Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജയും 'സുല്ലിട്ടു', അടുത്ത സീസണില്‍ സിഎസ്‌കെയെ ആര് നയിക്കും ? ഈ നാല് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് തൊട്ടുമുമ്പാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. ഭാവി നായകനെ സിഎസ്‌കെ കണ്ടെത്തേണ്ട കൃത്യമായ സമയം കൂടിയായിരുന്നു ഇത്. കാരണം അടുത്തൊരു സീസണ്‍ കൂടി എംഎസ് ധോണി കളിക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ ജഡേജക്ക് നായകസ്ഥാനം കൈമാറിയപ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയുമായിരുന്നു.

എന്നാല്‍ ആദ്യ മത്സരം മുതല്‍ നായകനെന്ന നിലയില്‍ ജഡേജ നിരാശപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു തന്ത്രവുമില്ലാത്ത ജഡേജക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇത്തവണ തിളങ്ങാനായിട്ടില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തില്‍ ജഡേജ നായകസ്ഥാനം വീണ്ടും ധോണിക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍ അടുത്ത സീസണില്‍ സിഎസ്‌കെയെ ആര് നയിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. ധോണി വിരമിച്ചാല്‍ അടുത്ത സീസണില്‍ സിഎസ്‌കെയ്ക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നാല്് പേര്‍ ആരൊക്കെയാണെന്നറിയാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണറായ വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 2016ല്‍ കിരീടം ചൂടിച്ച നായകനാണ്. നിലവില്‍ ഡല്‍ഹിയുടെ ഓപ്പണര്‍ സ്ഥാനം മാത്രമാണ് വാര്‍ണര്‍ക്കുള്ളത്. സിഎസ്‌കെയ്ക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിലവില്‍ ഏറ്റവും അനുയോജ്യനായ താരം വാര്‍ണറാണ്. ഡല്‍ഹിയില്‍ നിന്ന് വാര്‍ണറെ റാഞ്ചാന്‍ സിഎസ്‌കെയ്ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

മികച്ചൊരു ഓഫര്‍ മുന്നോട്ട് വെച്ചാല്‍ താരത്തെ ടീമിലെത്തിക്കാന്‍ സാധിച്ചേക്കും. ഇത്തവണത്തെ മെഗാ ലേലത്തില്‍ സിഎസ്‌കെ ഡേവിഡ് വാര്‍ണറെ സ്വന്തമാക്കി നായകനാക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍ വാര്‍ണര്‍ക്കായി സിഎസ്‌കെ ശ്രമിച്ചേയില്ല. അത് വലിയ മണ്ടത്തരമായിപ്പോയെന്ന് ഇപ്പോള്‍ ടീമിന് തോന്നുന്നുണ്ടാവും. സിഎസ്‌കെയുടെ നിലവാരത്തിനനുയോജ്യനായ നായകനെന്ന് തന്നെ വാര്‍ണറെ വിശേഷിപ്പിക്കാം.

റുതുരാജ് ഗെയ്ക്‌വാദ്

റുതുരാജ് ഗെയ്ക്‌വാദ്

സിഎസ്‌കെയുടെ യുവ ഓപ്പണറാണ് റുതുരാജ് ഗെയ്ക്‌വാദ്. ഇത്തവണ നിലനിര്‍ത്തപ്പെട്ട താരങ്ങളിലൊരാളാണ് അദ്ദേഹം. ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഇത്തവണ റുതുരാജിന് സാധിച്ചട്ടില്ല. എന്നാല്‍ ക്ലാസിക് ശൈലിയുള്ള പ്രതിഭാശാലിയായ താരമാണ് റുതുരാജ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ഭാവി നായകനെന്ന നിലയില്‍ റുതുരാജിനെ പരിഗണിക്കാവുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവുണ്ടെന്നത് വസ്തുതയാണെങ്കിലും മികച്ച പിന്തുണ ലഭിച്ചാല്‍ നല്ല നായകനായി മാറാനുള്ള പ്രതിഭ റുതുരാജിനുണ്ട്.

എയ്ഡന്‍ മാര്‍ക്രം

എയ്ഡന്‍ മാര്‍ക്രം

ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെയും സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ മാര്‍ക്രം സിഎസ്‌കെയുടെ ശൈലിക്ക് ചേര്‍ന്ന താരമാണ്. അതുകൊണ്ട് തന്നെ 27കാരനായ താരത്തെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയുടെ ഭാവി നായകന്മാരിലൊരാളാണ് മാര്‍ക്രം. തന്റെ പ്രകടനത്തെ ബാധിക്കാതെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് മാര്‍ക്രം. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന നായകനാണ് അദ്ദേഹം.

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജേസന്‍ ഹോള്‍ഡര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്ന ഹോള്‍ഡര്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. സിഎസ്‌കെയ്ക്ക് ടീമിലേക്ക് നായകനായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ നായകനായുള്ള അനുഭവസമ്പത്തും ഹോള്‍ഡറിനുണ്ട്. മത്സരത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനായതിനാല്‍ത്തന്നെ ഹോള്‍ഡര്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന നായകനാണ്. 37 ടി20യില്‍ നിന്ന് 264 റണ്‍സും 39 വിക്കറ്റുമാണ് ഹോള്‍ഡര്‍ നേടിയത്. 34 ഐപിഎല്ലില്‍ നിന്ന് 232 റണ്‍സും 44 വിക്കറ്റും ഹോള്‍ഡറുടെ പേരിലുണ്ട്.

Story first published: Sunday, May 1, 2022, 16:17 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+