Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വലിയ സ്‌കോറില്ലാത്തതിന് സഞ്ജുവിനെ വിമര്‍ശിക്കില്ല- കാരണം പറഞ്ഞ് മുന്‍ താരം

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാനായെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണിനു വലിയ ഇന്നിങ്‌സുകളൊന്നും തന്നെ കളിക്കാനായിട്ടില്ല. രണ്ടു ഫിഫ്റ്റികള്‍ മാത്രമ ഈ സീസണില്‍ അദ്ദേഹത്തിന്റെ പേരിലുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്.

മികച്ച തുടക്കം ഭൂരിഭാഗം മല്‍സരങ്ങളിലും ലഭിച്ചിട്ടും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ സാധിക്കാത്തതിന്റെ പേരില്‍ സഞ്ജുവിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ അതിന്റെ പേരില്‍ അദ്ദേഹത്തെ താന്‍ കുറ്റപ്പെടുത്തില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത.

1

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലെ പ്രകടനമെടുത്താല്‍ സഞ്ജു സാംസണ്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായി കാണാന്‍ സാധിക്കുമെന്നു ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 26 ബോളില്‍ 47 റണ്‍സെടുത്ത സഞ്ജു ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന ജോസ് ബട്‌ലര്‍ക്കു മികച്ച പിന്തുണ നല്‍കുകയും ടീമിനെ വലിയ സ്‌കോറിലെത്തിക്കുന്നതില്‍ അടിത്തറയിടുകയും ചെയ്തിരുന്നു. 27 കാരനായ സഞ്ജു കൂടുതല്‍ ഉത്തരവാദിത്വം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതായും ദാസ്ദുപ്ത ചൂണ്ടിക്കാട്ടി.

2

ഈ സീസണില്‍ വ്യക്തിഗത പ്രകടനത്തേക്കാള്‍ രാജസ്ഥാന്‍ റോയല്‍സെന്ന ടീമിനാണ് സഞ്ജു സാംസണ്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലായി സഞ്ജു കൂടുതല്‍ സ്ഥിരത പുലര്‍ത്തുകയും സമീപനത്തില്‍ കൂടുതല്‍ പക്വത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ജോസ് ബട്‌ലറെപ്പോലെയുള്ളവരെ സമ്മര്‍ദ്ദമില്ലതെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുന്നതെന്നും ദീപ് ദാസ്ഗുപ്ത പറയുന്നു.

3

ജോസ് ബട്‌ലര്‍ക്കു ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതു പോലെ അഗ്രസീവായി അതിവേഗം റണ്‍സ് അടിച്ചെടുക്കണമെങ്കില്‍ ആരെങ്കിലുമൊരാള്‍ ബാറ്റിങില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. സഞ്ജു ഈ റോള്‍ വളരെ ഭംഗിയായി ഇതുവരെ നിറവേറ്റുകയും ചെയ്തു. ഈ സീസണില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ ഇതുവരെ സാധിക്കാത്തതിന്റെ പേരില്‍ ഞാന്‍ സഞ്ജവിനെ വിമര്‍ശിക്കില്ല. ബട്‌ലര്‍ സമ്മര്‍ദ്ദത്തിലാവരുതെന്ന് സഞ്ജു ഉറപ്പു വരുത്തിയതായും ദീപ് ദാസ്ഗുപ്ത വിലയിരുത്തി.

4

അതേസമയം, ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫറും സഞ്ജു സാംസണിന്റെ ബാറ്റിങിനെ പ്രശംസിച്ചു. ശരാശരിയല്ല, സ്‌ട്രൈക്ക് റേറ്റായിരിക്കണം ഒരു കളിക്കാരനെ വിലയിരുത്തുന്നതില്‍ നിര്‍ണായകമാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി20 ഫോര്‍മാറ്റില്‍ ഒരു ബാറ്ററുടെ ശരാശരി നോക്കുന്നതില്‍ കാര്യമല്ല. ശരാശരിയേക്കാള്‍ പ്രധാനം സ്‌ട്രൈക്ക് റേറ്റാണ്. കളിയില്‍ എത്രമാത്രം ഇംപാക്ടുണ്ടാക്കാന്‍ ഒരു താരത്തിനു സാധിക്കുമെന്നും വിലയിരുത്തണം.

5

മൂന്ന്- നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ 14-15 ഓവറുകള്‍ വരെ അയാള്‍ക്കു ക്രീസില്‍ നില്‍ക്കാനായാല്‍ റോള്‍ നിര്‍വഹിച്ചുവെന്നു പറയാം. പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്ക് എതിര്‍ ബൗളിങിനെ തകര്‍ക്കാന്‍ സാധിക്കും. സഞ്ജു അതു ചെയ്യുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ ക്വാളിഫയറില്‍ മൂന്ന്- നാല് ഓവറുകള്‍ കൂടി ക്രീസിലുണ്ടായരുന്നെങ്കില്‍ അദ്ദേഹം 70ന് മുകളില്‍ നേടുമായിരുന്നു. എങ്കിലും തീര്‍ച്ചയായും ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകളാണ് സഞ്ജു കളിച്ചതെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.

6

അതേസമയം, ജോസ് ബട്‌ലര്‍ (824 റണ്‍സ്) കഴിഞ്ഞാല്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെയാളാണ് സഞ്ജു സാംസണ്‍. 16 മല്‍സരങ്ങളില്‍ നിന്നും 29.60 ശരാശരിയില്‍ 444 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 147.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്. രണ്ടു ഫിഫ്റ്റികളാണ് താരം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്.

Story first published: Saturday, May 28, 2022, 13:32 [IST]
Other articles published on May 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+