Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത് 500 റണ്‍സെടുത്താല്‍ മുംബൈ തിരിച്ചുവരും! ഇല്ലെങ്കില്‍ കാര്യം പോക്കാണ്

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഇനിയും വിജയിച്ചിട്ടില്ലാത്ത ഏക ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായാ മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെതിരായ അഞ്ചാം റൗണ്ടില്‍ ജയിച്ച് ടൂര്‍ണമന്റിലേക്കു ശക്തമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് അവര്‍. ഈ സീസണില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ മുംബൈയെ അലട്ടുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഈ സീസണില്‍ ഇനിയും ബാറ്റിങില്‍ ക്ലിക്കായിട്ടില്ലാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരുപാട് റണ്‍സ് നേടിയെങ്കില്‍ മാത്രമേ മുംബൈയ്ക്കു ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ കളിച്ച നാലു മല്‍സരങ്ങളിലും ഫിഫ്റ്റിയടിക്കാന്‍ രോഹിത്തിനായിട്ടില്ല.

1

ഈ സീസണില്‍ രോഹിത് ശര്‍മ 500ന് മുകളില്‍ റണ്‍സ് അടിച്ചെടുത്താല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിനു ടൂര്‍ണമെന്റിലേക്കു തിരിച്ചുവരാന്‍ സാധിക്കൂയെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒരു ഐപിഎല്‍ സീസണില്‍ രോഹിത് 500ന് മുകളില്‍ റണ്‍സെടുത്തിട്ട് എട്ടു മുതല്‍ 10 വര്‍ഷമായിരിക്കുകയാണ്. ഈ സീസണില്‍ തുടര്‍ ജയങ്ങളുമായി മുംബൈ ടൂര്‍ണമെന്റിലേക്കു തിരിച്ചുവരണമെങ്കില്‍ രോഹിത് 500ന് മുകളില്‍ റണ്‍സ് നേടിയേ തീരൂ. ആദ്യ മല്‍സരത്തിനു ശേഷം ഇഷാന്‍ കിഷന്റെ സ്‌ട്രൈക്ക് റേറ്റും താഴേക്കു പോയിരിക്കുകയാണ്. അവന്‍ ഒരുപാട് സമ്മര്‍ദ്ദം ഏറ്റെടുക്കുകയും ചെയ്യുന്നതായും ചോപ്ര നിരീക്ഷിച്ചു.

2

മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടത് ഡെവാള്‍ഡ് ബ്രെവിസല്ല. പകരം സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യണം. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ക്കു ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കണം. അതു പരമാവധി പ്രയോജനപ്പെടുത്തുവാനും സൂര്യക്കു കഴിയും. സൂര്യക്കു ശേഷം തിലക് വര്‍മ, ബ്രെവിസ് എന്നിവര്‍ തുടര്‍ന്നുള്ള നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നു ആകാശ് ചോപ്ര വിലയിരുത്തി.

3

ഈയൊരു ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് വളരെ സാധാരണ ടീമിനെപ്പോലെയാണ് കാണപ്പെടുന്നത്. ലേലത്തില്‍ അവരുടെ തന്ത്രങ്ങള്‍ പാളിയപ്പോയതായിട്ടാണ് കാണപ്പെടുന്നത്. രണ്ടു വിദേശ താരങ്ങളെയാണ് മുംബൈ അവസാന മല്‍സരത്തില്‍ കളിപ്പിച്ചത്. അവരുടെ ബൗളിങ് ആക്രമണം ഏറെക്കുറെ നിസ്സാരമാണ്. എന്താണ് അവര്‍ നേടാന്‍ ശ്രമിക്കുന്നതെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഒരുപാട് പ്രശ്‌നങ്ങള്‍ മുംബൈ ഇന്ത്യന്‍സിനുണ്ട്, പക്ഷെ ഇവയ്ക്കു ഒരുപാട് ഉത്തരങ്ങളില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

4

മുന്‍ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിര വളരെയധികം ദുര്‍ബലമായി മാറിയിരിക്കുകയാണ്. ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെയെല്ലാം മുംബൈയ്ക്കു നഷ്ടായിരിക്കുകയാണ്. ലേലത്തില്‍ ടീമിലേക്കു വന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ സേവനം ഈ സീസണില്‍ ലഭിക്കാതെ പോയതും മുംബൈയ്ക്കു തിരിച്ചടിയായി.

5

ബൗളിങിന്റെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് എന്തെങ്കിലും ചെയ്യണം. ബൗളിങ് വളരെ ഫ്‌ളാറ്റും നേരിയതുമാണ്. ചെറിയൊരു സമ്മര്‍ദ്ദമുണ്ടായാല്‍പ്പോലും അത് തകരും. ഇപ്പോള്‍ മുംബൈയ്ക്കു ബൗളിങ് മാത്രമയുള്ളൂ, ആക്രമണമില്ല. മാത്രമല്ല ബൗളിങില്‍ ഇപ്പോള്‍ ജസ്പ്രീത് ബുംറ മാത്രമേയുള്ളൂ. റിലേ മെറെഡിത്ത് കളിപ്പിച്ചു നോക്കൂ, അല്ലെങ്കില്‍ ടൈമല്‍ മില്‍സിനെ തിരിച്ചുവിളിക്കൂ. മുരുഗന്‍ അശ്വിനെ ഒരു കളിയിലെങ്കിലും പുറത്തിരുത്തി മായങ്ക് മര്‍ക്കാണ്ഡെയെ കളിപ്പിക്കൂ. ബൗളിങിലെ പ്രശ്‌നങ്ങള്‍ മുംബൈ പരിഹരിച്ചില്ലെങ്കില്‍ അവര്‍ ഇനിയും മുങ്ങുന്നത് തുടരുമെന്നും ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Wednesday, April 13, 2022, 19:22 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+