലര്‍ക്ക് കോലിയുടെ റെക്കോഡ് തകര്‍ക്കാനാവും. രാജസ്ഥാന്‍ ഫൈനല്‍ കളിച്ചാല്‍ കോലിയുടെ റെക്കോഡിനെ ബട്‌ലര്‍ തകര്‍ത്തേക്കും'- ഹര്‍ഭജന്‍ പറഞ്ഞു.

2

ഗ്രൂപ്പു ഘട്ടത്തില്‍ ശേഷിക്കുന്ന നാല് മത്സരംകൊണ്ട് കോലിയുടെ റെക്കോഡിനെ മറികടക്കാന്‍ ബട്‌ലര്‍ക്കാവില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ മൂന്ന് സെഞ്ച്വറിയെങ്കിലും ബട്‌ലര്‍ നേടേണ്ടി വരും. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ഫൈനലില്‍ കളിച്ചാല്‍ മാത്രമെ ബട്‌ലര്‍ക്ക് റെക്കോഡ് തകര്‍ക്കാന്‍ അവസരം ലഭിക്കുകയുള്ളൂവെന്ന് പറയാം. ഇത്തവണ രാജസ്ഥാന്‍ പ്ലേ ഓഫ് ടിക്കറ്റെടുക്കാന്‍ സാധ്യതകളേറെയാണ്. 10 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയം നേടിയാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ സീറ്റുറപ്പ്. അവിടെ നിന്ന് ഫൈനലിലേക്കെത്താനും വെല്ലുവിളികളേറെ.

3

നിലയുറപ്പിച്ച ശേഷം കത്തിക്കയറുന്ന ശൈലിയാണ് ബട്‌ലറുടേത്. ഇത്തവണ ക്രീസിലെത്തി നിലയുറപ്പിച്ച് 35 റണ്‍സെങ്കിലും പിന്നിട്ട ശേഷമാണ് ബട്‌ലര്‍ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നതെന്ന് പറയാം. ആദ്യ 10 പന്തുകളെ നോക്കി പഠിച്ച് പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാണ് ബട്‌ലര്‍ കളം നിറയുന്നത്. അനായാസമായി സിക്‌സുകള്‍ നേടുന്ന ബട്‌ലര്‍ നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെള്ളബോള്‍ താരങ്ങളിലൊരാളാണ് ബട്‌ലര്‍. ഇംഗ്ലണ്ടിനായി അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും സജീവമായ ബട്‌ലര്‍ ഇംഗ്ലണ്ടിനായി 88 ടി20യില്‍ നിന്ന് 2140 റണ്‍സും 76 ഐപിഎല്ലില്‍ നിന്നായി 2582 റണ്‍സുമാണ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ നാല് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഇതിനോടകം നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്.

Story first published: Saturday, May 7, 2022, 18:04 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+