Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഞാനാണെങ്കില്‍ അവനെ കൂടുതല്‍ ബൗള്‍ ചെയ്യിച്ചേനെ- രോഹിത്തിനെതിരേ ഭാജി

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത ഇന്ത്യന്‍ യുവതാരത്തെ പിന്തുണച്ച് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ഈ സീസണിലെ ഐപിഎല്ലിലൂടെ മുംബൈയ്ക്കു വേണ്ടി അരങ്ങേറുകയും ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന തിലക് വര്‍മയെക്കുറിച്ചാണ് ഭാജിയുടെ പരാമര്‍ശം.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ തിലകിനെ പക്ഷെ മുംബൈ ബാറ്റിങിലാണ് കൂടുതലും ആശ്രയിച്ചിട്ടുള്ളത്. ബൗളിങില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിട്ടില്ല. ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും താരത്തെ ബൗളിങില്‍ കൂടുതല്‍ ഉപയോഗിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍.

1

ഈ സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്. ഇത്തവണ ഒരു മല്‍സരത്തില്‍പ്പോലും ജയിക്കാന്‍ സാധിക്കാതെ പോയ ഒരേയൊരു ടീമും മുംബൈയാണ്. ടൂര്‍ണമെന്റില്‍ ഇത്രയും മോശം സീസണ്‍ അവര്‍ക്കു ഇതിനു മുമ്പുണ്ടായിട്ടില്ല.
എങ്കിലും ഈ സീസണില്‍ ചുരുക്കം ചില പോസിറ്റീവുകളും മുംബൈയെ സംബന്ധിച്ചുണ്ട്. അതിലൊന്നാണ് തിലക് വര്‍മയെന്ന യുവതാരത്തിന്റെ ഉദയം. കൂടാതെ ബേബി എബിയെന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസും മുംബൈയുട മറ്റൊരു പോസിറ്റീവാണ്.

2

തിലക് വര്‍മയെ മുംബൈ ഇന്ത്യന്‍സ് ഇനിയും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം. ഇതുവരെ നടന്ന ആറു മല്‍സരങ്ങളിലും താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ വെറും രണ്ടിന്നിങ്‌സുകളില്‍ രണ്ടോവര്‍ മാത്രമ ബൗള്‍ ചെയ്യിച്ചിട്ടുള്ളൂ. 6.5 ഇക്കോണമി റേറ്റില്‍ 13 റണ്‍സാണ് തിലക് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
തിലകിനെക്കൊണ്ട് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടുതല്‍ ഓവര്‍ ബൗള്‍ ചെയ്യിക്കണമെന്നും പ്രത്യേകിച്ചും മധ്യഓവറുകളില്‍ താരത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ ശ്രമിക്കണമെന്നും ഭാജി ആവശ്യപ്പെട്ടു.

3

ഞാന്‍ മുംബൈ ഇന്ത്യന്‍സിലായിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും തിലക് വര്‍മയെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിക്കുമായിരുന്നു. ഒരു ഓഫ് സ്പിന്നര്‍ക്കു വേണ്ട മികച്ച ബൗളിങ് ആക്ഷനാണ് അവനുള്ളത്. മുംബൈയ്ക്കു വേണ്ടി ഒരു കളിയില്‍ ആദ്യത്തെ ഓവര്‍ തന്നെ തിലക് ബൗള്‍ ചെയ്തു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ അവന്‍ ബൗള്‍ ചെയ്യണമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ മധ്യഓവറുകളില്‍ തീര്‍ച്ചയായിട്ടും തിലകിനു കൂടുതല്‍ ഓവറുകള്‍ നല്‍കാമെന്നും ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു.

4

ഭാവിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള താരമാണ് തിലക് വര്‍മയെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. ബൗളിങില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവരികയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി തിലക് മാറും. അവനു അതിനുള്ള ശേഷിയുണ്ട്. ബാറ്റിങില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും മുംബൈ ഇന്ത്യന്‍സിനു വേണ്ടി മല്‍സരങ്ങള്‍ ജയിക്കാനും കഴിയുന്ന താരമാണ് തിലക്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കാനും അവനു സാധിക്കുമെന്നു ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 21, 2022, 17:30 [IST]
Other articles published on Apr 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+